ഭൂമിയില്‍ ഒട്ടാകെയുള്ള ജലസമ്പത്ത് 1,370 ദശലക്ഷം ക്യൂ.കി.മീ ആണത്രെ. ഭൂമിയുടെ പത്തുശതമാനവും വെള്ളമാണെങ്കിലും ശുദ്ധജലം വെറും 2.5 ശതമാനമേയുള്ളൂ. അതില്‍ത്തന്നെ നേരിയൊരംശം മാത്രമേ ലഭ്യമായുള്ളൂ. നമുക്ക് ഓരോരുത്തര്‍ക്കും പ്രതിദിനാവശ്യത്തിനായി ചുരുങ്ങിയത് 50 ലിറ്ററെങ്കിലും ശുദ്ധജലം ആവശ്യമുണ്ട്. ഇന്ന് ലോകത്തില്‍ 110 കോടി ആളുകള്‍ക്ക് ശുദ്ധജലം കിട്ടാന്‍ ഒരു മാര്‍ഗവുമില്ല. ഐക്യരാഷ്‌ട്രസംഘടനയുടെ കണക്കനുസരിച്ച് 2025-ാമാണ്ടാവുമ്പോള്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം ആളുകള്‍ക്ക് കുടിവെള്ളം കിട്ടാനുണ്ടാവില്ല .വികസ്വരരാജ്യങ്ങളിലെ ജനങ്ങളില്‍ 5ല്‍ 3 പേര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല! മലിന ജലം കുടിക്കുന്നതുകൊണ്ട് ഓരോവര്‍ഷവും 180 കോടി ജനങ്ങള്‍ രോഗബാധിതരാകുന്നു. ലോകത്തെ 5-ല്‍ 4 കുഞ്ഞുങ്ങളുടെയും മരണകാരണം ജലജന്യരോഗങ്ങളാണ്. കേരളത്തിലെ 70 ശതമാനം രോഗങ്ങളും ശുദ്ധജലവും ശുചിയായ കക്കൂസ് സൗകര്യങ്ങളും ഇല്ലാത്തതുമൂലമാണ്. ഇതെല്ലാം ഈയിടെവന്ന പഠനറിപ്പോര്‍ട്ടുകളാണ്. വരള്‍ച്ചയിലും മഴക്കാലത്തും ജലജന്യരോഗങ്ങളാണ് ആളുകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വരള്‍ച്ചക്കാലത്ത് ശുദ്ധജലസ്രോതസുകള്‍ വറ്റിവരളുന്നതുകൊണ്ട് മലിനജലം ജനങ്ങള്‍ ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം എന്നറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ് വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്നതിനുള്ള ഒരു പ്രധാനകാരണം ഇതാണ്. ഇതുകൂടാതെ ഛര്‍ദ്ദി, അതിസാരം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു. മഴക്കാലത്താകട്ടെ മാലിന്യങ്ങള്‍ ശുദ്ധജലസ്രോതസുകളില്‍ നിറയുന്നതുമൂലവും മേല്‍പ്പറഞ്ഞ രോഗങ്ങള്‍ പരക്കുന്നു.വെള്ളം എവിടെയൊക്കെ?
ഉറവിടം ശതമാനം
സമുദ്രജലം 96.42
ഹിമപാളികളായി 1.78
ഭൂഗര്‍ഭജലം 1.78
തടാകങ്ങള്‍ 0.01
അന്തരീക്ഷത്തില്‍ 0.001
നദികളില്‍ 0.00015
വിവിധ ജീവികളുടെ ശരീരത്തില്‍ 0.000075
മരത്തില്‍ 40
ജലസസ്യങ്ങളില്‍ 90
മനുഷ്യശരീരത്തില്‍ 65
പാലില്‍ 47
പച്ചക്കറികളില്‍ 80-90
|
0 Comments