കോണ്‍ഗ്രസിന്‍െ ആദ്യകാലനേതാക്കളില്‍ പ്രമുഖനും മിതവാദിയും. 1848 നവംബര്‍ 10ന് കല്‍ക്കത്തയില്‍ ജനിച്ചു. 1905ലെ ബംഗാള്‍ വിഭജനത്തിന് എതിരായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. 1889-ലെ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ ബ്രിട്ടീഷ് അധികാരികളെ ധരിപ്പിക്കുന്നതിന് ഇംഗ്ലണ്ടിലേക്ക് പോയ ഒരു പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു. ഹോംറൂള്‍ ലീഗ് പ്രസ്‌ഥാനത്തെയും, ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്‌ഥാനത്തെയും അദ്ദേഹം എതിര്‍ത്തു. 1925 ആഗസ്‌റ്റ് 6-ന് ബാരക്‌പൂരില്‍ അന്തരിച്ചു.
സൂര്യസെന്‍ (1894-1934)
1894 മാര്‍ച്ച്‌ധ് 22 ന് നോവാപ്പാറയില്‍ ജനിച്ചു. സായുധവിപ്ലവത്തിന് പണവും ആയുധവും സ്വരൂപിക്കുന്നതിനായി 1923-ല്‍ പഹാട്‌തല്ലി റെയില്‍വേ സ്‌റ്റേഷന്‍ ആക്രമണത്തിന് നേതൃത്വം നല്‍കി. 1930 ഏപ്രില്‍ 18-ന് ചിറ്റഗോങ്ങിലെ ആയുധശാല പിടിച്ചടക്കാന്‍വേണ്ടി ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി എന്നൊരു വിപ്ലവസേന രൂപീകരിച്ചതിന്റെ സര്‍വ സൈന്യാധിപനും സംവിധായകനുമായിരുന്നു. ആദ്യവിജയം വിപ്ലവകാരികള്‍ക്കായിരുന്നുവെങ്കിലും പിന്നീട് ബ്രിട്ടീഷ് പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലില്‍ അനേകം പേര്‍ കൊല്ലപ്പെട്ടു. പലരേയും നാടുകടത്തി. തുടര്‍ന്ന് പല സ്‌ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ സൂര്യസെന്‍ ഒടുവില്‍ ബ്രിട്ടീഷ് പിടിയിലാവുകയും 1934 ജനുവരി 12-ന് തൂക്കിലേറ്റപ്പെടുകയും ചെയ്‌തു.
ബദ്‌റുദ്ദീന്‍ തയാബ്‌ജി
അഭിഭാഷകനും ദേശീയ നേതാവും. മുംബൈ ഹൈക്കോടതിയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ബാരിസ്‌റ്റര്‍. മുസ്ലീം സമുദായത്തിന്റെ പരിഷ്‌ക്കരണത്തിനായി നിലകൊണ്ടു. 1887-ല്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി. 1906-ല്‍ അന്തരിച്ചു.
നാനാസാഹിബ്
1857-ലെ കലാപത്തിന് നേതൃത്വം കൊടുത്ത ഒരു വീരനായക നായിരുന്നു നാനാസാഹിബ്. കാണ്‍പൂരിലെ ഭരണാധിപനായിരുന്ന ബാജിറാവുവിന്റെ ദത്തുപുത്രനായിരുന്ന ഇദ്ദേഹം ദത്തവകാശനിരോധന നയത്തെത്തുടര്‍ന്ന് കിരീടാവകാശി സ്‌ഥാനത്തുനിന്നും നീക്കംചെയ്യപ്പെട്ടു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് പട്ടാളത്തെ നിരന്തരം ചെറുത്തുതോല്‌പിക്കുന്നതില്‍ വിജയംവരിച്ച നാനാസാഹിബ് ഒടുവില്‍ താന്‍ ബ്രിട്ടീഷ് കൈകളില്‍ അകപ്പെടാതിരിക്കാന്‍ നേപ്പാളിലെ വനാന്തരങ്ങളിലേക്ക് മറയുകയാണുണ്ടായത്. അദ്ദേഹത്തിന്റെഅന്ത്യം എങ്ങനെയായിരുന്നു എന്നതിനെപ്പറ്റി വ്യക്‌തമായ തെളിവുകള്‍ ലഭ്യമല്ല.
0 Comments