ഝാന്‍സി റാണി ലക്ഷ്‌മിഭായ്‌് :- 1857- ലെ സ്വാതന്ത്ര്യസമരത്തില്‍ അതുല്യമായ ധീരതകാട്ടിയ വീരവനിത. ഡല്‍ഹൗസി ഏര്‍പ്പെടുത്തിയ ദത്തവകാശനിരോ ധനത്തിന്റെ ഫലമായി ഝാന്‍സി എന്ന നാട്ടുരാജ്യത്തിലെ രാജ്യാവകാശം നഷ്‌ടപ്പെട്ട വിധവയായിരുന്നു അവര്‍. ഝാന്‍സിയിലെ കോട്ടയ്‌ക്ക് ചുറ്റും ശത്രുസൈന്യം വളഞ്ഞപ്പോള്‍ കോട്ടയ്‌ക്കകത്ത് സൂക്ഷിച്ച വെടിമരുന്നുശാലയ്‌ക്ക് തീകൊളുത്തി ആത്മാഹൂതി ചെയ്യാം എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് ആകാവുന്നിടത്തോളം ശത്രുക്കളുടെ തലകള്‍ കൊയ്‌തുകൊണ്ട് പടക്കളത്തില്‍ വീണുമരിക്കുന്നതാണ് അഭികാമ്യം എന്ന് തീരുമാനിച്ചു. പുരുഷവേഷം ധരിച്ച്‌് കൈയില്‍ വാളുമായി ശത്രുനിരയിലേക്ക് പാഞ്ഞുകയറിയ അവര്‍ തന്റെ ഉദ്ദേശ്യം നിറവേറ്റി. അതിനുശേഷമാണ് ആ ധീരവനിത ശത്രുക്കളുടെ വെട്ടേറ്റ് വീരമൃത്യു വരിച്ചത്.
മംഗള്‍ പാണ്ഡെ :- ഇന്ത്യാക്കാരായ പട്ടാളക്കാര്‍ക്ക് നല്‍കിയിരുന്ന തുച്‌ഛമായ വേതനം, അവരോടുള്ള മോശമായ പെരുമാറ്റം എന്നിവയില്‍ സൈനികനിരയില്‍ അതൃപ്‌തി വളര്‍ന്നുവന്നിരുന്ന കാലം. ഇന്ത്യന്‍ സൈനികനിരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധകലാപം നടത്തി മംഗള്‍ പാണ്ഡെ ചരിത്രത്തില്‍ ഇടംനേടി. 1857 മാര്‍ച്ച്‌് മാസത്തില്‍ മംഗള്‍ പാണ്ഡെ ഒരു ബ്രിട്ടീഷ് സൈനികമേധാവിയെ വധിച്ചു. ഈ കുറ്റത്തിന് ആ വിപ്ലവകാരിയെ ഏപ്രില്‍ 8 ന് പരേഡ് ഗ്രൗണ്ടില്‍ പരസ്യമായി തൂക്കിലേറ്റി. പക്ഷേ ഈ സംഭവം 1857- ലെ കലാപത്തിന് വഴിമരുന്നിട്ടു.
താന്തിയാതോപ്പി :- നാനാസാഹിറ്റിന്റെ വിശ്വസ്‌തസേവകനായിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ കാണ്‍പൂരിലെ വിപ്ലവത്തിന് നേതൃത്വം നല്‍കി. മധ്യേന്ത്യന്‍ കാടുകളില്‍ വച്ച് ഇംഗ്ലീഷ് പട്ടാളത്തിനെതിരായി ഗറില്ലാ യുദ്ധം നടത്തി. തന്റെ കൂട്ടുകാരനായ മാനസിംഹന്‍ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്തു. പിടിക്കപ്പെട്ടതിന്റെ 10-ാം നാള്‍ താന്തിയാതോപ്പിയെ അതിക്രൂരമായ രീതിയില്‍ തൂക്കിലേറ്റി.
ഉദ്ദം സിംഗ് :- ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്‌ക്ക് കാരണക്കാരനായ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ഡയറിനെ വെടിവെച്ചുകൊന്ന ധീരനായ വിപ്ലവകാരി. മതേതരത്വവും സ്വാതന്ത്ര്യാഭിവാഞ്‌ജയും ആളിക്കത്തിക്കാന്‍ തന്റെവിപ്ലവവീര്യത്തിലൂടെ ഉദ്ദം സിംഗിന്‌് കഴിഞ്ഞു.
ബാലഗംഗാധരതിലകന്‍ (1856 - 1920) :- മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയില്‍ 1856 ജൂലൈ 23ന് ജനിച്ചു. 1884-ല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗവണ്‍മെന്റിന്‍െ നടപടികളെ വിമര്‍ശിച്ചതിനും, ലേഖനങ്ങള്‍ എഴുതിയതിനും പലതവണ ജയില്‍ശിക്ഷ അനുഭവിച്ചു.1905-ലെ ബംഗാള്‍ വിഭജനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സ്വാതന്ത്ര്യസമരപോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു. 1920 ആഗസ്‌റ്റ് 1-ന് ന്യുമോണിയ ബാധിച്ച്‌് അന്തരിച്ചു.
0 Comments