സമാധാനത്തിന്‍െറ കണ്ണാടി
യുദ്ധം മനുഷ്യരില്‍ സര്‍വനാശമാണ് വിതക്കുന്നതെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് രണ്ടാംലോക യുദ്ധാനന്തരം സമാധാനത്തെക്കുറിച്ച് ലോകത്തെ പ്രബലശക്തികള്‍ ചിന്തിച്ചത്. ഇനിയുമൊരു യുദ്ധമുണ്ടായാല്‍ ഭൂമുഖത്ത് മനുഷ്യനും സ്വത്തും അവശേഷിക്കില്ലെന്ന ഉറച്ച ചിന്തയില്‍ സാര്‍വദേശീയ സമാധാനം ഉറപ്പുവരുത്തുന്നതിന് ലോകരാഷ്ട്രങ്ങള്‍ ഒത്തുകൂടി. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ഫ്രാന്‍സിസ്കോയില്‍ 1945 ഏപ്രില്‍ 25മുതല്‍ ജൂണ്‍ 26വരെ തുടര്‍ച്ചയായി യോഗംചേര്‍ന്ന 50 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ യു.എന്‍ ചാര്‍ട്ടറിന് രൂപംകൊടുത്തു. 1945 ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്ര സംഘടന ഔദ്യാഗികമായി നിലവില്‍വന്നു. ഒക്ടോബര്‍ 24ന് ഒരു ഐക്യരാഷ്ട്രസഭ ദിനംആയി ആചരിക്കുന്നു.

ആസ്ഥാനം(Headquarters)
ജോണ്‍ ഡി. റോക്ഫെല്ലര്‍ സംഭാവനചെയ്ത, ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ദ്വീപിലെ 17 ഏക്കര്‍ സ്ഥലത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. 1946ല്‍ ലണ്ടനിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രഥമ പൊതുസമ്മേളനം നടന്നത്.

പതാക(Flag)
ഐക്യരാഷ്ട്രസംഘടനയുടെ പതാകക്ക് നീലനിറമാണ്. രണ്ട് ഒലിവ് ചില്ലകള്‍ക്കിടയില്‍ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ മധ്യത്തിലുള്ള ചിഹ്നം. ഇളംനീല പശ്ചാത്തലത്തില്‍ വെളുത്ത യു.എന്‍ ചിഹ്നം പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്നു.

ഭാഷകള്‍
ഐക്യരാഷ്ട്രസംഘടനക്ക് ചൈനീസ്, ഇംഗ്ളീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, അറബിക് എന്നിങ്ങനെ ആറ് ഔദ്യാഗിക ഭാഷകളാണുള്ളത്. നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇംഗ്ളീഷ്, ഫ്രഞ്ച് എന്നീ ഭാഷകളാണ് ഉപയോഗിക്കുന്നത്. 1973ലാണ് അറബിക് ഔദ്യാഗികഭാഷയുടെ ഗണത്തില്‍ ഉള്‍പ്പെട്ടത്.

വീറ്റോ അധികാരം (Veto Power)
സുരക്ഷാസമിതിയുടെ അഞ്ചു സ്ഥിരാംഗങ്ങളില്‍ ഏതെങ്കിലും ഒരു രാഷ്ട്രം എതിര്‍ത്ത് വോട്ടുചെയ്യുന്ന ഏത് പ്രമേയവും സഭ തള്ളും. സ്ഥിരാംഗങ്ങള്‍ക്കുള്ള ഈ പ്രത്യേക അധികാരമാണ് വീറ്റോ.

ന്യൂയോര്‍ക് (New york)
ഐക്യരാഷ്ട്ര സംഘടനയുടെ ഒന്നൊഴിച്ച് മറ്റ് അഞ്ച് ഘടകങ്ങളുടെയും ആസ്ഥാനം ന്യൂയോര്‍ക്കാണ്. അന്താരാഷ്ട്ര നീതിന്യായകോടതിക്ക് മാത്രമാണ് ന്യൂയോര്‍ക് ആസ്ഥാനമല്ലാത്തത്. ഇതിന്‍െറ ആസ്ഥാനം നെതര്‍ലന്‍ഡ്സിലെ ഹേഗ് ആണ്.

സെക്രട്ടേറിയറ്റ് (Secretariat)
ഐക്യരാഷ്ട്രസംഘടനയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകമാണ് സെക്രട്ടേറിയറ്റ്. ഇതിന്‍െറ മുഖ്യ ഭരണാധികാരിയാണ് സെക്രട്ടറി ജനറല്‍. പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ച് വര്‍ഷമാണ് കാലാവധി. ഒരു രാജ്യത്തോടും ഒരു ജനത്തോടും പ്രത്യേക താല്‍പര്യം വെച്ചുപുലര്‍ത്താത്ത ആളാകണം സെക്രട്ടറി ജനറല്‍. ഇദ്ദേഹത്തെ സഹായിക്കാന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍മാര്‍, അസി. സെക്രട്ടറി ജനറല്‍മാര്‍, ഡെപ്യൂട്ടി ജനറല്‍ എന്നിവരുമുണ്ട്.

പൊതുസഭ (General Assembly)
ഐക്യരാഷ്ട്ര സംഘടനയിലെ എല്ലാ പൊതുരാജ്യങ്ങളും പങ്കെടുക്കുന്ന പ്രധാന ഘടകം. ‘ലോകപാര്‍ലമെന്‍റ്’ എന്നറിയപ്പെടുന്നു. 1946ല്‍ ലണ്ടനിലാണ് ആദ്യസമ്മേളനം നടന്നത്. 192 അംഗരാജ്യങ്ങളാണ് നിലവില്‍ പൊതുസഭയിലുള്ളത്. 2002ല്‍ അംഗത്വം നേടിയ മോണ്ടിനെഗ്രോ ആണ് 192ാമത്തെ രാജ്യം. പൊതുസഭയിലേക്ക് ഒരു അംഗരാഷ്ട്രത്തിന് അഞ്ച് പ്രതിനിധികളെ അയക്കാം. എന്നാല്‍, ഒരു വോട്ടുമാത്രം ചെയ്യാനുള്ള അധികാരമേയുള്ളൂ. വര്‍ഷത്തിലൊരിക്കല്‍ യു.എന്‍ പൊതുസഭ സമ്മേളിക്കും.

രക്ഷാസമിതി (Security Council)
ഐക്യരാഷ്ട്രസംഘടനയുടെ ഭരണനയം സംബന്ധിച്ച തീരുമാനമെടുക്കുന്ന പ്രധാന ഘടകമാണ് രക്ഷാസമിതി. അന്താരാഷ്ട്ര സമാധാനം, സുരക്ഷ എന്നിവയാണ് ഇതിന്‍െറ പ്രധാന ലക്ഷ്യങ്ങള്‍. ഒരു രാജ്യത്തിന് അംഗത്വം നല്‍കേണ്ടതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നത് രക്ഷാസമിതിയാണ്. 15 അംഗരാജ്യങ്ങളുണ്ട്. അമേരിക്ക, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നിവ സ്ഥിരാംഗങ്ങളാണ്. ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ജര്‍മനി എന്നിവ രക്ഷാസമിതിയില്‍ സ്ഥിരം അംഗത്വം നേടാന്‍ ശ്രമിക്കുന്ന രാജ്യങ്ങളാണ്.

സാമ്പത്തിക സാമൂഹികസമിതി
(Economic and Social Council)
ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളുടെയും അനുബന്ധ ഏജന്‍സികളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഘടകമാണ് സാമ്പത്തിക സാമൂഹികസമിതി. 54 അംഗരാജ്യമാണുള്ളത്.

അന്താരാഷ്ട്ര നീതിന്യായ കോടതി (International Court for Justice)
അംഗരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതിയാണ്. നെതര്‍ലന്‍ഡ്സിലെ ഹേഗാണ് ആസ്ഥാനം. ഒമ്പതു വര്‍ഷം കാലാവധിയുള്ള 15 ജഡ്ജിമാരാണ് ഈ കോടതിയിലുള്ളത്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരന്‍ ജസ്റ്റിസ് നാഗേന്ദ്രസിങ്ങാണ്. ബി.എന്‍. റാവു, ആര്‍.എസ്. പഥക് എന്നിവ ഈ സ്ഥാനം അലങ്കരിച്ച മറ്റ് ഭാരതീയരാണ്.

പരിരക്ഷണസമിതി (Trusteeship Council)
സ്വയംഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിര്‍വഹണത്തിനുള്ള ഘടകമാണ് പരിരക്ഷണസമിതി. യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ രാജ്യത്തെ പരിരക്ഷിക്കാന്‍ വന്ന സമിതിയാണിത്. 11 രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളായിരുന്നു. എന്നാല്‍, അവസാനമായി പലാവുകൂടി മോചിതമായതോടെ ഇതിന്‍െറ പ്രവര്‍ത്തനം നിര്‍ത്തി.

ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍
* 1945 ഒക്ടോബര്‍ 30നാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അംഗത്വംനേടിയത്. ഭാരതത്തിനുവേണ്ടി ചാര്‍ട്ടറില്‍ ഒപ്പുവെച്ചത് സര്‍ രാമസ്വാമി മുതലിയാറാണ്.
*1957ല്‍ കശ്മീരിനെക്കുറിച്ച് എട്ടുമണിക്കൂര്‍ പ്രസംഗിച്ച് റെക്കോഡിട്ട മലയാളിയാണ് വി.കെ. കൃഷ്ണമേനോന്‍
*വിജയലക്ഷ്മി പണ്ഡിറ്റാണ് യു.എന്‍ ജനറല്‍ അസംബ്ളിയുടെ ആദ്യ ഇന്ത്യക്കാരിയായ പ്രസിഡന്‍റ്
*എ.ബി. വാജ്പേയി യു.എന്നില്‍ ഹിന്ദിയില്‍ പ്രസംഗിച്ചു
*മാതാ അമൃതാനന്ദമയി ഐക്യരാഷ്ട്ര സംഘടനയില്‍ മലയാളത്തില്‍ പ്രസംഗിച്ചു
*രാജകുമാരി അമൃത്കൗര്‍ ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്‍റായ ഏക ഭാരതീയ വനിത
*എം.എസ്. സുബ്ബലക്ഷ്മിക്ക് യു.എന്‍ രജതജൂബിലി ആഘോഷ ചടങ്ങില്‍ പാടാന്‍ അവസരം ലഭിച്ചു
*ഐക്യരാഷ്ട്രസഭയുടെ സിവിലിയന്‍ പൊലീസ് ഉപദേഷ്ടാവായി കിരണ്‍ബേദി നിയമിക്കപ്പെട്ടു
*നജ്മ ഹിബത്തുല്ല ഇന്ത്യന്‍ പാര്‍ലമെന്‍ററി യൂനിയന്‍െറ ആജീവനാന്ത പ്രസിഡന്‍റായി
*എബ്രഹാം മത്തായി നൂറനാല്‍ 2009ല്‍ യു.എന്‍ മനുഷ്യാവകാശ കമീഷന്‍െറ മുഖ്യ സുരക്ഷാ ഉപദേഷ്ടാവായി.

സെക്രട്ടറിമാരുടെ പ്രത്യേകതകള്‍
* നൊബേല്‍ സമ്മാനം നേടിയ സെക്രട്ടറി ജനറലുമാര്‍ -ഡാഗ്ഹാമ്മര്‍ ഹോള്‍ഡ് (1961), കോഫി അന്നന്‍ (2006)
*രാജിവെച്ച ആദ്യത്തെ സെക്രട്ടറി ജനറല്‍: ട്രിഗ്വേലി
*അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ സെക്രട്ടറി ജനറല്‍: ഡാഗ് ഹാമ്മര്‍ ഹോള്‍ഡ്
*സെക്രട്ടറിയായശേഷം ഒരു രാജ്യത്തിന്‍െറ പ്രസിഡന്‍റായത്: കുര്‍ട്ട് വാള്‍ഡ് ഹൈം (ഓസ്ട്രിയ)
*ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറല്‍: യു താന്‍റ് (ബര്‍മ)
*യൂറോപ്പുകാരനായ ആദ്യ സെക്രട്ടറി ജനറല്‍: ട്രിഗ്വേലി (നോര്‍വേ)
*ആഫ്രിക്കക്കാരനായ ആദ്യ സെക്രട്ടറി ജനറല്‍: ബുട്രോസ് ബുട്രോസ് ഗാലി

അനുബന്ധ ഏജന്‍സികള്‍
ലോകാരോഗ്യ സംഘടന (W.H.O)
രോഗനിവാരണ പദ്ധതികള്‍ നടപ്പാക്കി എല്ലാ ജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1948ല്‍ ജനീവ ആസ്ഥാനമായി രൂപവത്കരിച്ച സംഘടനയാണ് ലോകാരോഗ്യ സംഘടന (World Health Organization). 193 അംഗരാഷ്ട്രങ്ങളാണുള്ളത്. സംഘടന രൂപവത്കരിച്ച ഏപ്രില്‍ 7 ലോകാരോഗ്യദിനമായി ആചരിക്കുന്നു.

ലോക കാലാവസ്ഥാ സംഘടന (W.M.O)
ലോകരാജ്യങ്ങളെ കാലാവസ്ഥാവിവരം അറിയിക്കുന്നതിന് 1947ലാണ് ലോക കാലാവസ്ഥാ സംഘടന (World Meteorological Organization) രൂപവത്കരിച്ചത്. മാര്‍ച്ച് 23 ലോക കാലാവസ്ഥാദിനമായി ആചരിക്കുന്നു.

അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO)
തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനുമായി 1919ല്‍ രൂപംകൊണ്ട അന്താരാഷ്ട്ര തൊഴില്‍ സംഘടന (International Labour Organization) പ്രത്യേക ഏജന്‍സിയായി മാറിയത് 1946ലാണ്. ജനീവയാണ് ഇതിന്‍െറ ആസ്ഥാനം. 1969ല്‍ ഈ സംഘടനക്ക് നൊബേല്‍ സമ്മാനം ലഭിച്ചു.

അന്താരാഷ്ട്ര വാര്‍ത്താവിനിമയ യൂനിയന്‍ (ITU)
വാര്‍ത്താ വിനിമയ സംവിധാനം അന്താരാഷ്ട്രതലത്തില്‍ മെച്ചപ്പെടുത്തുന്നതിനും നിയന്ത്രണം, സഹകരണം എന്നിവ ഏര്‍പ്പെടുത്തുന്നതിനുമായി 1865ല്‍ സ്ഥാപിതമായ ITU (International Telecommunication Union) 1947ല്‍ യു.എന്നിന്‍െറ ഏജന്‍സിയായി മാറി.

ഐക്യരാഷ്ട്ര അഭയാര്‍ഥി കമീഷന്‍ (UNHCR)
അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായി 1950 ഡിസംബര്‍ 14ന് സ്ഥാപിതമായ സംഘടനയാണ് ഐക്യരാഷ്ട്ര അഭയാര്‍ഥി കമീഷന്‍ (United Nations High Commission for Refugees). 1954, 1981 വര്‍ഷങ്ങളില്‍ ഈ സംഘടനക്ക് നൊബേല്‍ സമാധാന സമ്മാനം ലഭിച്ചു.

ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷന്‍ (UNHRC)
മനുഷ്യാവകാശ സംരക്ഷണത്തിനായി 1946ല്‍ ജനീവ ആസ്ഥാനമാക്കി രൂപംകൊണ്ട സംഘടനയാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷന്‍ (United Nations Humuan Rights Commission). 1948 ഡിസംബര്‍ 10ന് യു.എന്‍ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി. ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ലോകം മുഴുവനും ആചരിക്കുന്നു. മനുഷ്യവംശത്തിന്‍െറ അന്താരാഷ്ട്ര മാഗ്നാകാര്‍ട്ടയെന്ന് യു.എന്‍ മനുഷ്യാവകാശ പ്രഖ്യാപനത്തെ വിശേഷിപ്പിക്കുന്നു.

ഭക്ഷ്യ കാര്‍ഷിക സംഘടന (FAO)
പോഷകാഹാര നിലവാരം ഉയര്‍ത്തുക, ജീവിതനിലവാരം, കാര്‍ഷികോല്‍പന്നങ്ങളുടെ ഉല്‍പാദനം, വിതരണം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1945 ഒക്ടോബര്‍ 16ന് ഇറ്റലിയിലെ റോം ആസ്ഥാനമാക്കി രൂപംകൊണ്ട സംഘടനയാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (Food and Agricultural Organization). ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനമായും ഒക്ടോബര്‍ 17 ലോക ദാരിദ്ര്യനിര്‍മാര്‍ജന ദിനമായും ആചരിക്കുന്നു.

വിദ്യാഭ്യാസ, ശാസ്ത്ര-സാംസ്കാരിക സംഘടന (UNESCO)
രാഷ്ട്രങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസ,ശാസ്ത്ര-സാംസ്കാരിക മേഖലകളുടെ സമന്വയത്തിനായി 1945 നവംബര്‍ 16ന് പാരിസ് ആസ്ഥാനമാക്കി രൂപവത്കരിച്ച സംഘടനയാണ് UNESO (United Nations Educational Scientific and Cultural Organization). ശാസ്ത്രപ്രചാരണത്തിന് ഒഡിഷ സര്‍ക്കാറുമായി സഹകരിച്ച് യുനസ്കോ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് കലിംഗസമ്മാനം. കൂടിയാട്ടത്തെ മാനവരാശിയുടെ അതുല്യ പൈതൃകമായി യുനെസ്കോ അംഗീകരിച്ചു. പാലക്കാട് ജില്ലയിലെ സൈലന്‍റ്വാലിയെ യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് ബയോ ഡൈവേഴ്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കപ്പെട്ടു.

അന്താരാഷ്ട്ര അണുശക്തി ഏജന്‍സി (IAEA)
1957ല്‍ ഓസ്ട്രിയയിലെ വിയന ആസ്ഥാനമാക്കി 151 അംഗ രാജ്യങ്ങളുമായി രൂപംകൊണ്ട സംഘടനയാണ് അന്താരാഷ്ട്ര അണുശക്തി ഏജന്‍സി (IAEA-International Atomic Energy Agency). ആണവായുധങ്ങള്‍ സമാധാന ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. 2005ലെ സമാധാന നൊബേല്‍ സമ്മാനം മുഹമ്മദ് എല്‍ബറാദിക്കൊപ്പം ഐ.എ.ഇ.എ പങ്കിട്ടു.

ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി (UNICEF)
ആഗോളതലത്തില്‍ ശിശുക്ഷേമം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1946ല്‍ ന്യൂയോര്‍ക് ആസ്ഥാനമാക്കി രൂപം കൊണ്ട സംഘടനയാണ് യൂനിസെഫ് (United Nations International Children's Emergency Fund). 1953ല്‍ യൂനിസെഫിനെ ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥിരം ഏജന്‍സിയായി അംഗീകരിച്ചു. 1965ല്‍ സമാധാന നൊബേല്‍ ഈ സംഘടനക്ക് ലഭിച്ചു. നവംബര്‍ 20 ആഗോള ശിശുദിനമായി ആചരിക്കുന്നു.

ലോക ബാങ്ക് (World Bank)
1944 ജൂലൈ 22ന് അമേരിക്കയിലെ ബ്രറ്റണ്‍വുഡില്‍ ചേര്‍ന്ന സാമ്പത്തിക വിദഗ്ധരുടെ സമ്മേളനത്തില്‍ ലോകബാങ്ക്, ഐ.എം.എഫ് എന്നിവ സ്ഥാപിക്കാന്‍ ധാരണയായി. ഈ രണ്ട് സംഘടനകളെയും ബ്രറ്റണ്‍വുഡ് ഇരട്ടകള്‍ എന്ന പേരിലറിയപ്പെടുന്നു. 1945 ഡിസംബര്‍ 27ന് നിലവില്‍വന്ന ലോകബാങ്ക് 1946 ജൂണ്‍ 26ന് പ്രവര്‍ത്തനം തുടങ്ങി. വാഷിങ്ടണാണ് ആസ്ഥാനം. രാജ്യങ്ങളുടെ പുനര്‍നിര്‍മാണ വികസനത്തിനായി ദീര്‍ഘകാല വായ്പകള്‍ നല്‍കുക എന്നതാണ് ലക്ഷ്യം.

അന്താരാഷ്ട്ര നാണയനിധി (IMF)
ഹ്രസ്വകാല വായ്പകള്‍ നല്‍കി രാജ്യങ്ങളെ സഹായിക്കുന്നതിന് വാഷിങ്ടണ്‍ ആസ്ഥാനമാക്കി 1945 ഡിസംബര്‍ 27ന് പ്രവര്‍ത്തനം കുറിച്ച ഏജന്‍സിയാണ് IMF (International Monetary Fund).

ഐക്യരാഷ്ട്ര വികസന പരിപാടി (UNDP)
മനുഷ്യ വിഭവശേഷിയും പരിസ്ഥിതി സമ്പത്തും വളര്‍ത്തുന്നതിന് വികസ്വര രാജ്യങ്ങളെ സഹായിക്കാനായി ന്യൂയോര്‍ക് ആസ്ഥാനമായി 1965ല്‍ രൂപംകൊണ്ട സംഘടനയാണ് UNDP (United Nations Development Programme). ലോക അന്തരീക്ഷ പഠനസംഘടന (WMO), രാജ്യാന്തര കപ്പല്‍ യാത്രോപദേശ സംഘടന (IMCO), ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി (UNEP), ഐക്യരാഷ്ട്ര ജനസംഖ്യാനിധി (UNFPA), ഐക്യ രാഷ്ട്ര വ്യവസായ വികസന സമിതി (UNIDO), അന്താരാഷ്ട്ര വ്യോമയാന സംഘടന (ICAO), അന്താരാഷ്ട്ര തപാല്‍ സമിതി (UPO), അന്താരാഷ്ട്ര കാര്‍ഷിക വികസന നിധി (IFAD), വ്യാപാര വികസന ചര്‍ച്ചാ സമിതി (UNCTAD) എന്നിവയും ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഘടകങ്ങളാണ്.

0 Comments