നീണ്ടു കൂർത്ത ചുണ്ടുള്ള പക്ഷികളാണ് മരംകൊത്തികൾ. മൂർച്ചയേറിയ ചുണ്ടുപയോഗിച്ച് മരത്തിൽ കൊത്തിക്കൊണ്ടിരിക്കും. എന്തിനാണ് ഇവർ മരത്തിൽ കൊത്തുന്നതന്നോ..? മരത്തിൽ പിടിച്ചിരിക്കുന്ന ചെറിയ പ്രാണികൾ, പുഴുക്കൾ എന്നിവയെ അകത്താക്കാൻ തന്നെ. ഉറുമ്പുകൾ, പുഴുക്കൾ, ചെറുവണ്ടുകൾ എന്നിവയാണ് മരംകൊത്തികളുടെ പ്രധാന ആഹാരം. ചില മരംകൊത്തികൾ പഴങ്ങളും വിത്തുകളും കഴിക്കാറുണ്ട്. 'വുഡ്പെക്കർ' എന്നാണ് ഇവരുടെ ഇംഗ്ലീഷ് പേര്. മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇവരെ കാണാറുണ്ട്.
0 Comments