നമ്മുടെ നാട്ടിലെങ്ങും കണ്ടുവരുന്ന പക്ഷികളാണ് മീൻകൊത്തികൾ. 'കിങ്ഫിഷർ' എന്നാണ് ഇവർക്ക് ഇംഗ്ലീഷിൽ പറയുന്നത്. ജലാശയങ്ങൾക്കു സമീപമാണ് താമസം. മീനുകളാണ് പ്രധാന ഭക്ഷണം. വെള്ളത്തിനോടു ചേർന്ന വേരുകളിലോ പാറകളിലോ കുത്തിയിരിക്കും. എന്നിട്ട് മിനുകൾ പൊന്തിവന്നാലുടൻ ഊളിയിട്ട് അവനെ കൊക്കിലാക്കും. കാണാൻ സുന്ദരൻമാരുമാണിവർ.
0 Comments