എസ്.കെ. പൊറ്റെക്കാട്ട് എന്ന പേരില്‍ പ്രശസ്തിയാര്‍ജിച്ച ശങ്കരന്‍കുട്ടി, കോഴിക്കോട് നഗരത്തിലെ പൊറ്റെക്കാട്ട് വീട്ടിലാണ് ജനിച്ചത്. ഇംഗ്ളീഷ് സ്കൂള്‍ അധ്യാപകനായിരുന്ന കുഞ്ഞിരാമനാണ് പിതാവ്. എസ്.കെയുടെ പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് ഗണപത് സ്കൂളിലായിരുന്നു. സാമൂതിരി കോളജില്‍നിന്ന് ഇന്‍റര്‍മീഡിയറ്റ് പാസായി. അതിനുശേഷം ഒന്നരകൊല്ലത്തോളം ഗുജറാത്തി സ്കൂളില്‍ അധ്യാപകനായിരുന്നു. 1939ല്‍ ബോംബെയില്‍ ജോലി ചെയ്തിരുന്നു. ‘എന്‍െറ വഴിയമ്പലങ്ങള്‍’ എന്ന പുസ്തകത്തില്‍ എസ്.കെ ബോംബെ ജീവിതത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
കവിത, ചെറുകഥ, നോവല്‍, നാടകം, ഉപന്യാസം തുടങ്ങിയ വിവിധ സാഹിത്യശാഖകളില്‍ നിരവധി രചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും സഞ്ചാര സാഹിത്യകാരന്‍ എന്ന നിലക്കാണ് എസ്.കെ. പൊറ്റെക്കാട്ട് പ്രസിദ്ധനായത്. ‘സഞ്ചാര സാഹിത്യ’ പ്രസ്ഥാനത്തില്‍ മലയാളത്തില്‍ പല കൃതികളും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ പഠനാര്‍ഹവും അതേസമയം ആസ്വാദ്യവുമായ പദവിയിലേക്കുയര്‍ത്തിയവരില്‍ അഗ്രഗണ്യന്‍ എസ്.കെ. പൊറ്റെക്കാട്ടാണ്. അദ്ദേഹം ആദ്യം നടത്തിയത് കശ്മീര്‍ പര്യടനമാണ്.
1940ല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സഞ്ചരിക്കുകയുണ്ടായി. 1942 മുതല്‍ ’45 വരെ വീണ്ടും ബോംബെയില്‍ ഉദ്യോഗം വഹിച്ചു. തുടര്‍ന്ന് വീണ്ടും ഭാരതപര്യടനം നടത്തി. 1945 മുതല്‍ സ്ഥിരമായി സഞ്ചാരവും സാഹിത്യ പ്രവര്‍ത്തനവുമായിരുന്നു. ഒമ്പതു മാസം ആഫ്രിക്കയിലും ആറുമാസം യൂറോപ്പിലുമായി 15 മാസം വിദേശത്തായിരുന്നു. 1952ല്‍ മാഹി സ്വദേശിനിയായ ജയവല്ലിയെ വിവാഹം കഴിച്ചു. അതേവര്‍ഷം ഭാര്യയോടൊപ്പം സിലോണ്‍, മലയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സഞ്ചരിച്ചു. 1953ല്‍ നാട്ടിലേക്കു മടങ്ങി. 1955ല്‍ വീണ്ടും വിദേശത്തേക്കു പോയി. ആ വര്‍ഷം ഹെല്‍സിങ്കിയില്‍ വെച്ചു നടന്ന ലോക സമാധാന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘാംഗമായി ഫിന്‍ലന്‍ഡ്, സോവിയറ്റ് യൂനിയന്‍, ചെക്കോസ്ലാവാക്യ, ജര്‍മനി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
1928ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളജ് മാഗസിനില്‍ വന്ന ‘രാജനീതി’ എന്ന കഥയായിരുന്നു അത്. 1929ല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ആത്മ വിദ്യാകാഹള’ത്തില്‍ ‘മകനെകൊന്ന മദ്യം’ എന്ന കവിത പ്രസിദ്ധപ്പെടുത്തി. ആദ്യത്തെ നോവല്‍ ‘നാടന്‍പ്രേമ’മാണ്. 1939ല്‍ ബോംബെയില്‍ വെച്ചാണ് അത് എഴുതിയത്. സാഹിത്യരംഗത്ത് മാത്രമല്ല, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും എസ്.കെ. പൊറ്റെക്കാട്ട് പങ്കെടുത്തിട്ടുണ്ട്.
1957ല്‍ തലശ്ശേരി പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍, 1962ല്‍ അതേ നിയോജകമണ്ഡലത്തില്‍നിന്ന് 66,000 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. സുകുമാര്‍ അഴീക്കോടായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
21 കഥാസമാഹാരങ്ങള്‍ കൂടാതെ, 1967ല്‍ ‘തെരഞ്ഞെടുത്ത കഥകള്‍’ എന്ന പേരില്‍ മറ്റൊരു കൃതിയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1947 മുതലാണ് സഞ്ചാര കൃതികള്‍ പ്രസിദ്ധപ്പെടുത്തിയത്. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ മൂന്നു വാല്യങ്ങളിലായി 2700ഓളം പേജുകളുള്ള സഞ്ചാര സാഹിത്യ കൃതി 1976-77 കാലത്ത് ഇരിങ്ങാലക്കുട വിവേകോദയം ബുക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത്രയധികം സഞ്ചരിച്ചിട്ടുള്ള സാഹിത്യകാരന്മാര്‍ കേരളത്തില്‍ വേറെയില്ല. കേരള സാഹിത്യ അക്കാദമി, മലബാര്‍ കേന്ദ്ര കലാസമിതി തുടങ്ങിയവയില്‍ അംഗവും സജീവപ്രവര്‍ത്തകനുമായിരുന്ന എസ്.കെ. പൊറ്റെക്കാട്ട് 1982 ആഗസ്റ്റ് ആറിന് അന്തരിച്ചു.

സഞ്ചാരവഴിയിലെ ലോകപ്രശസ്തര്‍
ഹുയാന്‍സാങ്, മാര്‍ക്കോപോളോ, ഇബ്നു ബത്തൂത്ത, സെന്‍ഹെഡ്, റോറിക്ക്.

മലയാളത്തിലെ മറ്റു ചില യാത്രാവിവരണ കൃതികള്‍
ഹിമവാന്‍െറ മുകള്‍ത്തട്ടില്‍ -രാജന്‍ കാക്കനാടന്‍, അമര്‍നാഥ് ഗുഹയിലേക്ക് -രാജന്‍ കാക്കനാടന്‍, ചുവപ്പുമങ്ങുന്ന ചൈന -എ. സുജനപാല്‍, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ -പുനത്തില്‍ കുഞ്ഞബ്ദുല്ല, ബുദ്ധന്‍ പിറന്ന മണ്ണില്‍ -കെ.എല്‍. മോഹനവര്‍മ, മരുഭൂമിയും സ്വപ്നങ്ങളും -ശത്രുഘ്നന്‍, മണലും മനുഷ്യരും -കെ. മോഹന്‍ദാസ് രാധാകൃഷ്ണന്‍, ബ്രിട്ടീഷ് മലേഷ്യന്‍ സ്കെച്ചുകള്‍ -ഇ.കെ. നായനാര്‍, കുടജാദ്രിയുടെ സംഗീതം -കാക്കനാടന്‍, അര്‍ജന്‍റീനയിലെ നാളുകള്‍ -മധുനായര്‍, കാശി ചതുര്‍ദ്ദാമ ഹിമാലയ യാത്ര -വത്സല മോഹന്‍.

എസ്.കെ. പൊറ്റെക്കാട്ടിന്‍െറ കൃതികള്‍
കവിത : പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങള്‍, പ്രേമശില്‍പി
നാടകം : അച്ഛന്‍
ഉപന്യാസങ്ങള്‍ : ഗദ്യമേഖല, പൊന്തക്കാടുകള്‍ (ഹാസ്യഭാവന), അരുണന്‍ എന്ന പേരിലായിരുന്നു അദ്ദേഹമിത് എഴുതിയത്.
ചെറുകഥാ സമാഹാരങ്ങള്‍ : ചന്ദ്രകാന്തം, മണിമാളിക, രാജമല്ലി, നിശാഗന്ധി, പുള്ളിമാന്‍, മേഘമാല, ജലതരംഗം, വൈജയന്തി, പൗര്‍ണമി, പത്മരാഗം, ഇന്ദ്രനീലം, ഹിമവാഹിനി, പ്രേതഭൂമി, രംഗമണ്ഡപം, യവനികക്കു പിന്നില്‍, കള്ളിപ്പൂക്കള്‍, വനകൗമുദി, കനകാംബരം, അന്തര്‍വാഹിനി, ഏഴിലാംപാല, വൃന്ദാവനം, കാട്ടു ചെമ്പകം, തെരഞ്ഞെടുത്ത കഥകള്‍.
എസ്.കെ. പൊറ്റെക്കാട്ടിന്‍െറ ചെറുകഥകള്‍ ജര്‍മന്‍, റഷ്യന്‍, ഇറ്റാലിയന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
നോവലുകള്‍ : വല്ലികാദേവി, നാടന്‍പ്രേമം, പ്രേമശിക്ഷ, മൂടുപടം, വിഷകന്യക, കറാമ്പു, ഒരു തെരുവിന്‍െറ കഥ, ഒരു ദേശത്തിന്‍െറ കഥ, കുരുമുളക്, കബീന, കാര്യസ്ഥന്‍.
സ്മരണകള്‍ : എന്‍െറ വഴിയമ്പലങ്ങള്‍, സംസാരിക്കുന്ന ഡയറിക്കുറിപ്പുകള്‍.
യാത്രാ വിവരണം : കാശ്മീര്‍, കൈറോ കത്തുകള്‍, നൈല്‍ ഡയറി, മലയാ നാടുകളില്‍, സോവിയറ്റ് ഡയറി, ഹിമാലയ സാമ്രാജ്യത്തില്‍, കാപ്പിരികളുടെ നാട്ടില്‍, യാത്രാ സ്മരണകള്‍, സിംഹഭൂമി, യൂറോപ്പിലൂടെ, ഇന്തോനേഷ്യന്‍ ഡയറി, പാതിരാ സൂര്യന്‍െറ നാട്ടില്‍, ബാലി ദ്വീപ്, ബൊഹീമിയന്‍ ചിത്രങ്ങള്‍, നേപ്പാള്‍ യാത്ര, ലണ്ടന്‍ നോട്ട്ബുക്, ക്ളിയോപാട്രയുടെ നാട്ടില്‍.

അവാര്‍ഡുകള്‍
‘യവനികക്കു പിന്നില്‍’
1940ല്‍ മികച്ച കഥക്കുള്ള മദിരാശി
ഗവണ്‍മെന്‍റ് അവാര്‍ഡ്.
‘യവനികക്കു പിന്നില്‍’
1940ല്‍ മികച്ച കഥക്കുള്ള മദിരാശി
ഗവണ്‍മെന്‍റ് അവാര്‍ഡ്.
‘വിഷകന്യക’
1949ല്‍ മികച്ച നോവലിനുള്ള മദിരാശി
ഗവണ്‍മെന്‍റ് അവാര്‍ഡ്.
1949ല്‍ മികച്ച നോവലിനുള്ള മദിരാശി
ഗവണ്‍മെന്‍റ് അവാര്‍ഡ്.
‘ഒരു തെരുവിന്‍െറ കഥ’
1962ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്.
1962ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്.
‘ഒരു ദേശത്തിന്‍െറ കഥ’
1972ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.

1973ല്‍ സാഹിത്യ പ്രവര്‍ത്തക സംഘം അവാര്‍ഡ്.
‘എന്‍െറ വഴിയമ്പലങ്ങള്‍’
1977ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അവാര്‍ഡ്.

1980ല്‍ ഭാരതീയ ജ്ഞാനപീഠം അവാര്‍ഡ്.
Subscribe to കിളിചെപ്പ് by Email
1 Comments
നല്ല വിവരണം. ഭാവുകങ്ങൾ.
ReplyDeleteഎന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ - കാപ്പിരികളുടെ നാട്ടിൽ, ബാലിദ്വീപിലെ കാഴ്ചകൾ, വിഷക്കനി (വിഷകന്യക) മുതലായ കൃതികൾ വളരെ വര്ഷങ്ങള്ക്ക് മുമ്പ് വായിച്ചത് ഓര്ക്കുന്നു.
സുഹൃത്തേ, സമയം കിട്ടുന്നതിനനുസരിച്ച്, എന്റെ ബ്ലോഗ് സന്ദര്ശിക്കുമല്ലോ:
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com