കോളറ, മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ്, പനി, എലിപ്പനി, ജപ്പാന്‍ ജ്വരം, ഡെങ്കിപ്പനി, ചികുന്‍ഗുനിയ, മലമ്പനി എന്നിവയാണ് പ്രധാന മഴരോഗങ്ങള്‍
ശുചിത്വം മഹത്ത്വം
മഴരോഗങ്ങളെ തടയാനുള്ള ഏക പ്രതിവിധി ശുചിത്വം പാലിക്കുക എന്നതാണ്. സ്വന്തം വീട് വൃത്തിയാക്കിയാലും സമീപപ്രദേശത്ത് ശുചിത്വമില്ലെങ്കില്‍ മഴക്കാല രോഗങ്ങള്‍ കടന്നുവരും. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാനും ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാനും കൂട്ടായ പ്രവര്‍ത്തനംവഴി നമുക്ക് കഴിയണം.

നാം ചെയ്യേണ്ടത്
- പ്ളാസ്റ്റിക് സാധനങ്ങള്‍, ചിരട്ട, കുപ്പി, തകരപ്പാത്രങ്ങള്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളിലും വീട്ടുപറമ്പിലും വലിച്ചെറിയരുത്.
- കൊതുകുവല ഉപയോഗിക്കുക.
- മാലിന്യങ്ങള്‍ കൂട്ടിവെക്കാതെ അപ്പപ്പോള്‍തന്നെ നീക്കംചെയ്യുക.
- എലി നശീകരണം നടത്തുക.
- കൊതുകു നശീകരണത്തിന് സ്പ്രേ, ബാറ്റ്, കൊതുകുവലകള്‍, പുകയ്ക്കല്‍ എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
- ചെടിച്ചട്ടിയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.
- ഭക്ഷണ സാധനങ്ങള്‍ അടച്ചുവെക്കുക.
- ഓവുചാലുകളിലെ വെള്ളമൊഴുക്കിന് തടസ്സങ്ങളുണ്ടെങ്കില്‍ നീക്കുക.
- പഴം, പച്ചക്കറി എന്നിവ കഴുകി ഉപയോഗിക്കുക.
- കക്കൂസ് ടാങ്കിന്‍െറ വിടവ് പൂര്‍ണമായും അടക്കുക.
- ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക.
- ആഹാരത്തിനു മുമ്പും പിമ്പും കൈകള്‍ വൃത്തിയായി കഴുകുക.
- രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക.
എലിപ്പനി (Leptospirosis)
കാനികോളോഫീവര്‍, വീല്‍സ് ഡീസീസ് എന്നീ പേരുകളില്‍ ഈ രോഗം അറിയപ്പെടുന്നു. ലെപ്റ്റോസ്പൈറ ഇക്ടറോ ഹെമറേജിയ എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. അണ്ണാന്‍, വളര്‍ത്തു മൃഗങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവയിലൂടെയും കാര്‍ന്നുതിന്നുന്ന തരം മൃഗങ്ങളിലൂടെയും രോഗം പകരുമെങ്കിലും എലിയിലാണ് രോഗാണുക്കള്‍ കൂടുതലായി കണ്ടുവരുന്നത്. എലിമൂത്രം, അശുദ്ധജലം, മലിനമായ മണ്ണ്, ഫലവര്‍ഗങ്ങള്‍ എന്നിവയിലൂടെ മൃദുശരീര ഭാഗത്തിലൂടെയും മുറിവിലൂടെയും രോഗാണുക്കള്‍ ഉള്ളിലെത്തുന്നു.

ലക്ഷണങ്ങള്‍
പെട്ടെന്നുള്ള തലവേദന, പനി, കണ്ണുകളില്‍ വേദന, പേശിവേദന, കുളിര്, തളര്‍ച്ച, തൊണ്ടവേദന, ഓക്കാനം, ഛര്‍ദി, ദേഹത്ത് രക്തം പൊടിയുക, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം, മഞ്ഞപ്പിത്ത ലക്ഷണം.

ചികിത്സ
പനി ലക്ഷണങ്ങള്‍ പ്രകടമാവുന്ന ഉടനെ വിദഗ്ധ ചികിത്സ തേടുക. തുടക്കത്തിലേയുള്ള ചികിത്സ എലിപ്പനി ഭേദമാക്കാന്‍ സഹായകമാവുന്നു. ആഹാരവസ്തുക്കള്‍ എലിമൂത്രം പടരാതെ അടച്ച് സൂക്ഷിക്കുക. തൊഴില്‍ജന്യ രോഗമായതിനാല്‍ വയലുകളിലും മറ്റു കൃഷിയിടങ്ങളിലും ഓടകളിലും ജോലി ചെയ്യുന്നവര്‍ കൈയുറ, ബൂട്ട് (ഷൂസ്) എന്നിവ ഉപയോഗിക്കുക. മുറിവുകള്‍ കൃത്യമായി ബാന്‍ഡേജ് വെക്കുക, ജോലിക്ക് ശേഷം ചൂടുവെള്ളംകൊണ്ട് കൈകാലുകള്‍ വൃത്തിയാക്കുക.
ടെട്രാ സൈക്ളിന്‍, പെന്‍സിലിന്‍, സ്ട്രെപ്റ്റോ മൈസിന്‍ എന്നീ ആന്‍റിബയോട്ടിക്കുകള്‍ എലിപ്പനി ചികിത്സക്ക് ഫലപ്രദമാണ്. എങ്കിലും, അവയുടെ ഉപയോഗം വിദഗ്ധരുടെ ഉപദേശത്തോടെ മാത്രം.
വയറിളക്ക രോഗങ്ങള്‍ (Diarrhoea)പനി ലക്ഷണങ്ങള്‍ പ്രകടമാവുന്ന ഉടനെ വിദഗ്ധ ചികിത്സ തേടുക. തുടക്കത്തിലേയുള്ള ചികിത്സ എലിപ്പനി ഭേദമാക്കാന്‍ സഹായകമാവുന്നു. ആഹാരവസ്തുക്കള്‍ എലിമൂത്രം പടരാതെ അടച്ച് സൂക്ഷിക്കുക. തൊഴില്‍ജന്യ രോഗമായതിനാല്‍ വയലുകളിലും മറ്റു കൃഷിയിടങ്ങളിലും ഓടകളിലും ജോലി ചെയ്യുന്നവര്‍ കൈയുറ, ബൂട്ട് (ഷൂസ്) എന്നിവ ഉപയോഗിക്കുക. മുറിവുകള്‍ കൃത്യമായി ബാന്‍ഡേജ് വെക്കുക, ജോലിക്ക് ശേഷം ചൂടുവെള്ളംകൊണ്ട് കൈകാലുകള്‍ വൃത്തിയാക്കുക.
ടെട്രാ സൈക്ളിന്‍, പെന്‍സിലിന്‍, സ്ട്രെപ്റ്റോ മൈസിന്‍ എന്നീ ആന്‍റിബയോട്ടിക്കുകള്‍ എലിപ്പനി ചികിത്സക്ക് ഫലപ്രദമാണ്. എങ്കിലും, അവയുടെ ഉപയോഗം വിദഗ്ധരുടെ ഉപദേശത്തോടെ മാത്രം.
ബാക്ടീരിയകള്‍, വൈറസുകള്‍ ചിലതരം പരാദ ജീവികള്‍ (അമീബിയ, ഗീയാര്‍ഡിയ) തുടങ്ങിയ സൂക്ഷ്മ ജീവികള്‍ ആഹാരം, കുടിവെള്ളം എന്നിവ വഴി ശരീരത്തിലെത്തുന്നതാണ് വയറിളക്കത്തിന് കാരണമാകുന്നത്. ഇവ, വെള്ളംപോലെ മലം അയഞ്ഞു പോകുന്ന വയറിളക്കം, വയറുകടി, നീണ്ടുനില്‍ക്കുന്ന വയറിളക്കം തുടങ്ങി വിവിധ തരത്തില്‍ കണ്ടുവരുന്നു. ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കുന്നതും ലവണനഷ്ടവും മരണകാരണമാവുന്നു.
ലക്ഷണങ്ങള്‍
കഞ്ഞിവെള്ളം പോലെ അയഞ്ഞ മലം പോവുക, മലത്തോടൊപ്പം രക്തവും കഫവും ഉണ്ടാവുക, അളവില്‍ കുറഞ്ഞ കടും നിറത്തിലുള്ള മൂത്രം, ക്ഷീണം, തൊലി വലിച്ചു വിട്ടാല്‍ സാവധാനം മാത്രം പൂര്‍വ സ്ഥിതിയിലാവുക, കുഴിഞ്ഞ കണ്ണുകള്‍ തുടങ്ങിയവ രോഗത്തോടൊപ്പം പ്രകടമാവുന്ന ലക്ഷണങ്ങളാണ്.

ശരീരത്തില്‍നിന്ന് ലവണ-ജല സന്തുലനം അപകടകരമാംവിധം താഴുന്നതാണ് മരണകാരണമാവുന്നത് എന്നതിനാല്‍ വീട്ടില്‍വെച്ചുതന്നെ പ്രാരംഭ പാനീയ ചികിത്സ നടത്തുന്നത് രോഗമൂര്‍ച്ഛ കുറക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരുവെള്ളം, ഒ.ആര്‍.എസ് ലായനി എന്നിവ നല്‍കുന്നത് ഉചിതമാണ്. വിദഗ്ധ ചികിത്സ ആവശ്യമായിവരുന്ന പക്ഷം ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായ അളവിലും ദീര്‍ഘത്തിലും പൂര്‍ണമായും കഴിക്കേണ്ടതാണ്.
ഓര്‍ക്കുക, പാനീയ ചികിത്സക്കായി മധുരം കൂടുതല്‍ ചേര്‍ത്ത പഴച്ചാറുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. നന്നായി വേവിച്ച ചോറ്, കഞ്ഞി, ഇഡലി, ദോശ, റൊട്ടി, ബണ്‍, ഏത്തപ്പഴം, പൈനാപ്പ്ള്‍ എന്നിവ ഉചിതമാണ്.

ചികുന്‍ഗുനിയ
ആഫ്രിക്കയിലെ സാഹിലി ഭാഷയില്‍നിന്നാണ് ‘ചികുന്‍ഗുനിയ’ എന്ന പേരുണ്ടായത്. സാഹിലി ഭാഷയില്‍ ‘ശരീരം കുമ്പിട്ട് പോകുന്ന അസുഖം’ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ഗുനിയ എന്നാല്‍ ‘വേദന ഇരട്ടിയാവുക’ എന്നാണര്‍ഥം. ടോഗോ വൈറിഡേ ജനുസില്‍പെട്ട ചികുന്‍ഗുനിയ വൈറസുകളാണ് രോഗകാരണം. രോഗം പരത്തുന്നത് ഈഡിസ് വര്‍ഗത്തിലുള്ള, ഈഡിസ് ഈജിപ്റ്റൈ, ഈഡിസ് ആര്‍ബോപിക്ടസ് കൊതുകുകളാണ്. ഈ കൊതുകുകള്‍ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത് വീട്ടിലും പരിസരത്തും ശുദ്ധജലം തങ്ങിനില്‍ക്കുന്ന ഇടങ്ങളിലുമാണ്. അതുകൊണ്ടുതന്നെ കൊതുകു നശീകരണത്തിന്‍െറ പ്രധാന ഉത്തരവാദിത്തം നമുക്കോരോരുത്തര്‍ക്കുമാണ്.

രോഗവാഹകരായ കൊതുകുകള്‍ മനുഷ്യരെ കടിക്കുമ്പോള്‍ സാധാരണയായി ഒന്നു മുതല്‍ 12 വരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പെട്ടെന്നുള്ള പനി, വിറയല്‍, തലവേദന, ഓക്കാനം, ഛര്‍ദി, കഠിനമായ സന്ധിവേദന എന്നിവയാണ് ആരംഭ ലക്ഷണങ്ങള്‍. നാല് ദിവസത്തിനുള്ളില്‍ പനി ശക്തി കുറഞ്ഞ ശേഷം വീണ്ടും പനിയോടൊപ്പം ഉടലിലും കൈകാലുകളിലും ചൊറിച്ചിലോടു കൂടിയ ചുവന്ന പരിക്കുകള്‍ പ്രത്യക്ഷപ്പെടുന്നു. 3-6 ദിവസത്തിനു ശേഷം പനി കുറഞ്ഞ് രോഗി പൂര്‍ണ സുഖം പ്രാപിക്കും. രോഗ ബാധയെത്തുടര്‍ന്ന് സന്ധിവീക്കം, സന്ധികളില്‍ ചുവപ്പ്, നീര്‍ക്കെട്ടോടുകൂടിയ മൃദുവായ അവസ്ഥ എന്നിവ രോഗിയില്‍ പ്രകടമാകുന്നു.

വൈറസ് രോഗമായതിനാല്‍ ഈ രോഗത്തിന് നേരിട്ടുള്ള ചികിത്സ ലഭ്യമല്ലെങ്കിലും പ്രതിരോധമാണ് പ്രതിവിധി. കൊതുകു നശീകരണം, ഉറവിട നശീകരണം എന്നിവ ശീലമാക്കുക. ഫ്രിഡ്ജ്, കൂളര്‍ എന്നിവയുടെ അടിഭാഗത്ത് ശേഖരിക്കപ്പെടുന്ന വെള്ളം യഥാസമയം നീക്കുക, കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീര ഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്തു കാണുന്ന ഭാഗങ്ങളില്‍ പുല്‍ത്തൈലം, വേപ്പെണ്ണ, യൂക്കാലിത്തൈലം തുടങ്ങിയ ലേപനങ്ങള്‍ പുരട്ടുക. കിടക്കുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക. ജനല്‍, വെന്‍റ്ലേറ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊതുകു കടക്കാത്ത വലക്കമ്പി അടിക്കുക. വെളുപ്പാന്‍ കാലത്തും സന്ധ്യക്കും സാമ്പ്രാണി, കുന്തിരിക്കം എന്നിവ പുകക്കുക. വെള്ളമടങ്ങുന്ന പാത്രങ്ങള്‍, വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കഴുകി ഉണക്കുക (ഡ്രൈ ഡേ).

മലമ്പനി (മലേറിയ)
ചതുപ്പു രോഗം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. കൊതുകുകള്‍ വഴിയാണ് രോഗവ്യാപനം സങ്കീര്‍ണമാവുന്നത്. അനോഫിലസ് വര്‍ഗത്തില്‍പ്പെടുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. പ്ളാസ്മോഡിയം വര്‍ഗത്തില്‍പ്പെടുന്ന ഏകകോശ ജീവികള്‍ നാലു തരത്തിലുണ്ട്. പ്ളാസ്മോഡിയം വൈവാക്സ്, പ്ളാസ്മോഡിയം ഫാല്‍സിപാരം, പ്ളാസ്മോഡിയം മലേറിയ, പ്ളാസ്മോഡിയം ഒവേല്‍ എന്നിവയാണവ. ഇവയില്‍ പ്ളാസ്മോഡിയം വൈവാക്സ്, പ്ളാസ്മോഡിയം ഫാല്‍സിപാരസ് എന്നിവ മൂലം രോഗം പിടിപെടാം. ഫാല്‍സിപാരം വഴിയുള്ള മലമ്പനി ഭീകരവും മരണത്തിന് കാരണമാവുകയും ചെയ്യുന്നു.

വിറയലോടുകൂടിയ പനി, തലവേദന, ഛര്‍ദി, വിയര്‍പ്പ് എന്നിവ കാണപ്പെടുന്നു. കൂടാതെ, ഒന്നിടവിട്ട ദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഇവയില്‍ പനി ഒരു സുപ്രധാന ലക്ഷണമായതിനാല്‍ ഏതു പനിയും നിസ്സാരമാക്കാതെ ശ്രദ്ധിക്കണം.

മലമ്പനി ബാധിതരുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണയം സാധ്യമാകുന്നു. തുടര്‍ന്നുള്ള സമ്പൂര്‍ണ ചികിത്സയിലൂടെ (റാഡിക്കല്‍ ട്രീറ്റ്മെന്‍റ്) രോഗനിയന്ത്രണം സാധ്യമാകുന്നു. രോഗബാധിതരായ വ്യക്തിയില്‍നിന്നാണ് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന അനോഫിലസ് കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക. കൊതുകുവല ഉപയോഗിക്കുക. കൊതുകിന്‍െറ ഉറവിട നശീകരണം ശീലമാക്കുക.

ഡെങ്കിപ്പനി
കൊതുക് പരത്തുന്ന രോഗങ്ങളില്‍ വ്യാപകവും ഗുരുതരവുമായ ഒന്നാണ് ഡെങ്കിപ്പനി. സാധാരണ ഡെങ്കിപ്പനി മാരകമല്ല. എന്നാല്‍, രക്തസ്രാവത്തോടു കൂടിയ ഡെങ്കിപ്പനി മാരകമായേക്കാം. ഡെങ്കിപ്പനിക്ക് കാരണമായ ഫ്ളാവിവൈറസുകള്‍ നാല് ഉപവിഭാഗങ്ങളായാണ് കാണപ്പെടുന്നത്. ഒരിക്കല്‍ ഒരു ഡെങ്കി വൈറസ് ബാധിച്ച വ്യക്തിയില്‍ രണ്ടാമത് മറ്റൊരു ഡെങ്കിവൈറസ് ബാധിച്ചാലും രക്തസ്രാവത്തോടു കൂടിയതും കൂടുതല്‍ ഗുരുതരവുമായ ഡെങ്കിപ്പനിക്കും ഡെങ്കി ഷോക് സിന്‍ഡ്രോമിനും കാരണമായേക്കാം. രോഗാണുവാഹകരായ ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആര്‍ബോ പിക്ടസ് എന്നീ ഇനത്തിലുള്ള പെണ്‍ കൊതുകുകള്‍വഴിയാണ് രോഗം പകരുന്നത്. ഈജിപ്റ്റി വീടിനകത്തും ആര്‍ബോ പിക്ടസ് വീടിന് പുറത്തുമായാണ് കാണപ്പെടുന്നത്.

പെട്ടെന്നുള്ള പനി, തലവേദന, നേത്രഗോളങ്ങളുടെ പിറകില്‍ വേദന, പേശിവേദന, സന്ധിവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, ഓക്കാനം, ഛര്‍ദി, രക്തത്തില്‍ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതു മൂലം രക്തസ്രാവം.

റാപിഡ് ടെസ്റ്റ് രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്നുവെങ്കിലും കൃത്യത ഉറപ്പുവരുത്താന്‍ സാധിക്കില്ല. രക്തസ്രാവ സാധ്യത അറിയാന്‍ ട്യൂണിക് ടെസ്റ്റ് നടത്താവുന്നതാണ്. വൈറസ് രോഗമായതിനാല്‍ പരിപൂര്‍ണ ചികിത്സയില്ല. പൂര്‍ണമായ വിശ്രമം ആവശ്യമാണ്. പനി കുറക്കുന്നതിന് ‘പാരസെറ്റമോള്‍’ ഉപയോഗിക്കുന്നു. ഒ.ആര്‍.എസ് ലായനി, മറ്റ് പാനീയങ്ങള്‍ എന്നിവ ധാരാളമായി കുടിക്കാന്‍ കൊടുക്കുക. മഴക്കാല രോഗമായതിനാല്‍ വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരമാവധി ഒഴിവാക്കുക.

മഞ്ഞപ്പിത്തം (Hepatitis)
കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. മലിനമായ ആഹാരത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ ആണ് രോഗം പകരുന്നത്. B,C,D,G എന്നീ വിഭാഗങ്ങളില്‍ രോഗാണുക്കള്‍ കാണപ്പെടുന്നു. ഇഞ്ചക്ഷന്‍ സൂചികള്‍, സിറിഞ്ച്, രക്തം, രക്തോല്‍പന്നം എന്നിവ വഴി രോഗം പകരുന്നു. മുതിര്‍ന്നവരില്‍ രോഗം ഗൗരവമാവില്ലെങ്കിലും കുട്ടികളില്‍ ഇത് മാരകമാകാറുണ്ട്.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ലക്ഷണം പ്രകടമാവുക. എങ്കിലും, എലിപ്പനി കരളിനെ ബാധിച്ച് തുടങ്ങുന്നത് മൂലവും മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. ശരീരവേദനയോട് കൂടിയ പനി, തലവേദന, ഓക്കാനം, ഛര്‍ദി, ക്ഷീണം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
തുടര്‍ന്ന് കണ്ണിലും ശരീരത്തിലും മൂത്രത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. മഞ്ഞപ്പിത്തം B, D വിഭാഗങ്ങളിലുള്ളവ നീണ്ടുനില്‍ക്കുന്ന കരള്‍ രോഗമായി മാറാം. ചികിത്സ വൈകിക്കുന്നതിലൂടെയും ശരീര വിശ്രമത്തിന്‍െറ അഭാവത്തിലും രോഗം മരണകാരണവുമായേക്കാം.
ചികിത്സ
ആഹാരം, കുടിവെള്ളം എന്നിവ മലിനമാകാതെ സൂക്ഷിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. ആഹാരവസ്തുക്കള്‍ മൂടിവെച്ച് ഉപയോഗിക്കുക. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ വിദഗ്ധ ഉപദേശം തേടുക. എ, ഇ (A, E) വിഭാഗങ്ങള്‍ക്ക് 15 മുതല്‍ 60 ദിവസം വരെയോ B,C,D വിഭാഗങ്ങള്‍ക്ക് 15 മുതല്‍ ആറുമാസം വരെയോ ലക്ഷണം പ്രകടമാവുന്നതിന് കാലതാമസം എടുക്കുന്നു. B വിഭാഗം മഞ്ഞപ്പിത്തത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്.
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തരുത്. ശുചിത്വം ശീലമാക്കുക.

Subscribe to കിളിചെപ്പ് by Email
0 Comments