നമ്മുടെ രാജ്യത്ത് ടെലിഗ്രാഫ് സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബി.എസ്.എന്‍.എല്‍ തീരുമാനിച്ചിരിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ ഈ ‘പഴഞ്ചന്‍’ സാങ്കേതിക വിദ്യ രണ്ട് മാസം മുമ്പുതന്നെ വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദേശങ്ങള്‍ അയക്കുന്നതും സ്വീകരിക്കുന്നതും നിര്‍ത്തിവെച്ചിരുന്നു. ഒരുകാലത്ത് ദിനംപ്രതി ആറ് കോടി ടെലിഗ്രാം സന്ദേശങ്ങള്‍ വരെ ഇന്ത്യയില്‍ കൈമാറ്റം ചെയ്തിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ 45,000 ഓഫിസുകള്‍ ഇതിനായി പ്രവര്‍ത്തിച്ചിരുന്നു; അവിടങ്ങളിലായി ഒന്നേകാല്‍ ലക്ഷം ജോലിക്കാരും. ഇപ്പോള്‍ ജോലിക്കാരുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രം. പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ 75.
ടെലിഗ്രാഫ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന നിരവധി വിഭാഗങ്ങള്‍ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. രാജ്യത്തിന്‍െറ അതിര്‍ത്തി കാക്കുന്ന നമ്മുടെ സൈനികരാണ് അതിലൊന്ന്. വിവര കൈമാറ്റങ്ങള്‍ക്ക് സഹായിക്കുന്ന ആധുനിക സങ്കേതങ്ങള്‍ ഇനിയുമെത്തിയിട്ടില്ലാത്ത രാജ്യത്തെ ഒറ്റപ്പെട്ട മേഖലകളില്‍ ജോലിചെയ്യുന്ന സൈനികര്‍ ഇപ്പോഴും കാര്യക്ഷമമായി ഇതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ടെലിഗ്രാം നിര്‍ത്തിവെക്കുന്നതോടെ ഇവരുടെ സ്ഥിതി എന്താകും? ടെലിഗ്രാഫ് സേവനങ്ങള്‍ നിര്‍ത്തിവെക്കുന്ന വാര്‍ത്ത വന്നതിന്‍െറ തൊട്ടടുത്ത ദിവസങ്ങളില്‍ തമിഴ്നാട്ടിലെ തഞ്ചാവൂര്‍ റെയില്‍വേ സ്റ്റേഷനെക്കുറിച്ച് പ്രത്യേക ഫീച്ചറുകള്‍ വന്നിരുന്നു. ഈ സ്റ്റേഷനില്‍ ഇന്നും ടെലിഗ്രാം സന്ദേശങ്ങള്‍ വരുകയും പോവുകയും ചെയ്യുന്നുണ്ടത്രെ! പ്രതിദിനം 75 സന്ദേശങ്ങളാണ് പുതിയ കാലത്തും ഇവിടെനിന്ന് കൈമാറ്റം ചെയ്യപ്പെടുന്നത്. പുതിയ സാങ്കേതിക വിദ്യയില്‍ ഇതിനെയെല്ലാം നമുക്ക് മറികടക്കാനാകുമെങ്കിലും ടെലിഗ്രാം നമുക്ക് ഒരു ‘നൊസ്റ്റാള്‍ജിയ’യായി അവശേഷിക്കും.
* * *
ടെലിഗ്രാമിന്‍െറ സാങ്കേതിക വശങ്ങളെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ മനസ്സിലാക്കാം.
വൈദ്യുത-കാന്ത തരംഗങ്ങള്‍ ഉപയോഗിച്ച് വിദൂരസ്ഥലങ്ങളിലുള്ളവര്‍ അന്യോന്യം നടത്തുന്ന ഒരു ആശയ വിനിമയ സംവിധാനമാണിതെന്ന് സാമാന്യമായി പറയാം. അതായത്, പ്രത്യേക കോഡുകള്‍ ഉപയോഗിച്ച് വൈദ്യുത-കാന്ത തരംഗങ്ങളുടെ സഹായത്തോടെ സന്ദേശങ്ങള്‍ കൈമാറുന്ന രീതി. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലുണ്ടായ വിപ്ളവകരമായ പരിവര്‍ത്തനങ്ങളുടെ ഫലമായി വൈദ്യുതിയും കാന്തികതയും കണ്ടുപിടിച്ചതോടെയാണ്, ആധുനിക ടെലിഗ്രാഫ് സംവിധാനം ആവിര്‍ഭവിച്ചത്. 1747ല്‍ സര്‍ വില്യം വാട്സണ്‍ എന്ന ശാസ്ത്രജ്ഞന്‍, ഒരു കമ്പിയിലൂടെ വൈദ്യുതി കടത്തിവിടാമെന്നും, അതിന്‍െറ പ്രതിലോമ പ്രവാഹത്തിനുള്ള ചാലകമായി ഭൂമിയെ ഉപയോഗിക്കാമെന്നും തെളിയിച്ചതോടെയാണ് ഇതിന് തുടക്കമാകുന്നത്. 1753ല്‍ സ്കോട്ട്ലന്‍ഡിലെ സ്കോട്ട് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഒരുതരം വൈദ്യുത ടെലിഗ്രാഫിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഈ ലേഖനമാണ് ടെലിഗ്രാം സാങ്കേതികവിദ്യക്ക് വഴിത്തിരിവായി മാറിയത്.
പ്രാചീന ജനസമുദായങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന ചിഹ്നങ്ങളും കോഡുകളുമാണ് ആധുനിക ടെലിഗ്രാഫ് സമ്പ്രദായത്തിലും ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഇംഗ്ളീഷ് അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും സൂചകമായി ഓരോ വയര്‍ ഉപയോഗിച്ചുകൊണ്ട് ടെലിഗ്രാഫ് രൂപകല്‍പന ചെയ്യാമെന്ന് റിസ്വെര്‍, ഫ്രാന്‍സിസ് കൊസാല്‍വ എന്നീ ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയുണ്ടായി. 1831ല്‍ ജോസഫ് ഹെന്‍റി വൈദ്യുത കാന്തിക തത്ത്വമനുസരിച്ച് പ്രവര്‍ത്തിക്കുന്നതും ചിഹ്നങ്ങളുപയോഗിച്ച് സന്ദേശങ്ങള്‍ പ്രേഷണം ചെയ്യാവുന്നതുമായ ഒരു ടെലിഗ്രാഫ് വികസിപ്പിച്ചെടുത്തു. ഇതുപയോഗിച്ച്, 1838ല്‍ ലണ്ടനിലെ 21 ചതുരശ്ര കി.മീ. അകലത്തില്‍ സ്ഥിതിചെയ്യുന്ന പാഡിങ്ടണ്‍, ഡ്രെയ്ടണ്‍ എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യത്തെ ഇലക്ട്രിക് ടെലിഗ്രാഫ് സംവിധാനം നിലവില്‍വന്നു.
സാമുവല്‍ എഫ്.ബി. മോഴ്സ് എന്ന അമേരിക്കക്കാരനാണ് സന്ദേശ വിനിമയത്തിനാവശ്യമായ കോഡ് ആവിഷ്കരിച്ചത്. ‘മോഴ്സ് കോഡ്’ എന്നാണ് ഇതറിയപ്പെടുന്നത്. ഇംഗ്ളീഷ് ഭാഷയിലെ എല്ലാ അക്ഷരങ്ങള്‍ക്കും വിരാമ ചിഹ്നങ്ങള്‍ക്കും 0 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ക്കും സൂചകമായി കുത്തുകളും (dots) വരകളും (dashes) ഉപയോഗിക്കുന്ന ടെലിഗ്രാഫ് ചിഹ്നങ്ങളാണ് മോഴ്സ് ആവിഷ്കരിച്ചത്. ഈ ചിഹ്ന സമ്പ്രദായം അന്തര്‍ദേശീയ മോഴ്സ് കോഡ് എന്നറിയപ്പെടുന്നു. 1901ല്‍ പുതിയൊരു ടെലിഗ്രാഫ് കോഡ് വികസിപ്പിക്കുകയുണ്ടായി. ഫൈവ് യൂനിറ്റ് കോഡ് എന്നാണിത് അറിയപ്പെടുന്നത്.

ടെലിഗ്രാഫും ടെലിഗ്രാമും
ടെലിഗ്രാഫ്, ടെലിഗ്രാം എന്നീ വാക്കുകള്‍ നമുക്ക് പലപ്പോഴും മാറിപ്പോകാറുണ്ട്. വിവിധ രീതിയിലുള്ള ടെലിഗ്രാഫ് സര്‍വീസ് രീതികളിലൊന്നാണ് ടെലിഗ്രാം. സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന സര്‍വീസാണ് ടെലിഗ്രാം. ഒരു രാജ്യത്തിനുള്ളിലുള്ള രണ്ടു കേന്ദ്രങ്ങള്‍ക്കിടക്ക് കൈമാറുന്ന സന്ദേശങ്ങളാണിത്. സന്ദേശം അയക്കുന്ന വ്യക്തി അത് രേഖാമൂലം തൊട്ടടുത്ത ടെലിഗ്രാഫ് ഓഫിസില്‍ എത്തിക്കുന്നു. സന്ദേശം ലക്ഷ്യസ്ഥാനത്ത് അയക്കുന്നത് ടെലിടൈപ്റൈറ്റര്‍ ഉപയോഗിച്ചാണ്. സന്ദേശങ്ങളിലെ വാക്കുകളുടെ എണ്ണം അനുസരിച്ചാണ് പണം ഈടാക്കുന്നത്. കമ്പി സന്ദേശങ്ങള്‍ വളരെ സംക്ഷിപ്തമായിരിക്കണമെന്നു പറയുന്നത് അതുകൊണ്ടാണ്. ‘കമ്പിവാചകം’ എന്നൊരു ശൈലിതന്നെ മലയാളത്തില്‍ പ്രചാരത്തിലുണ്ട്.
ടെലിഫോണിലൂടെ നല്‍കുന്ന സന്ദേശങ്ങള്‍ കമ്പ്യൂട്ടറിന്‍െറ സഹായത്തോടെ തൊട്ടടുത്ത പോസ്റ്റോഫിസിലേക്കും അവിടെനിന്ന് വിലാസക്കാരനും എത്തിച്ചുകൊടുക്കുന്ന സംവിധാനം വേറെയുണ്ട്. മെയില്‍ഗ്രാം എന്നാണ് ഇതറിയപ്പെടുന്നത്. സമുദ്രാന്തര്‍ ടെലിഗ്രാഫ് കേബ്ള്‍ വഴി അയക്കുന്ന അന്താരാഷ്ട്ര ടെലിഗ്രാമുകള്‍ കേബ്ള്‍ ഗ്രാം എന്നാണറിയപ്പെടുന്നത്. പ്രാദേശിക ടെലിഗ്രാഫ് ഓഫിസില്‍ നല്‍കുന്ന സന്ദേശം കപ്പലുമായി ബന്ധിപ്പിക്കുന്ന മറ്റൊരു സിസ്റ്റവും നിലവിലുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്: സര്‍വവിജ്ഞാനകോശം
Subscribe to കിളിചെപ്പ് by Email
0 Comments