കൂട്ടുകാരുടെ ശേഖരത്തിലേയ്ക്ക് കുറച്ചു പഴഞ്ചൊല്ലുകൾ കൂടി.
- ഉടമയുടെ കണ്ണ് ഒന്നാംതരം വളം
- കതിരിൽ വളം വച്ചീട്ടു കാര്യമില്ല.
- അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
- അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
- അമരത്തടത്തിൽ തവള കരയണം
- ആരിയൻ വിതച്ചാ നവര കൊയ്യാമോ
- ആഴത്തിൽ ഉഴുത് അകലത്തിൽ നടണം
- ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
- ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ
- ഉഴവിൽ തന്നെ കള തീർക്കണം
- എളിയ വരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
- കർക്കിടകത്തിൽ പത്തില കഴിക്കണം
- കുംഭത്തിൽ നട്ടാൽ കുടയോളം ,മീനത്തിൽ നട്ടാൽ മീൻകണ്ണോളം
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്ക്യം
- കൂര വിതച്ചാൽ പൊക്കാളിയാവില്ല
- കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
- ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
- ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
- ഞാറായാൽ ചോറായി
- തിന വിതച്ചാൽ തിന കൊയ്യാം ,വിന വിതച്ചാൽ വിന കൊയ്യാം
- തുലാപ്പത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
- തേവുന്നവൻ തന്നെ തിരിക്കണം
- തൊഴുതുണ്ണുന്നതിനേക്കാൾ നല്ലത് ഉഴുതുണ്ണുന്നത്
- കർക്കടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തരി
- ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
- കന്നില്ലാത്തവന് കണ്ണില്ല
- ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
- കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
- കണ്ടം വിറ്റു കാളയെ വാങ്ങുമോ
- കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ് )
- കണ്ണൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളർക്കുമോ
- ധനം നിൽപതു നെല്ലിൽ ,ഭയം നിൽപതു തല്ലിൽ
- നട്ടാലേ നേട്ടമുള്ളൂ
- നല്ല തെങ്ങിനു നാൽപതു മടൽ
- നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
- നവര വിതച്ചാൽ തുവര കായ്ക്കുമോ
- പടുമുളയ്ക്കു വളം വേണ്ട
- പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
- പതിരില്ലാത്ത കതിരില്ല
- പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
- പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
- പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
- മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല
- മരമറിഞ്ഞു കൊടിയിടണം
- മാങ്ങയാണേൽ മടിയിൽ വയ്ക്കാം ,മാവായാലോ ?
- മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
- മുതിരയ്ക്ക്മൂന്നു മഴ
- മുണ്ടകൻ മുങ്ങണം
- മുളയിലറിയാം വിള
- മേടം തെറ്റിയാൽ മോടൻ തെറ്റി
7 Comments
Thank you 🤗🤗
ReplyDeleteNice app and very helpful
ReplyDeleteVery helpful
ReplyDeleteVery Helpful
ReplyDeleteThankyou
ReplyDeleteVery help full thank you
ReplyDeleteVery thanks
ReplyDelete