Header Ads Widget

വള്ളോട്ടിരിയും മാമാങ്കവും മന്ത്ര കർമങ്ങളും

ഒരേ ഭാഷ, ഒരേ സംസ്കാരം, എന്നിട്ടും കേരളം മൂന്നായി വേർതിരിഞ്ഞു കിടക്കുകയായിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെയായിരുന്നു ആ വിഭജനം. ഐക്യകേരളത്തിനായി ഒട്ടേറെ പ്രക്ഷോഭങ്ങൾ അലയടിച്ചുയർന്നു. ഒടുവിൽ 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംസ്ഥാനവും 1956 നവംബർ ഒന്നിന് കേരള സംസ്ഥാനവും രൂപം കൊണ്ടു. കേരളപ്പിറവി ദിനത്തിൽ കേരള ചരിത്രത്തിലെ പഴയ ചില ഏടുകൾ പരിചയപ്പെടാം
വള്ളോട്ടിരിയും മാമാങ്കവും മന്ത്ര കർമങ്ങളും
12 വർഷത്തിലൊരിക്കൽ നിളാതീരത്തുള്ള തിരുനാവായയിൽ ആഘോഷിച്ചിരുന്ന മഹോത്സവമായിരുന്നു മാമാങ്കം. കലശേഖര രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങായിരുന്നുവത്രേ ആരംഭത്തിൽ മാമാങ്കം. കുലശേഖരന്മാർക്കുശേഷം മാമാങ്കം ആഘോഷിക്കുകയും അതിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്ത പെരുമ്പടപ്പ് (പിൽക്കാലത്ത് കൊച്ചി) രാജാക്കന്മാരായിരുന്നു. പെരുമ്പടപ്പ് രാജാവിന്റെ അസാന്നിധ്യത്തിൽ തിരുനാവായ പ്രദേശത്തിന്റെ അധിപനായ വള്ളാത്തിരി ( വള്ളുവക്കോനാതിരി)യും മാമാങ്കത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചു. കാലക്രമത്തിൽ പെരുമ്പടപ്പ് രാജാക്കന്മാർ മാമാങ്കത്തിൽ പങ്കെടുക്കാതായി. അങ്ങനെ അധ്യക്ഷ പദവി (രക്ഷാ പുരുഷൻ) വള്ളോട്ടിരിയുടെ അവകാശമായി മാറി.

മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം വള്ളോട്ടിരിയിൽ നിന്ന് കൈയടക്കാനായി കോഴിക്കോട് സാമൂതിരി രംഗത്തുവന്നു. വളരെക്കാലം യുദ്ധം ചെയ്തീട്ടും ഫലമുണ്ടായില്ല. ഒടുവിൽ സാമൂതിരി ഒരു സൂത്രം പ്രയോഗിച്ചുവത്രേ. വള്ളോട്ടിരിയുടെ കുലദേവതയായ തിരുമാന്ധാംകുന്ന് ഭഗവതിയെ വാളിൽ ആവാഹിച്ചു കൊണ്ടു പോകുന്നതിനായി സാമൂതിരി മന്ത്ര കർമങ്ങളും ഭജനയും നടത്തി. വള്ളോട്ടിരിയുടെ അന്ധവിശ്വാസികളായ നായർ പടയാളികൾ ഇതറിഞ്ഞ് പരിഭ്രാന്തരായി. 1350 ൽ വള്ളോട്ടിരി തിരുനാവായ ഉപേക്ഷിച്ചു പോകാൻ നിർബന്ധിതനായി. അപ്രകാരമാണത്രേ സാമൂതിരിക്ക് മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം ലഭിച്ചതെന്നാണ് ഒരു കഥ.

Post a Comment

0 Comments