നവംബർ 20 ആഗോള ശിശുദിനമായി ആചരിക്കുന്നു. കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
സാൻഫ്രാൻസിസ്കോയിലെ മാർഗരറ്റ് പാസ്‌തറോ എന്ന വനിതയാണ് ആഗോള ശിശുദിനം എന്ന ആശയത്തിനു പിന്നിൽ. ഏതൊരു ശിശുവും സമൂഹത്തിൻറെ ശ്രദ്ധയും പരിചരണവും ലഭിച്ചേ മതിയാകൂ എന്നതാണ് ആഗോള ശിശുദിനത്തിൻറെ ലക്ഷ്യം. 1959 നവംബർ 20 നാണ് ഐക്യരാഷ്ട്ര സഭ കുട്ടികളുടെ അവകാശരേഖാ പ്രഖ്യാപനം നടത്തിയത്. ഇതിൻറെ സ്മരണാർത്ഥമാണ് നവംബർ 20 ആഗോള ശിശുദിനമായി ആചരിക്കുന്നത്.
ശിശുസംരക്ഷണം ഇന്ത്യയിൽ
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ശരിയായ രീതിയിൽ നടപ്പാക്കുക, ശിശു പീഡനം, ചൂഷണം എന്നിവയ്ക്ക് പരിഹാരം കാണുക, അനാഥാലയങ്ങളിലോ ജയിലുകളിലോ കഴിയുന്ന കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുക എന്നിവ മുന്നിൽ കണ്ട് നവീകരിച്ചതാണ് ദേശീയ ശിശു അവകാശ സംരക്ഷണ കമ്മീഷൻ. ഒരു ചെയർ പേഴ്സണും ഒരു മെമ്പർ സെക്രട്ടറിയും മറ്റ് അംഗങ്ങളും ഉൾപ്പെട്ടതാണ് ശിശു സംരക്ഷണ കമ്മീഷനിലെ അംഗങ്ങൾ.
പാടില്ല ബാലവേല
1948-ലെ Factory's Act അനുസരിച്ചു 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ഫാക്ടറികളിൽ ജോലി ചെയ്യിക്കുവാൻ പാടില്ല.
0 Comments