എഴുത്തുപകരണങ്ങൾ
കടലാസ് ഉണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ? എഴുതാനുള്ള ഉപകരണങ്ങൾ ഉണ്ടാകണമല്ലോ. അക്ഷരങ്ങൾ വികസിച്ചതോടെയാണ് എഴുത്തുപകരണങ്ങളുടെ ആവശ്യവും ആരംഭിക്കുന്നത്. ചൈനക്കാർ ബ്രഷുണ്ടാക്കി. ഒട്ടകരോമംകൊണ്ട്. പിന്നീട് പുൽത്തണ്ടുകൾകൊണ്ട് ഈജിപ്തുകാർ തൂലികയുണ്ടാക്കി. വർഷങ്ങൾ കഴിഞ്ഞാണ് കരിയും പശയുമൊക്കെ ചേർത്ത് മഷിയുണ്ടാക്കുന്ന വിദ്യ നിലവിൽവന്നത്. നാരായമാണ് എഴുത്ത് വിദ്യയിൽവന്ന ഏറ്റവും വലിയ പരിഷ്കാരം. ഗ്രീക്കുകാരും റോമാക്കാരുമായിരുന്നു ആദ്യകാലങ്ങളിൽ നാരായം ഉപയോഗിച്ചിരുന്നത്. ലോഹംകൊണ്ടുണ്ടാക്കിയ ആണിപോലുള്ള ഒരുപകരണമാണ് നാരായം. എഴുത്താണിയെന്നും പറയാം. കേരളത്തിൽ എഴുത്താണി വ്യാപകമായി ഉപയോഗിച്ചിരുന്നു. എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരുമൊക്കെ എഴുത്താണികൾ കൊണ്ടാണ് രചനകൾ നടത്തിയിരുന്നത്. ഇവയൊക്കെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. കടലാസ് കണ്ടുപിടിച്ചതോടെ എഴുതാൻ നാരായവും പുൽത്തണ്ടുമൊന്നും പോരാതെ വന്നു. അങ്ങനെയാണ് പക്ഷിത്തൂവലുകളുടെ അറ്റം കൂർപ്പിച്ച് മഷിയിൽ മുക്കി എഴുതുന്ന തൂലികകൾ നിലവിൽവന്നത്. ഒട്ടകപ്പക്ഷിയുടെ തൂവലാണ് ഏറ്റവും മികച്ച തൂവൽ പെൻ. കടുക്കയും മറ്റ് ചില സസ്യങ്ങളുടെ നീരും ഉപയോഗിച്ച് നമ്മുടെ നാട്ടിൽ മഷിയുണ്ടാക്കിയിരുന്നു.
പെൻസിലിന്റെ കണ്ടുപിടിത്തം
മുനഷ്യന്റെ എഴുത്ത് വഴികളിൽ നിർണായക മാറ്റം വന്നത് പെൻസിലിന്റെ കണ്ടുപിടിത്തത്തോടെയാണ്. ഇതോടെ എഴുത്ത് കൂടുതൽ സുഗമമായി. ഇന്നും കൊച്ചുകുട്ടികൾ പെൻസിൽ ഉപയോഗിച്ചാണ് എഴുതുന്നത്. കൈയക്ഷരം നന്നാവണമെങ്കിൽ ആദ്യം പെൻസിൽ കൊണ്ടുതന്നെ എഴുതിപ്പഠിക്കണം. ഇംഗ്ലണ്ടിലെ കമ്പർലാൻഡ് കുന്നുകളിലെ ബോറോ ഡെയ്ലിൽ ആടിനെ മേയ്ച്ച് നടന്ന ആട്ടിടയന്മാർ ചാരവും കറുപ്പും കലർന്ന ഒരു നിക്ഷേപം കണ്ടെത്തി. ഇത് ഗ്രാഫൈറ്റ് ആയിരുന്നു. നല്ല മയമുള്ളതും തൊട്ടാൽ കൈയിൽ നിറംപറ്റുന്നതുമായ ലെഡ് എന്നാണ് അവർ ഇതിനെ വിളിച്ചത്. കാർബണിന്റെ രൂപാന്തരമായ ഗ്രാഫൈറ്റ് ആണിതെന്ന് ആർക്കും മനസ്സിലായില്ല. ഇതുപയോഗിച്ച് ആടുകളുടെ പുറത്ത് അടയാളമുണ്ടാക്കാമെന്നും ആടുകൾ മാറിപ്പോകാതിരിക്കാൻ ഇത് സഹായിക്കുമെന്നും അവർ മനസ്സിലാക്കി. ഈ ഗ്രാഫൈറ്റിനെ ചെറിയ കുഞ്ഞുവടികളാക്കി മാറ്റാമെന്നും പിന്നീട് മനസ്സിലാക്കി. ഗ്രാഫൈറ്റ് വടികൾ ഉപയോഗിച്ച് തുടങ്ങിയപ്പോൾ അവ വേഗം പൊട്ടാൻ തുടങ്ങി. ഇതിന് പരിഹാരായി ഈ വടികളെ തടികൾകൊണ്ട് പൊതിയാൻ ആരംഭിച്ചു. അതായത് തടിയുടെ മധ്യത്തിൽ ദ്വാരമിട്ടശേഷം നീണ്ട വടികൾ ഇതിനുള്ളിലാക്കി ഉറപ്പിച്ചു. ഇതായിരുന്നു ഇന്നത്തെ രൂപത്തിലുള്ള ആദ്യത്തെ പെൻസിൽ. ചെറിയ പെയിന്റ് ബ്രഷ് എന്നർഥമുള്ള പിൻ സെൽ എന്ന ഫ്രഞ്ച് വാക്കിൽനിന്നോ ചെറിയ വാൽ എന്നർഥമുള്ള പെനിസില്ലെസ് എന്ന ലാറ്റിൻ വാക്കിൽനിന്നോ ആയിരിക്കും പെൻസിൽ എന്ന വാക്കുത്ഭവിച്ചത്. ഗ്രാഫൈറ്റ് കണ്ടപ്പോൾ ലെഡ് എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇന്നും പെൻസിലിന് ലെഡ് എന്ന് പറയുന്നത്.
പേനയുടെ ഉത്ഭവം
പത്തൊമ്പതാം നൂറ്റാണ്ടോടെ ലോഹനിബ്ബുള്ള സ്റ്റീൽ പേനകൾ യൂറോപ്പിൽ പ്രചാരത്തിലായി. എഴുത്ത് കൂടുതൽ സുഖകരമായെങ്കിലും ഇടയ്ക്കിടെ ഈ പേന മഷിയിൽ മുക്കണമായിരുന്നു. അമേരിക്കക്കാരനായ ലൂയി എഡ്വിൻ വാട്ടർമാനാണ് അകത്ത് മഷി നിറയ്ക്കുന്ന ഫൗണ്ടൻ പേനകൾ 1884ൽ വികസിപ്പിച്ചെടുത്തത്. പിന്നീട് മഷി നിറയ്ക്കുകയോ മുക്കുകയോ വേണ്ടാത്ത ബോൾ പോയിന്റ് പേനകളുമായി ജോസ് ലാസ് ലാസ്സോ സീറോം രംഗത്തെത്തി.

0 Comments