Header Ads Widget

തട്ടേക്കാട്

കേരളത്തിൽ 1983 ഓഗസ്റ്റ് 27-ന് നിലവിൽവന്ന പക്ഷി സങ്കേതമാണ് തട്ടേക്കാട്. 25.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശം പല വംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷി സങ്കേതവുമാണ്. അവ കൂടാതെ പലതരം ദേശാടന പക്ഷികളും ഇവിടെയെത്തുന്നു. ഡോ.സലിം അലി 1950കളിൽ ഇവിടെ ഒരു പക്ഷി സങ്കേതമാക്കണമെന്ന് തീരുമാനിക്കുകയും 1970-ൽ നടത്തിയ സർവ്വേയ്ക്ക് ശേഷമാണ് ഇവിടെ പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് ഡോ.സലിം അലി പക്ഷി സങ്കേതം എന്നറിയപ്പെട്ടത്. ഇന്നിവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഇവിടെ എത്തുന്നുണ്ട്. നവംബർ മുതൽ ജൂൺ വരെയുള്ള സമയങ്ങളിലാണ് കൂടുതലായി പക്ഷികൾ ഇവിടെ എത്തുന്നത്.

Post a Comment

0 Comments