ഇരിക്കാനിടം കിട്ടിയാൽ കിടക്കരുത്
(സഹായിക്കുന്നവനെ കൂടുതൽ ക്ലേശിപ്പിക്കരുത്)
ഇരിക്കാൻ ഇടം കിട്ടാതെ ക്ലേശിക്കുമ്പോൾ ഔദാര്യപൂർവ്വം ആരെങ്കിലും ഇടം തന്നെന്നു വരും ഇങ്ങനെ ഔദാര്യം ചെയ്തവനെ വീണ്ടും ചൂഷണം ചെയ്യാൻ ചിലർ ശ്രമിക്കുന്നത് കാണാം. ഇരുന്നു കഴിഞ്ഞാൽ പിന്നെ കിടക്കണമെന്ന ആഗ്രഹമായി. അതു നേടാൻ "നനഞ്ഞേടം കുഴിക്കരുത്," ഔദാര്യ ദായകനെ കൂടുതൽ ക്ലേശിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്.
അങ്ങനെചെയ്താൽ ആളുകൾ നമ്മെ അത്യാഗ്രഹി എന്ന് മുദ്രകുത്തും. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള ഒരു മനസ്ഥിതി നാം വളർത്തിയെടുക്കണം.
0 Comments