Header Ads Widget

കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ

കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ
(ശീലിച്ചതേ പാലിക്കൂ)

നാം എന്താണോ ശീലിച്ചത് അതു തന്നെയാണ് എപ്പോഴും പ്രവർത്തിക്കുക. നായയ്ക്ക് നക്കികുടിച്ചാണ് ശീലം. പാത്രത്തിൽ ധാരാളം വച്ചു കൊടുത്താലും അതു നക്കി തന്നെയാണ് കുടിക്കുക. കടലിൽ സമൃദ്ധമായി ജലമുണ്ടല്ലോ എന്നു കരുതി മറ്റൊരു തരത്തിൽ അതിനു  കുടിക്കാൻ വശമില്ല. എവിടെയായാലും തൻറെ സ്വഭാവം അത് എപ്പോഴും കാട്ടി കൊണ്ടിരിക്കും. നമ്മുടെ കാര്യവും വ്യത്യസ്തമല്ല. നാം ശീലിച്ചതെങ്ങനെയാണോ അങ്ങനെയല്ലാതെ പ്രവർത്തിക്കാൻ നമുക്ക് സാധിക്കുകയില്ല.

Post a Comment

0 Comments