Header Ads Widget

ആറിയ കഞ്ഞി പഴങ്കഞ്ഞി

ആറിയ കഞ്ഞി പഴങ്കഞ്ഞി
(കാലപ്പഴക്കം ഉൽസാഹം കെടുത്തും)

കഞ്ഞി ചൂടോടെ കഴിക്കാനാണ് സുഖം. കഞ്ഞി ആറി കഴിഞ്ഞാൽ പഴങ്കഞ്ഞിയാണ്. ഏതു കാര്യവും ചൂടോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം. നാം അതിൽ അങ്ങേയറ്റം ശുഷ്കാന്തിയുള്ളവരായിരിക്കണം. ആളുകളുടെ ഉത്സാഹത്തെ ഉപയോഗപ്രദമാക്കണമെങ്കിൽ ചൂടോടെ എല്ലാം കൈകാര്യം ചെയ്യണം. എത്ര ഗൗരവമുള്ള കാര്യവും പിന്നെയാകാം പിന്നെയാകാമെന്നു കരുതി നീട്ടി വച്ചുകൊണ്ടിരുന്നാൽ അതു നിർവഹിക്കാൻ സാധിക്കാതെ വരും. ആളുകളുടെ ഉത്സാഹം തീർന്നാൽ പിന്നെ ഒന്നും നടക്കുകയില്ല. അലസത ഏതുകാര്യത്തിനും  ദോഷകരമായി ഭവിക്കും.

Post a Comment

0 Comments