നാടോടുമ്പോൾ നടുവേ ഓടണം
(കാലദേശങ്ങൾക്കനുസരിച്ച് ജീവിക്കണം)
കാലാനുസൃതമായി ജീവിക്കാൻ നാം പരിശീലിക്കേണ്ടതാണ്. അല്ലാതെ വന്നാൽ നാം പുറന്തള്ളപ്പെടും ഓരോ കാലത്തിനും ഓരോ ദേശത്തിനും സംസ്കാരപരമായി മാറ്റങ്ങളുണ്ടായെന്നു വരും.നാം ജീവിച്ചുപോരുന്ന സാഹചര്യത്തിൽ നിന്ന് വിഭിന്നമായ ഒരു ചുറ്റുപാടായിരിക്കും മറ്റു ദേശങ്ങളിൽ കാണപ്പെടുന്നത്. ഭാരതീയമായ രീതി ആയിരിക്കുകയില്ല പാശ്ചാത്യനാടുകളിലേത്. അവിടെ സഭ്യമായി കരുതപ്പെടുന്ന ചില സമ്പ്രദായങ്ങൾ ഇവിടെ അസഭ്യമാണ്. അപ്പോൾ നാം അതാതു രീതികൾക്ക് ഇണങ്ങുന്ന മട്ടിൽ പെരുമാറാൻ ശ്രമിക്കേണ്ടിവരും. മറിച്ചായാൽ അത് അപഹാസ്യമായിട്ടേ വ്യാഖ്യാനിക്കപ്പെട്ടു. 'ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം' എന്ന ചൊല്ല് ഇതേ ആശയം ഉൾക്കൊള്ളുന്നു.

0 Comments