
1. കുട്ടികൾ ചെയ്താൽ ശരിയാവില്ല എന്ന് കരുതിയാവും പലപ്പോഴും മാതാപിതാക്കൾ എല്ലാം ചെയ്തു കൊടുക്കുന്നത്. എന്നാൽ അവർക്ക് ചെയ്തു നോക്കാനുള്ള അവസരം കൊടുക്കാതിരിക്കാൻ അത് ശരിയല്ല.
2. സോക്സും ഷൂസും ഒക്കെ അവരെ തനിയെ ഇടാൻ പരിശീലിപ്പിക്കാം. അങ്ങനെ തനിയെ ചെയ്യുമ്പോൾ അവർ ചെയ്യുന്നത് ഒന്നും ശരിയല്ല എന്ന് പറയരുത്.
3. ആദ്യപടിയായി കഴിച്ച പ്ലേറ്റ് ഗ്ലാസ് ഒക്കെ അടുക്കളയിൽ കൊണ്ടു വയ്ക്കാൻ ആവശ്യപ്പെടാം. കഴുകാൻ ശീലിപ്പിക്കുന്നത് പിന്നീടാകാം.
4. അമ്മയും അച്ഛനും അടുത്തുള്ളപ്പോൾ അനുജനെയും അനുജത്തിയേയും ശ്രദ്ധിക്കേണ്ടത് അവർ ആണെന്ന് പറഞ്ഞു കൊടുക്കാം. അത് അവരിൽ ഉത്തരവാദിത്വബോധം ഉണ്ടാക്കും.
5. ഷർട്ട് ബട്ടൺ ഇടാനും മുടി ചീവാനുമൊക്കെ പരിശീലിപ്പിക്കാം.
6. കുട്ടികൾക്ക് സ്വയം ചെയ്തു നോക്കി തെറ്റ് തിരുത്താനുള്ള സമയം കിട്ടും വിധം പതിവു ദിനചര്യകൾ ഒന്നുകൂടി ക്രമപ്പെടുത്തണം.
7. എല്ലാം ഒരു സുപ്രഭാതത്തിൽ കുട്ടി പഠിച്ചെടുക്കുക ഒന്നുമില്ലെന്നും അതിന് പരിശീലനം അത്യാവശ്യമാണെന്നും നാം മനസ്സിലാക്കണം.
നിങ്ങളുടെ അമിത ലാളന കുട്ടിയെ കഴിവില്ലാത്തവരാകാതെ നോക്കണം.
1 Comments
very good tool for study
ReplyDelete