
ഇത്തിരി പറയുമ്പോൾ നിങ്ങൾ ഒത്തിരി വലിയവനാണെന്ന് ആളുകൾക്ക് തോന്നും. നിങ്ങളുടെ ചെറിയ വാക്കുകളും ആംഗ്യങ്ങളും അമിതമായി വ്യാഖ്യാനിച്ച് അവർ തങ്ങളെ പൂർണമായും വെളിപ്പെടുത്തും. അങ്ങനെ, നിങ്ങൾ ശക്തരായി മാറും. കുറച്ചു സംസാരിക്കുമ്പോൾ വിഡ്ഢിത്തം പുലമ്പാതെ കഴിക്കയും ചെയ്യാം.
ഏതു വിധേനയും ആകർഷണം നേടിയെടുക്കാൻ ശീലിക്കുക.
ഒരിക്കൽ പ്രതിച്ഛായ ഉറച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ഒരു സ്ഥാനം കൈവന്നു കഴിഞ്ഞു. അങ്ങേയറ്റം പ്രാധാന്യമുള്ള വ്യക്തികളെയാണ് സമൂഹം കാംക്ഷിക്കുന്നത്. നിങ്ങളെ ആകർഷണകേന്ദ്രമാക്കുന്ന ഗുണഗണങ്ങളെയോർത്ത് നിങ്ങൾ ഭയപ്പെടേണ്ട. അവഗണിക്കപ്പെടുന്നതിനേക്കാൾ നല്ലത് ആക്രമിക്കപ്പെടുന്നതാണ്.
ഒരിക്കലും മേലധികാരിയെ കവച്ചു വയ്ക്കരുത്
തങ്ങൾ അധീശരാണെന്നു മേലധികാരികൾക്ക് അനായാസം തോന്നാൻ എപ്പോഴും വേണ്ടതൊക്കെ ചെയ്യുക. അവരുടെ മതിപ്പ് നേടാനുള്ള ശ്രമത്തിൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാതിരിക്കാൻ നോക്കുക. പ്രകടിപ്പിച്ചാൽ വിപരീത ഫലം ഉണ്ടാകും. മേലധികാരിയെ യദാർത്ഥത്തിലുള്ളതിനേക്കാൾ ബുദ്ധിശാലിയാണെന്ന പ്രതീതി ജനിപ്പിക്കുക. വിവേകപൂർവം മുഖസ്തുതി നടത്തുക. എങ്കിൽ താങ്കൾ ഉയരങ്ങളിൽ എത്തിയതുതന്നെ.
0 Comments