പണ്ട് രാജസദസുകളിൽ ലിപികാരന്മാർ ഉണ്ടായിരുന്നു. രേഖകളും ഗ്രന്ഥങ്ങളും എഴുതുന്നവരാണ് ലിപികാരന്മാർ. രാജസദസ്സിലെ പ്രമുഖ ലിപികാരന് രാജാവ് നൽകിയിരുന്ന സ്ഥാനപ്പേരാണ് . അശോകന്റെ അനുയായികളായിരുന്ന ബുദ്ധ ഭിക്ഷുക്കൾ നല്ല ലിപികാരന്മാർ ആയിരുന്നു. അവർ മൂലമാണ് അശോകചക്രവർത്തിക്ക് ഒരു 'ലിപി സാമ്രാജ്യം' സൃഷ്ടിക്കാൻ സാധിച്ചത്. അശോകൻ സമ്മാനിച്ച ലിപി സമ്പ്രദായമാണ് പിന്നീട് ഭാരതം ഒട്ടാകെ കാലദേശങ്ങൾക്കനുസൃതമായ രൂപഭാവങ്ങളോടെ വിവിധ ലിപി മാതൃകകളായി വളർന്നത്. ഭാരതത്തിൽ ആദ്യകാലത്ത് ഉണ്ടായിരുന്ന ബ്രഹ്മി ലിപിയിൽ നിന്നാണ് നഗരി ലിപിയും ദ്രാവിഡ ലിപിയുമെല്ലാം ഉരുത്തിരിഞ്ഞു വന്നത്.
0 Comments