Header Ads Widget

കുന്നത്തരയന്മാർ

വടക്കൻപാട്ടുകളിൽ ഏഷണി വിദഗ്ധനായ ഒരു കഥാപാത്രമാണ് കുന്നത്തരയൻ. നിസ്സാരമായ കാര്യങ്ങൾ പെരുപ്പിച്ചു പറഞ്ഞ് ആളുകളെ തമ്മിലടിപ്പിച്ച് പണം സമ്പാദിക്കുകയാണ് പണി. ആരോമൽ ചേകവരുടെ അന്ത്യത്തിൽ കലാശിച്ച ഉണിക്കോനാരും ഉണിച്ചന്ത്രോരും തമ്മിലുള്ള മൂപ്പിള തർക്കം തുടങ്ങിവെച്ചത് കുന്നത്തരയനാണ്.
'അവിടന്നും കിട്ടൂലോ നാഴിയരി
ഇവിടന്നും കിട്ടൂലോ നാഴിയരി '
ഇതാണ് കുന്നത്തരയന്റെ പ്രത്യയശാസ്ത്രം. ശല്യം സഹിക്കാതായപ്പോൾ സ്വന്തക്കാർ തന്നെ അയാളെ തല്ലിക്കൊന്നു കടലിലെറിഞ്ഞു.

Post a Comment

0 Comments