Header Ads Widget

പേനക്കാക്ക

English Name:-House CrowScientific Name:- Corvus Splenders
നാട്ടിൻപുറങ്ങളിൽ നമ്മൾ സാധാരണയായി കാണുന്ന കാക്കകളാണിവ. ശരീരത്തിന്റെ മുൻഭാഗത്ത് ചാരനിറമാണ് പേന കാക്കകൾക്കുള്ളത്. കൂട്ടം കൂടി ജീവിക്കുന്ന കാക്കകൾ വീട്ടു പറമ്പുകളിലും നഗരങ്ങളിലേയുമൊക്കെ മാലിന്യങ്ങൾ തിന്ന് അവിടം വൃത്തിയാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ കൂട്ടമായി ഏതെങ്കിലും വൻ മരത്തിലോ മരക്കൂട്ടങ്ങളിലോ ചേക്കേറും. ഉറക്കം കൂട്ടമായിട്ടാണ് എങ്കിലും ഒറ്റയ്ക്ക് കൂട്ടാനാണ് ഇവയ്ക്കിഷ്ടം. പ്ലാവ്, മാവ്, പന തുടങ്ങിയ വൃക്ഷങ്ങളാണ് കാക്കകൾ കൂട്ടാറുള്ളത്. മഴക്കാലം തുടങ്ങും മുമ്പേ ഇവ കൂടു നിർമ്മാണം തുടങ്ങും. നീലനിറത്തിലുള്ള നാലോ അഞ്ചോ മുട്ടകൾ ആയിരിക്കും ഇടുക. ചിലപ്പോൾ കുയിലുകൾ ഇവയുടെ കൂട്ടിൽ മുട്ടയിട്ട് കാക്കകളെ പറ്റിക്കാറുണ്ട്.

Post a Comment

0 Comments