English Name:-Jungle Crow
Scientific Name:- Corvus Macrorhynchos
പേന കാക്കകളേക്കാൾ വലിപ്പവും തിളക്കമുള്ള കടുത്ത നിറവും വലിയ കൊക്കുകളുമുള്ളവയാണ് ബലിക്കാക്കകൾ. അതു കൊണ്ടു തന്നെ കാക്ക കളിലെ ആണുങ്ങൾ ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ഇവ പൊതുവേ നാട്ടിൻപുറങ്ങളിൽ ചുരുക്കം ആയിരുന്നെങ്കിലും അടുത്തകാലത്ത് കൂടുതലായി കണ്ടുവരുന്നുണ്ട്. ഷോപ്പ് സ്വഭാവത്തിലും ജീവിതരീതിയിലും ആഹാരസമ്പാദനത്തിലും ഒക്കെ പേന കാക്കയോട് സാമ്യമുള്ള ഇവ ചേക്കേറുന്നത് അവരുടെ കൂട്ടത്തിലാണ്. മരിച്ചവരുടെ ഓർമ്മയ്ക്കായി ബലിയിടുമ്പോൾ ബലി ചോറുണ്ണാൻ എത്തുന്ന ആത്മാക്കളാണ് ബലികാക്കകൾ എന്നാണ് ചിലരുടെ വിശ്വാസം . കരിങ്ക തൊണ്ടൻ കാക്ക എന്നീ പേരുകളിലും ബലികാക്കകൾ അറിയപ്പെടാറുണ്ട്.
0 Comments