പക്ഷിലോകത്തിലെ തയ്യൽക്കാർ

Share it:
ലോകപ്രശസ്തനായ ഒരു തയ്യൽക്കാരനുണ്ട് പക്ഷികളുടെ ലോകത്ത്. 'Tailorbird'അഥവാ 'തുന്നാരൻ പക്ഷി' എന്നാണ് ഇവന്റെ പേര്. നമ്മുടെ നാട്ടിൽ അടയ്ക്കാപക്ഷി, പാണക്കുരുവി എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. തവിട്ടുഛായയുള്ള ഇളം പച്ചനിറമുള്ള ഈ പക്ഷിക്ക് അഞ്ചിഞ്ച് നീളമേയുള്ളൂ. നീണ്ടു നേരിയ വാൽ സദാ പൊന്തിച്ചുപ്പിടിച്ചാണ് നടത്തം.
ഇലകൾ കൂട്ടിത്തുന്നി ഒരു ഉറയാക്കി അതിൽ പഞ്ഞി നിറച്ചു മനോഹരമായ കൂട് ലോകപ്രസിദ്ധമാണ്. പരുത്തിയും (പഞ്ഞി), ചിലന്തിവലയും ഉപയോഗിച്ചാണ് കൂട് തുന്നുക. തനിയ്‌ക്ക് കൂട് കെട്ടുവാൻ ഒരു വലിയ ഇല കണ്ടെത്തിയാൽ ആദ്യം ഇലയുടെ രണ്ടു വക്കുകൾ സൂചി പോലുള്ള തന്റെ കൊക്കുകൊണ്ട് കുറേ തുളകൾ തുളയ്ക്കുന്നു. പിന്നീട് ചെറിയ കഷണം പരുത്തി (പഞ്ഞി) കൊണ്ടുവന്ന് ഈ തുളകളിൽ കൂടി കടത്തി തന്റെ 'സൂചി' (കൊക്ക്) ഉപയോഗിച്ച് തുന്നൽ ആരംഭിക്കും. വീതികുറഞ്ഞ ഇലകളും കൂട് നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. ഇങ്ങനെ വരുമ്പോൾ രണ്ടിലകളെ വക്കോട് ചേർത്ത് തുന്നി ഉറപോലെയാക്കുന്നു. തുന്നാരനെപ്പോലെ ഇലകൾ കൂട്ടിക്കെട്ടി കൂടുണ്ടാക്കുന്ന മറ്റൊരു പക്ഷിയാണ് കുതിർവാലൻ കുരുവി (Ashywren-Warbler)

തൂക്കണാം കുരുവി (Baya Sparrow)
കൂരിയാറ്റ, ആറ്റക്കുരുവി എന്നീ പേരുകളിലറിയപ്പെടുന്ന തൂക്കണാം കുരുവി (Baya Sparrow) ഒരു വിദഗ്ദ്ധനായ നെയ്‌ത്തുകാരനാണ്. തെങ്ങ്,പന മുതലായ മരങ്ങളിൽ പുല്ലുകൊണ്ടുണ്ടാക്കിയ കുപ്പികൾ പോലെ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന കൂടുകൾ കൂട്ടുകാർ കണ്ടീട്ടില്ലേ? നെല്ലോലകളോ തെങ്ങോലയിൽ നിന്ന് ചീന്തിയെടുക്കുന്ന നാരുകളോ ഉപയോഗിച്ചാണ് ഇവയുടെ കൂട് നിർമ്മാണം. കൂടിനുള്ളിൽ ഒരറയും അതിനുള്ളിലേക്ക് ഇടുങ്ങിയ ഒരു പ്രവേശന മാർഗവും ഉണ്ട്.
Share it:

Bird

Birds in Kerala

Post A Comment:

0 comments: