നമ്മുടെ കേരളം കലകളുടെ നാടായിട്ടാണ് അറിയപ്പെടുന്നത്. കേരളത്തിലെ കലകളെ മതപരം (അനുഷ്ഠാനപരം), വിനോദപരം, സാമൂഹികം, കായികം എന്നിങ്ങനെ നാലായി തരം തിരിക്കാം. ഇതിൽ മതപരമെന്നോ അനുഷ്ഠാനപരമെന്നോ വിളിക്കാവുന്നവയിൽ ഏറിയ പങ്കും ക്ഷേത്ര കലകളാണ്.
കഥകളി, കൂത്ത്, കൂടിയാട്ടം, തുള്ളൽ, കൃഷ്ണനാട്ടം, പാഠകം എന്നിങ്ങനെ ക്ഷേത്ര കലകൾ നിരവധിയുണ്ട്. എന്നാൽ അനുഷ്ഠാനപരമാണെങ്കിലും തീയാട്ടവും തിറയും ക്ഷേത്രകലകളാണെന്ന് പറഞ്ഞുകൂടാ. മാർഗ്ഗം കളി, ഏഴാമുത്തിക്കളി തുടങ്ങിയവയെ 'സാമൂഹിക' വകുപ്പിൽ പെടുത്താം. ഓണത്തല്ല്, പരിചമുട്ടുകളി മുതലായവ കായിക വിനോദത്തിന് പ്രാധാന്യം കല്പിക്കുന്നവയാണ്. അതേസമയം കാക്കാരിശ്ശി നാടകം, പൊറാട്ടുകളി, തോൽപ്പാവക്കൂത്ത് എന്നിവ വിനോദം മാത്രം ലക്ഷ്യമാക്കിയീട്ടുള്ളവയാണ്.

0 Comments