പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിശബ്ദവസന്തം (Silent Spring) എന്ന പുസ്തകം രചിച്ച റേച്ചർ കാഴ്‌സൺ പ്രശസ്തയായ ഒരു സമുദ്ര-ജീവി ശാസ്ത്രജ്ഞ കൂടിയാണ്.
1907 മെയ് 27-ന് അമേരിക്കയിലെ പെൻസിൻ വാനിയിലാണ് ജനിച്ചത്. ജന്തുശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാഴ്‌സൺ അധ്യാപികയായി ജോലി നോക്കി. ഇക്കാലത്ത് കടലിനെക്കുറിച്ചുള്ള ശ്രദ്ധേയമായ ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.
1962-ലാണ് റേച്ചർ കാഴ്‌സന്റെ 'സൈലന്റ് സ്പ്രിങ്' എന്ന പുസ്തകം പുറത്തുവരുന്നത്. ഡി.ഡി.റ്റി അടക്കമുള്ള കീടനാശിനികൾ ഉപയോഗിക്കുന്നതു കൊണ്ടുണ്ടാവുന്ന അപകടങ്ങൾ ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ ഈ പുസ്തകത്തിന് കഴിഞ്ഞു. മാരക കീടനാശിനികളില്ലാതെ പുതിയൊരു കൃഷി ദർശനം ലോകത്തിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് ഈ പുസ്തകം വിരൽ ചൂണ്ടി.
നിശബ്ദവസന്തം പുറത്തുവന്നതോടെ വൻകിട രാസവള, കീടനാശിനി ലോബികൾ റേച്ചർ കാഴ്‌സണെതിരെ രംഗത്തെത്തി. കൃഷിവകുപ്പും വെറുതെയിരുന്നില്ല. എന്നാൽ ലോകമെമ്പാടും പാരിസ്ഥിതിക കൂട്ടായിമകൾ ഉണ്ടാകാൻ ഈ പുസ്തകം കാരണമായി. ഒരു പുസ്തകത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു ഇത്. റേച്ചർ കാഴ്‌സന്റെ വെളിപ്പെടുത്തലുകൾ ശരിയായിരുന്നുവെന്ന് പിന്നീട് അമേരിക്കൻ സർക്കാരിന് തന്നെ സമ്മതിക്കേണ്ടിവന്നു.
കീടനാശിനികളുടെ വകതിരിവില്ലാത്ത ഉപയോഗത്തിനെതിരെ ലോകമെങ്ങും പ്രതിഷേധ പ്രകടനങ്ങളും കൂട്ടായിമകളും ഉണ്ടായതിനെത്തുടർന്ന് ഉത്പാദനത്തിലും ഉപഭോഗത്തിലും നിയന്ത്രണങ്ങൾ ഉണ്ടായി. റേച്ചർ കാഴ്‌സന്റെ പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനങ്ങൾക്ക് വൈകാതെ ലോകമെങ്ങും അംഗീകാരം ലഭിച്ചു. 1964 ഏപ്രിൽ 14-ന് റേച്ചർ കാഴ്‌സൺ അന്തരിച്ചു.

0 Comments