കൃഷിച്ചൊല്ലുകൾ - 01

Share it:
അകലെ ഉഴുത് പകലേ പോകരുത്
ഗ്രാമത്തിൽ നിന്ന് ദൂരെയുള്ള നിലത്തിൽ കൃഷി ചെയ്‌താൽ അത് പൂർത്തിയാക്കാതെ പോരരുത് എന്നാണ് ഈ ചൊല്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. കഷ്ടപ്പാടും താമസവുമുള്ള ജോലി കഴിവതും വേഗം പൂർത്തിയാക്കണം എന്ന വ്യംഗ്യാർത്ഥവും ഈ കൃഷിച്ചൊല്ലിനുണ്ട്.

അകലെ നടണം, അടുത്തു നടണം, ഒത്തു നടണം, ഒരുമിച്ചു നടണം

നടുമ്പോൾ ഞാറുകൾ തമ്മിൽ ആവശ്യമായ അകലം വേണം. ഗ്രാമത്തിനടുത്തുള്ള വയലാണെങ്കിൽ ബുദ്ധിമുട്ട് കുറയും. കൃഷിക്കാർ എല്ലാം ഒരേ സമയത്ത് നടണം. എങ്കിൽ കീടബാധ കുറയും. ഒരുമായുണ്ടാകണം അപ്പോൾ കൃഷി കൂടുതൽ ആഹ്ലാദകരമാകും.

അടുത്തു നട്ടാൽ അഴക്, അകത്തി നട്ടാൽ വിളവ്
നെൽച്ചെടികൾ അടുത്തടുത്ത് നട്ടാൽ കാണാൻ ഭംഗിയുണ്ടാകും. എന്നാൽ ഓരോന്നും വളർന്നു വലുതായി മികച്ച വിളവ് നൽകണമെങ്കിൽ ഞാറുകൾ തമ്മിൽ ആവശ്യമായ അകലം ഉണ്ടായിരിക്കണം. ഓരോന്നിനും മത്സരം കൂടാതെ വളർന്നു വലുതാകാൻ സാഹചര്യം ഉണ്ടായിരിക്കണം എങ്കിൽ മികച്ച വിളവ് നമ്മുക്ക് ലഭിക്കും.

ആയില്യക്കള്ളൻ അകത്തെങ്കിൽ മുണ്ടകപ്പച്ച പുറത്ത്
മുണ്ടകൻ കൃഷി ആരംഭിക്കാൻ ആയില്യം നാൾ നന്നല്ല എന്ന വിശ്വാസം. ഈ വിശ്വാസത്തിൽ നിന്ന് രൂപപ്പെട്ട ചൊല്ല്.

ആയിരപ്പറയ്ക്ക് ഒരു മൂട
പാടശേഖരം എത്ര വലുതാണെങ്കിലും കൊയ്‌ത്തു കഴിഞ്ഞു നെല്ലെല്ലാം കൂട്ടുമ്പോൾ വലിയൊരു നെൽക്കൂന മാത്രം എന്ന അർത്ഥമുള്ള ചൊല്ല്.

അനുവച്ച വാഴ അന്നു കുലയ്‌ക്കില്ല
ഓണത്തിനും മറ്റ് ആഘോഷങ്ങൾക്കും വാഴക്കുല ആവശ്യമുണ്ടെങ്കിൽ മുൻകൂട്ടി വിത്തു നടണം. ദീർഘവീക്ഷണത്തോടെ ചെയ്യുന്ന പ്രവൃത്തികൾ മാത്രമേ ഉപകരിക്കൂ എന്ന് സൂചന ഉൾകൊള്ളുന്ന ചൊല്ലാണ് ഇത്.
Share it:

കൃഷി

പഴഞ്ചൊല്ലുകൾ

Post A Comment:

0 comments: