ആര്യന്മാർ

Share it:
ഭാരതത്തിന്റെ സവിശേഷമായ സംസ്കാരം വേരുറപ്പിച്ചിട്ടുള്ളത് ആര്യന്മാരിലൂടെയും വേദങ്ങളിലൂടെയുമാണ് ആര്യസംസ്കാരത്തിന്റെ അസ്തമിക്കാത്ത വെളിച്ചമാണ് വേദങ്ങൾ. 'തമസോമാ ജ്യോതിർഗമയ' എന്നുരുവിട്ടുകൊണ്ട് നമ്മെ ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചത് വേദങ്ങളാണ്.
ആര്യന്മാർ
ആര്യൻ എന്ന വാക്കിന് സംസ്കൃതഭാഷയിൽ കുലീനൻ എന്നാണ് അർഥം. ഏകദേശം 3500 വർഷങ്ങൾ ക്കുമുമ്പാണ് ആര്യന്മാർ ഇന്ത്യയിലേക്ക് കുടിയേറിയത്. ആര്യന്മാർ എവിടെനിന്നാണ് വന്നതെന്ന് ആർക്കും വ്യക്തമായി പറയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും മധ്യേഷ്യയിൽനിന്ന് വന്നവരാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം.
അന്ന് ഭാരതത്തിൽ ഉണ്ടായിരുന്ന ദ്രാവിഡവർഗക്കാരെ കീഴടക്കിക്കൊണ്ടാണ് ആര്യന്മാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചത്. ആര്യന്മാർ കാഴ്ചയിൽ ഉയരമുള്ളവരും വെളുത്തവരുമായിരുന്നു. പൊക്കം കുറഞ്ഞ കറുത്ത നിറമുള്ള ദ്രാവിഡരിൽ നിന്ന് വ്യത്യസ്തമായ ജനതയായിരുന്നു. കീഴടക്കപ്പെട്ട ദ്രാവിഡരെ ദാസന്മാർ അഥവാ ദസ്യുക്കൾ എന്നാണ് ആര്യന്മാർ വിളിച്ചിരുന്നത്.

വേദകാലം
ആര്യന്മാരുടെ ജീവിതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നത് വേദങ്ങളിൽനിന്നാണ്. ബി.സി.1500-നും 600-നും ഇടയ്ക്കുള്ള കാലഘട്ടമാണു് വേദകാലം. വേദങ്ങളിൽ പരാമർശിച്ചിരിക്കുന്ന മനുഷ്യജീവിതം നിലനിന്നിരുന്ന കാലം വേദകാലം എന്നറിയപ്പെടുന്നു.

വേദങ്ങൾ
‘അറിയുക' എന്നർഥം വരുന്ന വിദ് എന്ന വാക്കിൽനിന്നാണ് വേദം എന്ന പദത്തിന്റെ ഉദ്ഭവം. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിവയാണ് നാലുവേദങ്ങൾ അറിവുകളെ നാല് വേദങ്ങളായി ചിട്ടപ്പെടുത്തിയത് വേദവ്യാസനാണ്. വേദഭാഷ സംസ്കൃതമാണ്.

ഋഗ്വേദകാലം
ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യകൃതിയായി കരുതപ്പെടുന്നു. 'അഗ്നി മീളേ പുരോഹിതം' എന്ന മന്ത്രത്തോടെ ആരംഭിക്കുന്ന ഋഗ്വേദത്തിൽ ആയിരത്തിലധികം മന്ത്രങ്ങൾ അഥവാ സൂക്തങ്ങൾ അടങ്ങിയിരിക്കുന്നു. ദൈവത്തോട് പ്രാർഥിക്കുന്ന രീതിയിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഋഗ്വേദകാലത്ത് ജനങ്ങൾ ഇന്ദ്രൻ, വരുണൻ, അഗ്നി എന്നീ ദേവന്മാരെ ആരാധിച്ചിരുന്നു. വസിഷ്ഠനും വിശ്വാമി ത്രനുമായിരുന്നു ഋഗ്വേദകാലത്തെ പ്രധാന പുരോഹിതന്മാർ ഇന്ത്യയിൽ ആദ്യമായി ആര്യന്മാർ താമസമാക്കിയത് പഞ്ചാബിലായിരുന്നു. ഋഗ്വേദ സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനം യമുന, സത്ലജ് എന്നീ നദികളുടെ ഇടയിലുള്ള പ്രദേശമാണ്.

പിൽക്കാല വേദകാലം
ഋഗ്വേദകാലത്തിൽ കാലിമേച്ച് നടന്നിരുന്ന ആര്യന്മാർ പിൽക്കാല വേദകാലഘട്ടമാകുമ്പോഴേക്കും ഗംഗാസമതലത്തിൽ എത്തിച്ചേർന്നു. സാമവേദം, യജുർവേദം, അഥർവവേദം എന്നിവയിൽ പരാമർശിച്ചിരിക്കുന്ന മനുഷ്യജീവിതം നിലനിന്നിരുന്ന കാലഘട്ടത്തെയാണ് പിൽക്കാല വേദകാലം എന്നറിയപ്പെടുന്നത്. പുതിയ ഗോത്രങ്ങളുടെ ഉദ്ഭവവും ഗോത്രങ്ങൾ തമ്മിലുള്ള കലഹങ്ങളും ആര്യന്മാർ ഗംഗാസമതലത്തിലേക്ക് എത്തിച്ചേരാൻ കാരണമായി.

ഇരുമ്പിന്റെ ഉപയോഗം
വൻ കാടുകൾ നിറഞ്ഞ ഗംഗാസമതലം ഫലഭുയിഷ്ഠമായിരുന്നു. ഗംഗാസമതലത്തിലെത്തിയ ആര്യന്മാർ കൃഷി ആരംഭിച്ചു. ചെമ്പുകൊണ്ടും വെങ്കലംകൊണ്ടുമുള്ള ആയുധങ്ങൾ കൃഷിപ്പണികൾക്ക് അനുയോജ്യമായിരുന്നില്ല. മണ്ണിൽ കിളയ്ക്കാനും മരങ്ങൾ മുറിക്കാനും അവർക്ക് കൂടുതൽ കാഠിന്യമേറിയ ലോഹായുധങ്ങൾ ആവശ്യമായിവന്നു. ഇരുമ്പിന്റെ കണ്ടെത്തലിലേക്ക് നയിച്ചത് ഇതായിരുന്നു. ഇരുമ്പിന്റെ ഉപയോഗം ആരംഭിച്ചതോടെ കൃഷി അഭിവൃദ്ധിപ്പെട്ടു. സ്ഥിരതാമസം ആരംഭിച്ചതോടെ ആര്യന്മാരുടെ ജീവിതരീതിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായി.

ചാതുർവർണ്യം
സമൂഹത്തിൽ നിലനിന്നിരുന്ന തൊഴിലിനെ അടിസ്ഥാനമാക്കി പാതുർവർണ്യം നിലവിൽ വന്നു. ജനങ്ങളെല്ലാം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ വിഭജിക്കപ്പെട്ടു. പുരുഷസൂക്തത്തെ അടിസ്ഥാനമാക്കിയാണ് ചാതുർവർണ്യം ഉണ്ടായത്. ഇവർ യഥാക്രമം പുരുഷന്റെ (ബ്രഹ്മാവിന്റെ ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പുരുഷസൂക്തം പറയുന്നു.

വൈദികസാഹിത്വം
വൈദികസാഹിത്യത്തിൽ നിന്നാണ് ആര്യന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ, സൂത്രങ്ങൾ എന്നിങ്ങനെ വൈദിക സാഹിത്യത്തെ പലതായി തിരിക്കാം.

ആര്യസംസ്കാരം
നമ്മുടെ നാട് ആര്യാവർത്തം എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രാചീന കാലത്ത് ഭാരതത്തിന്റെ അതിർത്തി ഇന്നത്തെക്കാൾ വിശാലമായിരുന്നു. ഇന്നത്തെ പല അയൽരാജ്യങ്ങളും അന്നത്തെ ആര്യാവർത്തത്തിൽ ഉൾപ്പെട്ടിരുന്നു വ്യത്യസ്തങ്ങളായ അനവധി ഗോത്രങ്ങളും വർഗങ്ങളും രാജ്യങ്ങളും ഭരണാധികാരികളും ഉണ്ടായിരുന്നു. ആചാരാനുഷ്ഠാനങ്ങളിലും ഭരണരീതികളിലും വ്യത്യസ്തത പുലർത്തിയിരുന്നുവെങ്കിലും ഭാരതീയത എന്ന അദൃശ്യഘടകം അവരെ പരസ്പരം കൂട്ടിയോജിപ്പിച്ചിരുന്നു. വേദകാലഘട്ടത്തിന്റെ അവസാനത്തിലാണ് സുപ്രസിദ്ധ ഭാരതീയ ഇതിഹാസങ്ങളായ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും രചന. ഭാരതമാകമാനം ആര്യസംസ്കാരം വ്യാപിച്ചിരുന്നതായി ഈ കൃതികളിൽനിന്ന് മനസ്സിലാക്കാം.
Share it:

STD 5

Post A Comment:

0 comments: