ആവാസവ്യവസ്ഥകള്‍

Share it:
നാം ജീവിക്കുന്ന ചുറ്റുപാടാണ് നമ്മുടെ ആവാസവ്യവസ്ഥ. മനുഷ്യന്‍ ഉള്‍പടെ സസ്യ,ജന്തു ജീവജാലങ്ങള്‍ എല്ലാം തന്നെ പലതരം ആവാസവ്യവസ്ഥകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജീവന്റെ നിലനില്‍പിനാവശ്യമായ ജലം, മണ്ണ്, ഭക്ഷണം, വായു എന്നിവയെല്ലാം ആവാസവ്യവസ്ഥകള്‍ നല്‍കുന്നുണ്ട്.
വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളാല്‍ സമ്പന്നമാണ് നമ്മുടെ ഭൂമി.
അവ
1. ധ്രുവപ്രദേശം
ഭൂഗോളത്തിന്റെ വടക്കും തെക്കുമുള്ള രണ്ട് അറ്റങ്ങളാണ് ധ്രുവപ്രദേശം എന്നറിയപ്പെടുന്നത്. ചൂട് വളരെക്കുറഞ്ഞ ഇവിടം മഞ്ഞുകൊണ്ട് മൂടിയിരിക്കും. വടക്കേ ധ്രുവം ആർട്ടിക്ക് എന്നും തെക്കേ ദ്രുവം അന്റാർട്ടിക്ക് എന്നും അറിയപ്പെടുന്നു. ഹിമക്കരടി, ആർട്ടിക്ക് ഫോക്സ് തുടങ്ങിയ പലതരം ജീവികൾ മഞ്ഞിൽ കഴിയുന്നുണ്ട്. ആർട്ടിക്കിൾ ജീവിക്കുന്ന മനുഷ്യരാണ് എക്സിമോകൾ.

2. മഴക്കാടുകൾ
ഭൂമധ്യരേഖയോട് അടുത്ത പ്രദേശങ്ങൾ ചൂട് കൂടിയവയും ഈർപ്പമുള്ളവയും ആയിരിക്കും. ഇവിടങ്ങളിലാണ് മഴക്കാടുകൾ കാണപ്പെടുന്നത്. പലതരം സസ്യജന്തുജാലങ്ങളുടെ ആവാസസ്ഥാനമാണ് ഇത്.

3. പുൽമേടുകൾ
ലോകത്ത് ആകെ 10800 ഓളം പുൽവിഭാഗത്തിൽ പെട്ട സസ്യങ്ങൾ ഉണ്ട്. സസ്യഭുക്കുകളായ മൃഗങ്ങളുടെ പ്രധാന ആവാസ സ്ഥാനമാണ് ഇത്. ഒപ്പം തന്നെ ഇവയെ വേട്ടയാടാൻ എത്തുന്ന പലതരം ഇരപിടിയന്മാരും ഇവിടെ കാണപ്പെടുന്നു.

4. മരുഭൂമികൾ
കരയുടെ ഏഴിൽ ഒന്നുഭാഗം മരുഭൂമിയാണ്. വളരെ വിരളമായി മാത്രം പച്ചപ്പ് കാണപ്പെടുന്ന മണൽ പ്രദേശങ്ങളാണ് ഇത്. ഒട്ടകം, പലതരം ഓന്തുകൾ, പാമ്പുകൾ, കള്ളിച്ചെടികൾ തുടങ്ങിയവ കാണപ്പെടുന്നു.

5. നഗരങ്ങൾ
ആധുനിക ലോകത്തിലെ മനുഷ്യർ ഏറെയും നഗരപ്രദേശങ്ങളിലേയ്ക്ക് കുടിയേറുകയാണ്. ഭൂമിയിലെ മൊത്തം ആവാസ വ്യവസ്ഥകളേയും താറുമാറാക്കുന്ന തരത്തിലുള്ള മാലിന്യങ്ങൾ ഇവിടെ നിന്നും പുറന്തള്ളുന്നു. മനുഷ്യർക്ക് പുറമെ പലതരം പക്ഷികളും ജീവികളും നഗരങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്നുണ്ട്.

6. ശുദ്ധജലം
ഭൂമിയിലെ ആകെ ജലത്തിന്റെ മൂന്ന് ശതമാനം മാത്രമേ ശുദ്ധജലമുള്ളൂ. ഇതിൽത്തന്നെ വളരെ ചെറിയൊരു ശതമാനമേ തടാകങ്ങളിലും നദികളിലും കാണപ്പെടുന്നുള്ളൂ. ബാക്കിയെല്ലാം ഭൂഗർഭജലമായും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളായുമാണ് നിലകൊള്ളുന്നത്. ഒട്ടനവധി മത്സ്യങ്ങളും ആമകളും പലതരം സസ്യങ്ങളും ചെറു ജീവികളും ശുദ്ധജലത്തിൽ കാണപ്പെടുന്നു.

7. സമുദ്രം
ഭൂമിയിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയാണ് സമുദ്രം. ലക്ഷക്കണക്കിന് സമുദ്രജീവികളും കടൽസസ്യങ്ങളും പവിഴപ്പുറ്റുകളും ഇവിടെയുണ്ട്. ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും സമുദ്രജലമാണ്.

8. പർവതങ്ങൾ
ആകെ കരഭൂമിയുടെ അഞ്ചു ശതമാനത്തോളം പർവത നിരകളാണ്. വിവിധതരം സസ്യജന്തുജാലങ്ങൾ ഇവിടെയുണ്ട്.നദികൾ ഏറെയും ഇവിടെനിന്നാണ് ഉത്ഭവിക്കുന്നത്.
Share it:

Earth

Nature

Post A Comment:

0 comments: