നമ്മുടെ ദേശീയ ഉദ്യാനങ്ങള്‍-1

Share it:

നമ്മുടെ വനങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്‌. സംരക്ഷിത വനങ്ങള്‍ , വന്യമൃഗസങ്കേതങ്ങള്‍ , ദേശീയോദ്യാനങ്ങള്‍ എന്നിവയാണിവ. സാധാരണ വനപ്രദേശങ്ങളെല്ലാം സംരക്ഷിതവനങ്ങളാണ്‌. അതിനടുത്ത തലത്തിലുള്ള വനപ്രദേശങ്ങളാണ്‌ വന്യമൃഗസങ്കേതങ്ങള്‍. എല്ലാ വന്യമൃഗങ്ങളെയും

പക്ഷികളെയും മറ്റു ജീവികളെയും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അതിനേക്കാളും ഉന്നതശ്രേണിയിലുള്ള വനപ്രദേശങ്ങളാണ്‌ ദേശീയോദ്യാനങ്ങള്‍. വംശനാശത്തെ നേരിടുന്ന ഒരു പ്രത്യേക ഇനം ജീവിയെ പ്രത്യേക സംരക്ഷണ പദ്ധതികളോടെ വംശനാശത്തില്‍നിന്ന്‌ രക്ഷിക്കുക എന്നതാണ്‌ ദേശീയോദ്യാനങ്ങള്‍കൊണ്ട്‌

ലക്ഷ്യമിടുന്നത്‌. ഇന്ത്യയിലെ പ്രധാന ദേശീയോദ്യാനങ്ങളെ ഇവിടെ പരിചയപ്പെടാം.

കാസിരംഗ നാഷണല്‍ പാര്‍ക്ക്‌ - അസം

ബ്രഹ്‌മപുത്രനദിയുടെ തെക്കന്‍തീരത്ത്‌ സ്‌ഥിതിചെയ്യുന്നു. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ സംരക്ഷിച്ചിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു സ്‌ഥലമാണിത്‌. (സ്‌ഥാപിച്ചവര്‍ഷം - 1974)

കന്‍ഹ- മധ്യപ്രദേശ്‌

ഇവിടം പ്രധാനമായും പുല്‍പ്രദേശങ്ങളാണ്‌. മുളങ്കാടുകളും തിങ്ങിനിറഞ്ഞ കുറ്റിക്കാടുകളും കുറേയിടങ്ങളില്‍ കാണാം. ഇന്ത്യയിലെ ഒരു പ്രധാന നാഷണല്‍ പാര്‍ക്കായ ഇവിടെ കടുവകളെക്കൂടാതെ ലംഗൂര്‍, കാട്ടുനായ, സാംബര്‍ തുടങ്ങിയ ജീവികളുമുണ്ട്‌. (സ്‌ഥാപിച്ചവര്‍ഷം - 1955).

ബല്‍ഭക്രാം - മേഘാലയ

സമുദ്രനിരപ്പില്‍ നിന്ന്‌ 3,000 അടി ഉയരത്തിലാണ്‌ ഈ പാര്‍ക്ക്‌ സ്‌ഥിതിചെയ്യുന്നത്‌. തിങ്ങിനിറഞ്ഞ കാടുകളുള്ള ഈ പ്രദേശം വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി സസ്യ-ജന്തുവിഭാഗങ്ങളുടെ ഒരു സംരക്ഷിതകേന്ദ്രമാണ്‌. (സ്‌ഥാപിച്ച വര്‍ഷം - 1986)
Share it:

India

Post A Comment:

0 comments: