എഴുത്തച്ഛന്‍


വെട്ടത്ത് നാട്ടില്‍ തുഞ്ചന്‍ പറമ്പിലാണ് എഴുത്തച്ഛന്‍ ജനിച്ചത്‌[മലപ്പുറം ജില്ലയിലെ തിരൂര്‍ താലുക്ക്].
'രാമാനുജന്‍' എന്ന പേരാണ് എഴുത്തച്ഛന്റെതായി അംഗികരിക്കപെട്ടിട്ടുളത്. ക്രിസ്തു വര്‍ഷം 1475 നും 1575 നും ഇടയിലാണ് എഴുത്തച്ഛന്റെ ജീവിത കാലം. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. മലയാള ഭാഷയുടെ പിതാവ്.
കിളിപ്പാട്ട് 
"ശ്രീരാമം പാടി  വന്ന..... നീ ചൊല്ലിടുമടിയാതെ" എന്ന് എഴുത്തച്ഛന്‍ കിളിയോട് പറയുമ്പോള്‍ കിളി വന്ദ്യന്മാരെ വന്ദിച്ചു കഥ പറയുന്നു. കേക, കാകളി, കളകാഞ്ചി, മണികാഞ്ചി,അന്നനട എന്നി വൃത്തങ്ങള്‍ എഴുത്തച്ഛന്‍ ഉപയോഗിചിരുന്നെങ്ങിലും 'കാകളി'യാണ് കിളിപ്പാട്ട് വൃത്തം എന്ന് പ്രസിദ്ധി നേടിയത്.
എഴുത്തച്ഛന്റെ കൃതികള്‍
  • ആദ്യത്മ രാമായണം 
  • ഭാഗവതം കിളിപ്പാട്ട്
  • ഹരിനാമ കീര്‍ത്തനം 
  • ചിന്താരത്നം
  • രാമായണം ഇരുപത്തിനാല് വൃത്തം
എഴുത്തച്ഛന്‍ പുരസ്‌കാരം
ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക.ആദ്യ പുരസ്‌കാരം ൧൯൯൩ ല്‍ ശുരനാട് കുഞ്ഞന്‍ പിള്ള ൨൦൦൯ ലേത് സുഗതകുമാരിക്ക് ലഭിച്ചു.
തുഞ്ചന്‍ സ്മാരകം 
തൃക്കണ്ടിയൂര്‍ ശിവ ക്ഷേത്രത്തിനു സമിപം തുഞ്ചന്‍ പറമ്പിലാണ് എഴുത്തച്ഛന്റെ ജന്മ ഗൃഹം  സ്ഥിതി ചെയുന്നത്. അവിടെയാണ് തുഞ്ചന്‍ സ്മാരകം നിര്‍മിച്ചിരിക്കുനത്. ഡിസംബര്‍ ൩൧നു തുഞ്ചന്‍ ദിനമായി ആഘോഷിക്കുന്നു. കേരളിയരുടെ തീര്‍ഥാടന കേന്ദ്രമാണിത്. 
Share:

1 comment:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.