വെള്ളം വെളുത്തിരിക്കുന്നത് എന്തുകൊണ്ട്?

Share it:
വെള്ളം വെളുത്തിരിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍  സുതാര്യമായതും നിറമില്ലാത്തതുമായ വസ്തു
 ആണെന്ന് പറയുന്നതാണ് കുടുതല്‍ ശരി. പ്രകാശം ഒരു വസ്തുവില്‍ പതിക്കുമ്പോള്‍ അതിലെ ചില ഘടകങ്ങള്‍ ആഗിരണം ചെയ്യുകയും പ്രതിഫലിപ്പികുകയും ചെയ്യാറുണ്ട്. ഒരു വസ്തു പ്രകാശത്തിലെ എല്ലാ രശ്മികളെയും പ്രതിഫലിപ്പിച്ചാല്‍ അത് വെള്ള നിറമായി അനുഭവപ്പെടും.

ചില വസ്തുക്കള്‍ പ്രകാശത്തെ ആഗിരണം ചെയ്യുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നതിന് പകരം അവയ്ക്ക് ഉള്ളിലുടെ പ്രകശം കടത്തി വിടുന്നു. വെള്ളം ഇങ്ങനെയുള്ള ഒരു പദാര്‍ത്ഥം ആണ്. വെള്ളത്തില്‍ കുടി പ്രകാശം കടന്നുപോകുമ്പോള്‍ ചെറിയ ഒരു ഭാഗം പ്രതിഫലിക്കുകയും വലിയൊരു ഭാഗം കടന്നുപോകുകയും ചെയ്യുന്നു. അതുകൊണ്ടാണ് വെള്ളം സുതാര്യമായി തോന്നുന്നത്. എന്നാല്‍ വെള്ളം ഉപയോഗിച്ച് സോപ്പ് പതപ്പിക്കുംബോളും കടല്‍ തിരയടിച്ച് പതയുംബോളും വെളുത്ത നിറമായിരിക്കും. സോപ്പ് പത പ്രകാശത്തിന്റെ എല്ലാ രശ്മികളെയും പ്രതിഫലിപ്പിക്കുന്നത് കൊണ്ടാണ് ഇത്. അതി മൃദുവായ പല ദ്രാവക പടലങ്ങളും വായുവും ചേര്‍ന്നാണ് പാതയുടെ ഘടന .

ചില പ്രത്യേക പദാര്‍ത്ഥങ്ങള്‍ വെള്ളത്തില്‍ ലയിക്കുമ്പോള്‍ വെള്ളത്തിന്‌ പല നിറങ്ങള്‍ ഉണ്ടാകാറുണ്ട്. ( മാലിന്യങ്ങള്‍ കലരുമ്പോഴും) . കോപ്പര്‍, നിക്കല്‍, ക്രോമിയം, കൊബാള്‍ട്ട് മുതലായ ലോഹങ്ങളുടെ ലവണങ്ങള്‍ ലയിക്കുമ്പോള്‍ വെള്ളത്തിന്‌ വിവിധ നിറങ്ങള്‍ ലഭിക്കും. ധവള പ്രകാശത്തില്‍ അടങ്ങിയിട്ടുള്ള പ്രത്യേക രശ്മികളെ പ്രതിഫലിപ്പിക്കുകയും മറ്റുള്ള രശ്മികളെ ആഗിരണം ചെയ്യുമ്പോഴും ആണ് ചില പ്രത്യേക നിറം ലഭിക്കുന്നത്.

ചില സ്ടലങ്ങളില്‍ മഴയ്ക്ക് മഞ്ഞ , ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ കാണുന്നതായി അടുത്ത കാലത്ത് വാര്‍ത്ത‍ വരികയുണ്ടായി. പല കാരണങ്ങള്‍ പറയുന്നുന്ടെങ്ങിലും ജൈവകോശങ്ങളുടെ സാന്നിധ്യം മുലമാണ് നിറവിത്യാസം എന്നാണ് ഒരു നിഗമനം. ചില സുക്ഷ്മ സസ്യങ്ങളുടെ പരാഗങ്ങളില്‍ അടങ്ങിയ ചായങ്ങള്‍ മുലമാണ് വര്‍ണ മഴ ഉണ്ടാകുന്നതെന്ന് മറ്റൊരു നിഗമനവും ഉണ്ട്. മറ്റൊരു നിഗമനം അന്യ ഗ്രഹങ്ങളിലെയോ ഉള്‍ക്കകളുടെയോ പോടിപടലമാവം കാരണമെന്നും പറയുന്നു 
Subscribe to കിളിചെപ്പ് by ഇമെയില്‍

Share it:

എന്തുകൊണ്ട്?

Post A Comment:

0 comments: