വേദഗണിതം - 24

ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

വേദഗണിതം - 23

വേദഗണിതം - 22

വേദഗണിതം - 21

വേദഗണിതം - 20

വേദഗണിതം - 19

വേദഗണിതം - 18

വേദഗണിതം - 17

വേദഗണിതം - 16

വേദഗണിതം - 15

പറക്കാത്ത പറവകള്‍

പറവകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആകാശചാരികളായ ജീവിയെയാണ് നാം ഓര്‍ക്കുക. പറക്കുന്നവയെയാണല്ളോ പറവകള്‍ അഥവാ പക്ഷികളെന്ന് വിളിക്കുന്നത്. ഇങ്ങനെ സ്വച്ഛന്ദമായി പറന്നുനടക്കുന്ന പക്ഷികള്‍തന്നെ നിറത്തaപ്പിക്കുന്നതെങ്കിലും ‘പറക്കാത്ത’ പറവകളുമുണ്ട്. നമ്മുടെ വീടുകളിലെ വളര്‍ത്തുപക്ഷികളായ കോഴി, താറാവ്, അരയന്നം മുതലായവ പറക്കാത്ത പക്ഷികളാണ്. മറ്റൊരര്‍ഥത്തില്‍ ആകാശചാരികളായ മറ്റു കിളികളെപ്പോലെ ദൂരങ്ങളോളം പറന്നുനടക്കാന്‍ കഴിയാത്തവ. ലോകത്തിലെ കൗതുകകരവും അപൂര്‍വവുമായ ചില ‘പറക്കാത്ത പറവ’കളെ പരിചയപ്പെടാം.
ഒട്ടകപ്പക്ഷി (Ostrich)
ഒട്ടകത്തോട് സാദൃശ്യമുള്ളതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ഈ പക്ഷിക്ക് ഇങ്ങനെയൊരു ഓമനപ്പേര് വീണത്. പറക്കാന്‍ കഴിയാത്ത ഈ ഭീമന്‍പക്ഷിയുടെ ശാസ്ത്രനാമം Struthio Camelus എന്നാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഈ പക്ഷി കൂട്ടമായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. 150 കി.ഗ്രാമാണ് ഇവന്‍െറ തൂക്കം. ശരീര ഉയരം മൂന്നു മീറ്ററിലേറെ വരും! തടിച്ചതും ബലിഷ്ഠവുമായ കാലുകള്‍ ശത്രുക്കളെ നേരിടാനാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 65 കി.മീ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ഒട്ടകപ്പക്ഷികള്‍, പക്ഷികള്‍ക്കിടയിലെ ഓട്ടവിദഗ്ധര്‍ കൂടിയാണ്.
ഒട്ടകപ്പക്ഷികളെ അവയുടെ നിറം നോക്കി തിരിച്ചറിയാന്‍ പറ്റും. ആണ്‍ വര്‍ഗത്തില്‍പെട്ടവര്‍ക്ക് കറുപ്പു നിറവും പെണ്ണിന് തവിട്ടുനിറവുമാണ്. നല്ല കാഴ്ചശേഷിയുള്ള ഒട്ടകപ്പക്ഷികള്‍ ദീര്‍ഘകാലം ജലപാനമില്ലാതെ ജീവിക്കാന്‍ കഴിയുന്ന പക്ഷിയാണത്രെ! പല്ലുകളില്ലാത്തതിനാല്‍ ദഹനപ്രക്രിയ എളുപ്പമാക്കാന്‍ ഇവ ചെറിയ കല്ലുകള്‍ കൊത്തിവിഴുങ്ങുന്നത് കാണാം. ഒട്ടകപ്പക്ഷികള്‍ മാത്രമല്ല, മിക്ക പക്ഷികളും കല്ലുകള്‍ കൊത്തിവിഴുങ്ങുന്നത് ഈ കാരണം കൊണ്ടാണ്.
മിശ്രഭോജികളാണ് ഒട്ടകപ്പക്ഷികള്‍. കായ്കനികള്‍, വിത്തുകള്‍ എന്നിവക്കൊപ്പം ഇവ ചെറിയതരം ജീവികളേയും കൊത്തിവിഴുങ്ങാറുണ്ട്. ആഗസ്റ്റ്- ജനുവരി മാസങ്ങളില്‍ ആരംഭിക്കുന്ന ഒട്ടകപ്പക്ഷികളുടെ പ്രജനനകാലത്ത് ഇവ കൂടുതല്‍ മുട്ടകളിടുന്നു. വലുപ്പമുള്ളവയാണ് ഇവയുടെ മുട്ടകള്‍. അടയിരിക്കുന്നത് ആണ്‍പക്ഷിയാണ്. ചിലപ്പോള്‍ ഒരു മാസത്തിനകം മുട്ടകള്‍ വിരിയുന്നു. കുട്ടികള്‍ക്ക് പൊതുവെ വലുപ്പമുണ്ടാകും. 70 വര്‍ഷം ആയുര്‍ദൈര്‍ഘ്യമുള്ള ഒട്ടകപ്പക്ഷികള്‍ കാഴ്ചബംഗ്ളാവുകളിലെ ഒരു അദ്ഭുത പക്ഷിയാണ്.

കാകാപോ (Kakapo)
‘തത്തമൂങ്ങ’ (Owl Parrot) എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒരു പറക്കാപ്പക്ഷിയാണ് കാകാപോ. strigops habroptilus എന്ന് ശാസ്ത്രനാമം. ന്യൂസിലന്‍ഡില്‍ കണ്ടുവരുന്ന കാകാപോക്ക് ഇളംമഞ്ഞയും പച്ചയും കലര്‍ന്ന നിറമാണ്. കൊക്ക് നീളമുള്ളതും ഇരുണ്ട വര്‍ണത്തോടുകൂടിയതുമത്രെ! ചെറിയ കാലുകളാണെങ്കിലും കാലടികള്‍ക്ക് വലുപ്പമുണ്ടാവും. പറക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ചിറകുകള്‍ നാമമാത്രമാണ്. ലോകത്തിലെ ഏക പറക്കാത്ത തത്തയെന്നും ഈ പക്ഷിയെ വിശേഷിപ്പിക്കാറുണ്ട്. ഓഷ്യാനിക് ദ്വീപുകളില്‍ ധാരാളമായി കാകാപോകളെ കണ്ടുവരുന്നുണ്ട്.
1845ല്‍ ഇംഗ്ളണ്ടിലെ പ്രസിദ്ധ പക്ഷിനിരീക്ഷകനായ ജോര്‍ജ് റോബര്‍ട്ടാണ് കാകാപോയെ ആദ്യം തിരിച്ചറിഞ്ഞത്. പുരാതന ഗ്രീക്കില്‍നിന്നാണ് ഇങ്ങനെയൊരു പേരുവീണത്. ഏതാണ്ട് 70 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ കാകാപോകള്‍ ഭൂമുഖത്ത് ഉണ്ടായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.
വലുപ്പമില്ലാത്തവയാണ് കാകാപോകള്‍. 60 സെ.മീറ്ററാണ് ഉയരം. നാലു കിലോഗ്രാം തൂക്കംവരും. ശരീരത്തിന്‍െറ തുലനത്തിനുവേണ്ടിയാണ് കുഞ്ഞിച്ചിറകുകള്‍ ഉപയോഗിക്കുന്നത്. ഭൂരിഭാഗം കാകാപോകളും ഐവറി നിറമാണ്. ചെടികള്‍, വിത്തുകള്‍, പഴങ്ങള്‍ എന്നിവ ഭക്ഷിച്ച് ഇവ ശാന്തരായി നടക്കുന്നു. 1984ലെ പക്ഷി പഠനപ്രകാരം 25ല്‍പരം ചെറുചെടികള്‍ ഇവ ഭക്ഷിക്കുന്നതായാണ് കണ്ടത്തെിയിട്ടുള്ളത്.
കുന്നിന്‍മുകളില്‍ ആണ്‍കിളികളുടെ ഡ്യൂട്ടിയാണ് കൂടുനിര്‍മാണം. പെണ്‍കിളികളെ ആകര്‍ഷിക്കാനുള്ള ഒരു തന്ത്രമായും ഇത് ഗണിക്കാറുണ്ട്. പെണ്‍കിളികളെ അപേക്ഷിച്ച് ആണിന് 40 ശതമാനത്തിലേറെ ഭാരക്കൂടുതലുണ്ട്. 95 വയസ്സോളം ജീവിക്കുന്നു. ചിലത് ഒരു നൂറ്റാണ്ടിലേറെ ജീവിക്കുന്നതായും കണ്ടത്തെിയിട്ടുണ്ട്.

റെയ (Rhea)
നരച്ച നിറത്തോടുകൂടിയതും നല്ല വലുപ്പമുള്ളതുമായ അമേരിക്കന്‍ വംശജനാണ് റെയ എന്ന പറക്കാത്ത പക്ഷി. ഇവയുടെ കാലുകള്‍ക്ക് നീളമുള്ളതിനാല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഒറ്റനോട്ടത്തില്‍ ഒട്ടകപ്പക്ഷിയോടാണ് സാദൃശ്യം. കാലുകളെപ്പോലെ തന്നെ കഴുത്തിനുമുണ്ട് നല്ല നീളം. ഇരകളെ പിടിക്കാന്‍ ഈ നീളം സഹായിക്കുന്നു.
ആണ്‍ റെയയുടെ ഉയരം 17 സെ.മീ. വരും. ഇത് തലഭാഗത്തിന്‍െറ മാത്രം വലുപ്പമാണ്. പൂര്‍ണ വളര്‍ച്ചയത്തെിയ ഒരു റെയക്ക് 40 കി.ഗ്രം തൂക്കം . ചെറിയ ചിറകുകളാണ്. മറ്റു പക്ഷികളെ അപേക്ഷിച്ച് റെയയുടെ കാലുകള്‍ക്ക് മൂന്നു വിരലുകളേ കാണുകയുള്ളൂ.
അമേരിക്കന്‍ ഐക്യനാടുകളില്‍ മാത്രമല്ല, ചില ലാറ്റിനമേരിക്കന്‍ നാടുകളിലും റെയയെ സാധാരണയായി കണ്ടുവരുന്നുണ്ട്. ഒരു നിശ്ശബ്ദ (Silent bird) പക്ഷിയായ റെയ പ്രജനന കാലമായാല്‍ കൂട്ടംചേരുന്നു. കഴുത്ത് ഉയര്‍ത്തിപ്പിടിച്ച് വേഗത്തില്‍ ഓടുന്നതും ഒരു രീതിയാണ്.
ആണ്‍കിളികളാണ് കൂടു നിര്‍മിക്കുന്നത്. മണ്ണിലാണ് കൂടുനിര്‍മാണം. ഒരുതവണത്തെ അടയിരിക്കലില്‍ 60ലേറെ മുട്ടകള്‍ കാണും. മുട്ടകള്‍ സംരക്ഷിക്കുന്നതും അടയിരിക്കുന്നതും ആണ്‍പക്ഷികളാണ്. 20 മുതല്‍ 25 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. ഈ പക്ഷികളുടെ തൊലിയും രോമവും ലതര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നതിനാല്‍ വംശനാശം നേരിടുന്ന പക്ഷിയാണ് റെയ.

എമു (Emu)
Dromaius novaehollandiae എന്നതാണ് എമുവിന്‍െറ ശാസ്ത്രനാമം. വലിയ പക്ഷികളില്‍ ഒന്നാണ് എമു . 60 കിലോ ഭാരവും ഒന്നരമീറ്റര്‍ ഉയരവുമുണ്ട്. ആസ്ട്രേലിയക്കാരനായ എമുവിന് നല്ല കാഴ്ചശക്തിയാണ്. ചെറിയ ചിറകുകളും നീളന്‍ കഴുത്തുമുള്ള എമുകള്‍ നീന്തല്‍ക്കാരാണ്.
അസഹ്യമായ ചൂട് ചെറുക്കാന്‍ കഴിയാത്തവരാണ് എമുകള്‍. അതുകൊണ്ടുതന്നെ എപ്പോഴും ഇവ ജലസാന്നിധ്യം ഇഷ്ടപ്പെടുന്നു. നീളമുള്ളതും ബലമേറിയ കാലുകളും എമുകളെ വ്യത്യസ്തപ്പെടുത്തുന്നു. നവംബര്‍ പ്രജനനകാലമാണ്. ഒരു തവണ 40 മുട്ടകളിടും. നിറത്തിലും വലുപ്പത്തിലും വ്യത്യാസപ്പെട്ടതാണ് ഓരോ മുട്ടയും. രണ്ടു മാസക്കാലം അടയിരുന്ന് കുഞ്ഞുങ്ങളെ പുതുലോകം കാണിക്കാനുള്ള ‘ബാധ്യത’ ആണ്‍പക്ഷികള്‍ക്കാണ്. മുട്ടയിടുക എന്ന ജോലി മാത്രം പെണ്‍കിളിയുടേത്. എമുവിന്‍െറ മുതുകില്‍നിന്നും ലഭിക്കുന്ന ഒരുതരം എണ്ണ സോപ്പിന്‍െറയും ഷാംപുവിന്‍െറയും നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കാസോവരി (Cassowary)
അപകടകാരികളായ പക്ഷികളാണിവ. മനുഷ്യനെപ്പോലും പിന്തുടര്‍ന്ന് ഇവ ആക്രമിച്ച ചരിത്രമുണ്ട്. 1.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയരമുണ്ട്്. 58.5 കിലോയാണ് ഭാരം. ആണ്‍ കാസോവരികളേക്കാള്‍ വലുപ്പത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് പെണ്‍കിളികളാണ്. രണ്ടു മീറ്റര്‍ വരെ ഉയരമുള്ള പെണ്‍ കാസോവരികളുണ്ട്.
പറക്കാത്ത ഇവക്ക് ചെറു ചിറകുകളാണ്. നല്ല മൂര്‍ച്ചയുള്ള കാല്‍നഖങ്ങളുള്ളതിനാല്‍ മണ്ണില്‍ മാന്തി കുഴിയുണ്ടാക്കാനും ശത്രുക്കളെ ആക്രമിച്ച് കീഴ്പ്പെടുത്താനും ഇവക്ക് കഴിയുന്നു. ഒന്നരമീറ്ററിലധികം ചാടാന്‍ കഴിവുള്ള കാസോവരികള്‍ ഇടതൂര്‍ന്ന കാടുകളിലാണ് വസിക്കുന്നത്. തലയില്‍ കൊമ്പുപോലുള്ള അവയവമുണ്ടെങ്കിലും ഇവ മൃദുലമാണ്.
ഏകാന്തജീവിയാണ് കാസോവരികള്‍. ഏഴു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരു സാമ്രാജ്യം തീര്‍ക്കുകയാണ് മിക്കപ്പോഴും ആണ്‍ കാസോവരികള്‍ ചെയ്യുന്നത്. ഇവിടേക്ക് അതിക്രമിച്ചുകടക്കുന്നവരെ കൈകാര്യം ചെയ്യാന്‍ കാസോവരികള്‍ക്ക് ഒട്ടും മടിയോ, പേടിയോ ഇല്ല! മേയ്, ജൂണ്‍ മാസങ്ങളാണ് മുട്ടയിടാന്‍ പെണ്‍കിളികള്‍ തെരഞ്ഞെടുക്കുന്നത്. മൂന്നു മുതല്‍ എട്ടു വരെ മുട്ടകളിടുമിവര്‍. പൊതുവെ വലുപ്പമുള്ളവയാണ് മുട്ടകള്‍. ഇലകള്‍ക്കിടയിലാണ് മുട്ടയിടുക. വിളറിയ പച്ചനിറമാണ് മുട്ടകള്‍ക്ക്. ആണ്‍കിളി അടയിരുന്നാല്‍ 50 ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ പുറത്തുവരും. തവിട്ടുനിറമാണ് കുഞ്ഞുങ്ങള്‍ക്ക്. ചെറിയ വിത്തുകള്‍ തിന്നാണ് കുഞ്ഞുങ്ങള്‍ വളരുന്നത്.

റ്റക്കായി (Takahe)
മറ്റൊരു പറക്കാന്‍ കഴിയാത്ത പക്ഷിയാണ് റ്റക്കായി. ന്യൂസിലന്‍ഡുകാരനായ ഈ പക്ഷി അപൂര്‍വമായ ഒരു കാഴ്ചയാണിന്ന്. Porphyrio hochstetteriഎന്നതാണ് ശാസ്ത്രനാമം. 1898 മുതലാണ് റ്റക്കായിയെ ലോകവ്യാപകമായി അറിയാന്‍ കഴിഞ്ഞത്.
ചെറിയ കുറ്റിച്ചെടികളും കള്ളിമുള്ളുകളും പുല്‍ച്ചെടികളുമുള്ള പ്രദേശങ്ങളിലാണ് റ്റക്കായിയെ കണ്ടുവരുന്നത്. ഇളംനീലനിറമാണ് ഇവയുടേത്. എങ്കിലും പിന്‍ഭാഗം ഇരുണ്ട പച്ചനിറത്തോടുകൂടിയതാണ്. 63 സെ.മീ. വലുപ്പവും 2.5 കിലോ തൂക്കവും വരുന്ന റ്റക്കായികള്‍ കുറ്റിച്ചെടികള്‍ക്കിടയിലാണ് കൂടുകള്‍ ഉണ്ടാക്കുന്നത്. മൂന്നു മുട്ടകള്‍ മാത്രമാണ് ഇവ ഇടുന്നത്. 1962ല്‍ പക്ഷിനിരീക്ഷകനായ വില്യംസ് ആണ് റ്റക്കായിയെ ന്യൂസിലന്‍ഡില്‍ ആദ്യമായി കണ്ടത്തെുന്നത്.

ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

ആഹാരം

ശരീരത്തിന് പോഷണം നല്‍കുന്ന വസ്തുവാണ് ആഹാരം. ജീവന്‍ നിലനിര്‍ത്താന്‍ ആഹാരം അത്യാവശ്യവുമാണ്. അരി, ഗോതമ്പ്, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍, മുട്ട, മാംസ്യം എന്നിവയെല്ലാം പ്രധാന ആഹാരപദാര്‍ഥങ്ങളാണ്. ഇവയില്‍നിന്നാണ് ശരീരത്തിനാവശ്യമായ മാംസ്യം (Proteins), ധാന്യകം (carbohydrates), കൊഴുപ്പ് (Fats), ധാതുക്കള്‍ (Minerals), ജീവകങ്ങള്‍ (Vitamins) എന്നിവ ലഭിക്കുന്നത്.
സമീകൃതാഹാരം
ശരീരത്തിനാവശ്യമായ എല്ലാ പോഷകഘടകങ്ങളും- മാംസ്യം, ധാന്യകം, കൊഴുപ്പ്, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ- ശരിയായ അനുപാതത്തിലും ആവശ്യമായ അളവിലുമടങ്ങിയ ആഹാരമാണ് സമീകൃതാഹാരം.
ശരീരനിര്‍മാണ ഘടകങ്ങള്‍
ശരീരം നിര്‍മിക്കുന്നതിനും അത് ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നതിനും ആവശ്യമായ പോഷകഘടകങ്ങളാണ് ശരീരനിര്‍മാണ ഘടകങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് മാംസ്യമാണ്.
മാംസ്യം
മാംസ്യത്തില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ ധാരാളവും ഇവക്കുപുറമെ നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവകൂടി അടങ്ങിയിരിക്കുന്നു. മാംസ്യം ശരീരകലകളുടെ നിര്‍മിതിക്ക് അത്യാവശ്യവുമാണ്. ധാന്യകത്തെപ്പോലെ മാംസ്യത്തിന് ഊര്‍ജം നല്‍കാന്‍ കഴിയും.
ഊര്‍ജദായക ഘടകങ്ങള്‍
ശരീരത്തിന് ഊര്‍ജവും ആവശ്യത്തിന് ചൂടും നല്‍കുന്ന ധാന്യകം, കൊഴുപ്പ് എന്നിവയാണ് ഊര്‍ജദായക ഘടകങ്ങള്‍.

ധാന്യകം
കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ മൂലകങ്ങള്‍ ചേര്‍ന്നുണ്ടായ സംയുക്തമാണ് ധാന്യകം. അരി, ഗോതമ്പ്, ചോളം, ബാര്‍ലി എന്നിവ ധാന്യകങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഒരു ഗ്രാം ധാന്യകത്തില്‍നിന്ന് നാലു കലോറി ഊര്‍ജം ലഭിക്കും.
കൊഴുപ്പ്
കൊഴുപ്പുകളും ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ധാന്യകത്തിലുള്ളതിനേക്കാള്‍ ഊര്‍ജം കൊഴുപ്പില്‍ അടങ്ങിയിട്ടുണ്ട്. ഒരു ഗ്രാം കൊഴുപ്പില്‍നിന്ന് 9.3 കലോറി ഊര്‍ജം ലഭിക്കും. പാചകത്തിന് ഉപയോഗിക്കുന്ന വെളിച്ചെണ്ണ, കടുകെണ്ണ, സൂര്യകാന്തി എണ്ണ, പാല്‍, മാംസം, വെണ്ണ, നെയ്യ്, മുട്ട, മത്സ്യം എന്നിവയിലെല്ലാം കൊഴുപ്പ് അടങ്ങിയിരിക്കുന്നു.
സംരക്ഷക നിയന്ത്രണ ഘടകങ്ങള്‍
ആരോഗ്യം നിലനിര്‍ത്തുന്നതിനും ശരീരത്തിന്‍െറ വിവിധ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും ഇവ സഹായിക്കുന്നു. ധാതുക്കളും ജീവകങ്ങളുമാണ് ഇതില്‍പെടുന്നവ.
ധാതുക്കള്‍
ശരീരപ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കാനും വളര്‍ച്ചക്കും ധാതുക്കള്‍ സഹായിക്കുന്നു. ശരീരത്തില്‍ ഇവ താഴെ കൊടുത്തവിധത്തില്‍ ഉപകാരപ്പെടുന്നു.
അസ്ഥികളുടെയും പല്ലുകളുടെയും നിര്‍മാണത്തിന്
ജീവകോശങ്ങളുടെ പ്രവര്‍ത്തനത്തിന്
പ്ളാസ്മ, ശരീരദ്രവങ്ങള്‍ എന്നിവയുടെ ഘടകമായി
കാല്‍സ്യം, അയഡിന്‍, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, സള്‍ഫര്‍, ക്ളോറിന്‍, മാംഗനീസ്, കൊബാള്‍ട്ട്, കോപ്പര്‍, സിങ്ക് എന്നിവ മിക്ക ഭക്ഷണങ്ങളിലും അടങ്ങിയ പ്രധാന ധാതുക്കളാണ്.
ധാതുക്കള്‍ പലവിധം
കാല്‍സ്യം
അസ്ഥി, പല്ല് നിര്‍മാണത്തിന്
രക്തം കട്ടപിടിക്കാന്‍
പാല്‍, പാല്‍വിഭവങ്ങള്‍, ഇലക്കറി എന്നിവയില്‍ കാല്‍സ്യം ലഭ്യമാണ്.
ഇരുമ്പ്
ഇരുമ്പ് ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഓക്സിജനെ എത്തിക്കാന്‍ സഹായിക്കുന്നു.
കരള്‍, പ്ളീഹ, മാംസം, കക്ക, മുട്ട, ഓട്സ്, ഗോതമ്പ്, ഉണങ്ങിയ പയറുവര്‍ഗങ്ങള്‍, ശര്‍ക്കര, മുരിങ്ങയില എന്നിവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു.
അയഡിന്‍
തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അയഡിന്‍ ആവശ്യമാണ്. അയോഡൈസ്ഡ് ഉപ്പ്, കടല്‍മത്സ്യങ്ങള്‍ എന്നിവയിലൂടെ അയഡിന്‍ ലഭിക്കുന്നു.
ഗോയിറ്റര്‍
അയഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് ഗ്രന്ഥി വീര്‍ത്ത് വലുതാകുന്ന രോഗാവസ്ഥയാണിത്.
അമിതപോഷണം
ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പോഷകഘടകങ്ങള്‍ എത്തുന്നതാണ് അമിത പോഷണം. പൊണ്ണത്തടി, അമിതഭാരം എന്നിവയാണ് ഇതിന്‍െറ ലക്ഷണങ്ങള്‍. സാധാരണ വേണ്ടുന്ന ഭാരത്തിന്‍െറ 20 ശതമാനം അധികമായാല്‍ അമിതപോഷണമായി.
ലക്ഷണങ്ങള്‍: അമിതമായി കൊഴുപ്പടിഞ്ഞ് ഹൃദയസ്തംഭനം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുണ്ടാകുന്നു.
ഭക്ഷ്യവിഷബാധ
വിഷം കലര്‍ന്ന ആഹാരം കഴിക്കാന്‍ ഇടയായാല്‍ പെട്ടെന്നുണ്ടാകുന്ന അസുഖമാണ് ഭക്ഷ്യവിഷബാധ. സാല്‍ മൊണല്ല, സ്റ്റഫിലോ കോക്കസ്, ക്ളോസ്ട്രീഡിയം എന്നിവയാണ് ഭക്ഷ്യവിഷബാധക്ക് കാരണമായ പ്രധാന രോഗകാരികള്‍.
ലക്ഷണങ്ങള്‍: 1. വയറുവേദന, 2. ഛര്‍ദി, 3. വയറിളക്കം, 4 തളര്‍ച്ച, 5. കാഴ്ച തകരാറ്.
മായംചേര്‍ക്കല്‍:
കൊള്ളലാഭമുണ്ടാക്കാന്‍ ആഹാരസാധനങ്ങളില്‍ വിലകുറഞ്ഞതോ ഹാനികരമായതോ ആയ വസ്തുക്കള്‍ കലര്‍ത്തുന്നതിന് മായംചേര്‍ക്കല്‍ എന്നുപറയുന്നു. പാലില്‍ വെള്ളം ചേര്‍ക്കുന്നതും വിലകുറഞ്ഞ ചായങ്ങള്‍ മിഠായികളിലും ശീതളപാനീയങ്ങളിലും ചേര്‍ക്കുന്നതും പഞ്ചസാരക്കുപകരം സാക്കറിന്‍ ചേര്‍ക്കുന്നതും വെളിച്ചെണ്ണയില്‍ മറ്റു സസ്യഎണ്ണകള്‍ ചേര്‍ത്ത് വില്‍പന നടത്തുന്നതുമെല്ലാം ഇന്ന് വ്യാപകമായി തീര്‍ന്നിട്ടുണ്ട്.

ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.