കടലിനു മണമുണ്ടോ?

ഉപ്പുവെള്ളത്തിനു മണമില്ലെന്ന്‌ നമുക്കറിയാം. അപ്പോൾ മുഴുവൻ ഉപ്പുവെള്ളം ഉള്ള കടലിനെന്തു മണം?

കടലിനു മണം ഇല്ലെങ്കിലും കടൽ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ചില വസ്തുക്കൾക്ക് മണമുണ്ട്. നമ്മൾ കടപ്പുറത്ത് നിന്ന് ദീർഘമായി ഉള്ളിലേക്ക്‌ ശ്വാസം വലിച്ചാൽ കിട്ടുന്നത് വിവിധതരം മണങ്ങളുടെ മിശ്രിതമാണ്.

ഫയ്‌റ്റോപ്ലാങ്ക്ടണുകൾ എന്ന ചെറിയ ജീവികൾ ചത്തടിയുമ്പോൾ അവയെ ബാക്ടീരിയകൾ ഭക്ഷണമാക്കും. ബാക്ടീരിയകൾ ഇവയെ ദഹിപ്പിക്കുമ്പോൾ ഡൈമീതൈൽ സൾഫൈഡ് എന്ന രാസവസ്തു ഉണ്ടാകുന്നു. കടൽക്കരയിൽ നമ്മൾ അനുഭവിക്കുന്ന മണത്തിലെ പ്രധാന ഭാഗം ഡൈമീതൈൽ സൾഫൈഡ് എന്ന വസ്തുവിന്റേതാണ്. കടലിലെ ഇല സസ്യങ്ങളും ആൽഗെകളും പുറത്ത് വിടുന്ന മുട്ടയ്ക്കും മണമുണ്ട്. ഡിക്ടിയോടെറൻസ് ഫിറമോണുകളുടെ മണമാണ് വേലിയിറക്ക സമയത്ത് കടലിൽ കൂടുതലായി ഉണ്ടാവുക. കടലിലെ ആൽഗെകളും ഇരകളും ഉത്പാദിപ്പിക്കുന്ന ബ്രോമോഫെനോൾസ് എന്ന വസ്തുവിന് അയഡിന്റെ മണം ഉണ്ടാകും. കടലിന്റെ മണം ആയി നമുക്ക് അനുഭവപ്പെടുന്നത് ഇത്തരം വസ്തുക്കളുടെ മണം ആണ്. 
Share:

Kerala Plus Two Result 2017

Kerala Plus Two Result 2017 | Kerala +2  Result 2017 | Kerala Plus Two Result | Kerala VHSS Result 2017 | Kerala VHSSE Result 2017 | Kerala Vocational Higher Secondary Result 2017
മാർച്ച്‌  മാസം  നടന്ന  Plus Two, Vocational Higher Secondary പരീക്ഷ ഫലം  മെയ്‌  15 ന് ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസമന്ത്രി  പ്രഖ്യാപിക്കും .  ഔദ്യോഗിക  ഫലപ്രഖ്യാപനത്തിന്  ശേഷം  ഫലം ചുവടെയുള്ള സൈറ്റുകളിൽ  ലഭ്യമാകും
എല്ലാ വിദ്യാർത്ഥികൾക്കും  വിജയാശംസകൾ
Share:

രക്ഷിതാക്കൾ ജാഗ്രതൈ

രക്ഷിതാക്കൾ ജാഗ്രതൈ... അമ്പതാം നാളിൽ ഈ വീഡിയോ ഗെയിം നിങ്ങളുടെ കുട്ടിയുടെ ജീവനെടുക്കും
ഈ വീഡിയോ ഗെയിം കളിച്ചു തുടങ്ങിയാൽ അമ്പതാം ദിനം നിങ്ങളെ കാത്തിരിക്കുന്നത് മരണമായിരിക്കും. ലോകമെമ്പാടും നൂറുകണക്കിന് കൌമാരക്കാരെ സ്വയം ജീവനെടുക്കാൻ പ്രേരിപ്പിച്ച ബ്ലൂ വെയ്ൽ എന്ന ആത്മഹത്യാ ഗെയിമിന്റെ ഭീതിയിലാണ് ഇന്ന് ലോകമെമ്പാടുമുള്ള രക്ഷിതാക്കൾ. റഷ്യയിൽ തുടങ്ങിയെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ഗെയിമിന്റെ കരാളഹസ്‌തങ്ങൾ യൂറോപ്പിന്റെയും അമേരിക്കയുടെയും പലഭാഗങ്ങളിലേക്കും നീങ്ങിയതായും റിപ്പോർട്ടുണ്ട്. എന്തിനേറെ പറയുന്നു മലയാളി കുടുംബങ്ങൾ ഏറെയുള്ള യു.എ.ഇയിലെ രക്ഷകർത്താക്കൾ പോലും ഭീതിയിലാണെന്നാണ് ഒരു അറബ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.
എന്താണ് ബ്ലൂ വെയ്ൽ ഗെയിം...
ഒരു മൈൻഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ൽ. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. ഗെയിം തുടങ്ങുമ്പോൾ തന്നെ ചില നിർദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്‌ക്ക് ഇരുന്ന് ഹൊറർ സിനിമകൾ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയിൽ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളിൽ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകൾ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകൾ പൂർത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥർ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തിൽ നൂറോളം പേർ റഷ്യയിൽ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, ചലഞ്ച് തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷൻ ഒരിക്കൽ സ്വന്തം ഫോണിൽ ഡൌൺലോഡ് ചെയ്‌ത് കഴിഞ്ഞാൽ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡവലപ്പേഴ്സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ ഇവർ നിർബന്ധിതരാകും.

ബ്ലൂ വെയിലിന് പിന്നിൽ
മാനസിക നില തെറ്റിയ ഒരു കൂട്ടം ആളുകൾ അല്ലെങ്കിൽ ഒരു വ്യക്തി ആയിരിക്കണം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റഷ്യയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ഓപ്പറേഷൻ ബ്ലൂ വെയിൽ
എത്തിക്കൽ ഹാക്കിംഗ് സംഘമായ അനോണിമസ് കഴിഞ്ഞ ദിവസം ബ്ലൂ വെയിലിനെതിരെ ഒരു സന്ദേശം പുറത്തിറക്കിയിരുന്നു. മുന്നൂറോളം നിരപരാധികളുടെ ജീവനെടുത്ത സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആരും ഇവരുടെ ചതിയിൽ വീഴരുതെന്നും അനോണിമസ് മുന്നറിയിപ്പു നൽകുന്നു. ഇതൊരു ക്രിമിനൽ കുറ്റമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും ഇവർ മുന്നറിയിപ്പു നൽകുന്നു. ഇതിന് വേണ്ടി ഓപ്പറേഷൻ ബ്ലൂ വെയിൽ എന്ന പേരിൽ ക്യാംപയിൻ നടത്തുമെന്നും അനോണിമസ് അറിയിച്ചിട്ടുണ്ട്.

ഏറെയും കൌമാരക്കാർ, മാതാപിതാക്കൾ സൂക്ഷിക്കുക
14നും 18നും ഇടയിലുള്ള കൌമാരക്കാരെയാണ് ഇത്തരത്തിൽ ചതിയിൽ കുടുക്കുന്നത്. സാങ്കേതിക വിദ്യ ഏറെ വളർന്നിട്ടും ഇന്റർനെറ്റിലെ ചതിക്കുഴികൾ മനസിലാക്കാൻ കഴിയാതെ പോകുന്നത് അപകടകരമാണെന്ന് ഈ രംഗത്തെ വിദദ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ നിന്നും കുട്ടികളെ തടയാൻ മാതാപിതാക്കൾ തന്നെ രംഗത്തിറങ്ങണമെന്ന് വിവിധ അന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. കുട്ടികൾ ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നത് എന്തൊക്കെയാണെന്ന് കൃത്യമായും നിരീക്ഷിക്കണമെന്ന് ചില സ്‌കൂളുകൾ ഇതിനോടകം തന്നെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കുട്ടികൾ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പിൻതിരിപ്പിക്കണമെന്നും അന്വേഷണ ഏജൻസികളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ലോകം മുഴുവൻ വൈറലായി പടരുന്നുണ്ടെങ്കിലും ഇന്ത്യയിൽ ബ്ലൂ വെയിൽ ഗെയിമിനെ പറ്റി ഇതുവരെയും പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Share:

SSLC

പ്രിയ രക്ഷിതാക്കളേ, SSLC പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുകയാണല്ലോ.

ഈ സന്ദർഭത്തിൽ  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1-ഒരിക്കലും നിങ്ങളുടെ കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് വിലയിരുത്തരുത്.

അവന് മുഴുവൻ വിഷയത്തിലും A+ കിട്ടി. നീയെന്താണടാ ഇങ്ങനെ .നിനക്ക് 8 A+ ഉം 2 A യും!

ഓരോരുത്തരും വ്യത്യസ്തരാണ്.

മുൻ പ്രസിഡണ്ട് പ്രൊഫ. അബ്ദുൽ കലാമിന്റെ പ്രസിദ്ധമായ ഒരു വാചകമുണ്ട്.

"You are You.," നീ നീയാണ്. അവൻ അവനാണ്.

ലോകത്ത് കഴിഞ്ഞു പോയതും ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ കോടാനുകോടി ജനങ്ങളുടെ തള്ളവിരലുകൾ വ്യത്യസ്തമാണ്.

നിന്റെ കണ്ണിലെ കൃഷ്ണ മണി പോലെ മറ്റൊരാൾക്കില്ല.

മുഴുവൻ A+ കിട്ടിയ കുട്ടി നിറഞ്ഞു നിൽക്കുന്ന തോട് കണ്ടാൽ മുറിച്ചു കടക്കാനാകാതെ പിന്തിരിയും. എന്നാൽ എല്ലാ വിഷയത്തിലും A മാത്രം കിട്ടിയവൻ നിറഞ്ഞു ഒഴുകുന്ന പുഴ നിഷ്പ്രയാസം നീന്തി കടക്കും.'

കഴിവുകൾ വ്യത്യസ്തമാണ്. ഒരു കഴിവ് മാത്രം നോക്കി ആരെയും വിലയിരുത്തരുത്. പഴി പറയരുത്.

മുൻ പ്രസിഡണ്ട് നമ്മോട് പറഞ്ഞത് സ്വപനം കാണാനാണ്: ഉറങ്ങുമ്പോഴല്ല; ഉണർന്നിരിക്കുമ്പോൾ. സ്വന്തം ഭാവി നിർണയിക്കാനുള്ള ചെറിയൊരു സമയം അവന്/ അവൾക്ക് നൽകുക.

ഒന്നും അടിച്ചേൽപ്പിക്കാതിരിക്കുക.

Share:

എന്തുകൊണ്ട് എല്ലാവർക്കും നാവ് ചുഴറ്റുവാൻ കഴിയുന്നില്ല?

എന്തുകൊണ്ട് നാവിന്റെ ഇരുവശവും അകത്തേയ്ക്ക് വളച്ച് നടുഭാഗം ഒരു കുഴൽ പോലെ ആക്കാൻ എല്ലാവർക്കും സാധിക്കുന്നില്ല? ഈ ചോദ്യം ശാസ്ത്രജ്ഞരേയും കുഴയ്ക്കുന്നു. നേരത്തെ ഈ വിഷയത്തിൽ പല ഗവേഷണങ്ങളും നടന്നിരുന്നു. അവസാനം നമ്മുടെ ഒരു ജീൻ വഴിയാണ് ഈ കഴിവ് നമുക്ക് കിട്ടുന്നതെന്ന്‌ ഒരു വിഭാഗം കണ്ടെത്തി. പക്ഷെ ആ കണ്ടെത്തൽ മണ്ടത്തരമാണെന്ന് 1952ൽ മറ്റൊരു വിഭാഗം ഗവേഷകർ പറഞ്ഞു.

വിസിൽ ശബ്ദം ഉണ്ടാക്കുക, സംസാരിക്കുക തുടങ്ങി മനുഷ്യന്‌ ആവശ്യമുള്ള ഒരു കാര്യത്തിനും ഈ നാവ് ചുഴറ്റൽ ആവശ്യമില്ല. അതുകൊണ്ട് തന്നെ ജന്മനാ ഇങ്ങിനെയൊരു കഴിവ് ആർക്കും ഇല്ല എന്നാണ് ഇപ്പോൾ ശാസ്ത്രഞ്ജർ പറയുന്നത്. കുഞ്ഞിലേ നാമറിയാതെ നമ്മൾ ഇത് ചെയ്ത് പരിശീലിക്കുന്നുണ്ടാവാം. ചിലർക്ക് ചിലപ്പോൾ നാവിലെ മസിലുകൾ സ്വതവേ ഒരൽപം ദുർബ്ബലമായിരിക്കാം. അല്ലാതെ തലമുറകളായി കൈമാറി വരുന്ന കഴിവൊന്നുമല്ലത്രെ ഈ നാവ് ചുഴറ്റൽ. പല തരം രൂപത്തിൽ നാവിനെ വളച്ചു വെയ്ക്കുവാൻ കഴിവുള്ളവർ ഉണ്ട്. ചിലയിടങ്ങളിൽ അതിന്റെ മത്സരവും നടക്കാറുണ്ട്. Tongue rolling എന്നാണ് ഇതിനെ ഇംഗ്ലീഷിൽ പറയുന്നത്.
കടപ്പാട് :- മാതൃഭൂമി നഗരം കൊച്ചി എഡിഷൻ 
Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.