കൃഷിയും സാംസ്കാരിക വികാസവും

പരിണാമത്തിന്റെ ആദ്യഘട്ടത്തിൽ മനുഷ്യന് കൃഷിയുടെ ആവശ്യമില്ലായിരുന്നു, അതെക്കുറിച്ച് അറിവില്ലായിരുന്നു. വന്യമൃഗങ്ങളെ പേടിച്ച് ഒരുമിച്ചു ഗോത്രങ്ങളായി കഴിഞ്ഞിരുന്ന അവർ ഭക്ഷ്യലഭ്യത കുറഞ്ഞപ്പോൾ ആഹാരത്തിനു വേണ്ടി കൃഷി തുടങ്ങി. പ്രകൃതിയിൽ ചില ഭക്ഷ്യവസ്തുക്കൾ വിത്തുകളിൽ നിന്നുമുളച്ചു വളരുന്നതും മറ്റു ചിലവയുടെ മുറിഞ്ഞ കഷണങ്ങൾ വേരു പിടിച്ചു വളരുന്നതും കണ്ട മനുഷ്യൻ കൃഷിക്കായി ഈ രീതികൾ അനുകരിച്ചു. ദീർഘകാലത്തെ നിരീക്ഷണവും വിള പരീക്ഷണവും ഞാറ്റുവേലകൾക്കനുസരിച്ച് കൃഷി ചെയ്യുന്നതിലേയ്ക്ക് അവരെ നയിച്ചു. കൃഷിയുടെ സംരക്ഷണാർഥം കൃഷി ചെയ്യുന്നിടത്തിനടുത്തു തന്നെ താമസമാക്കിയ മനുഷ്യര മണ്ണിന്റെ സവിശേഷതകൾ ശ്രദ്ധിച്ചു. നദീതടങ്ങളിലെ മണ്ണിന് ഫലപുഷ്ടി കൂടുതലാണെന്നു കണ്ടെത്തിയതോടെ നദീതടങ്ങളിലേയ്ക്ക് ചേക്കേറി. നദീതട സംസ്കാരങ്ങളുടെ ആരംഭം അങ്ങനെയായിരുന്നു.

Post a Comment

0 Comments