Header Ads Widget

ഓലക്കുടക്കുളി

 കുളിച്ചു കുട്ടപ്പന്മാരായി നടക്കുന്ന കാര്യത്തിൽ മലയാളികൾ പണ്ടേ പ്രശസ്തരാണ്. വളരെക്കാലം മുമ്പു മുതൽ ഉള്ളതാണ് കുളിയോടുള്ള നമ്മുടെ ഈ സ്നേഹം. എന്നുവച്ചാൽ എന്നാൽ പണ്ടൊന്നും ഒരുനേരമെങ്കിലും ആരും കുളിക്കാതിരിക്കാതിരിക്കില്ല എന്നർത്ഥം. എന്തിന് കുളിക്കുക പോയിട്ട് വെള്ളം തൊടാൻ പോലും പാടില്ലാത്ത രോഗികൾ വരെ അക്കാലത്ത് കുളിക്കുമായിരുന്നു! പക്ഷേ ഈ രോഗി കുളിക്ക് ഒരു വ്യത്യാസം ഉണ്ടായിരുന്നു എന്നുമാത്രം - രോഗി ഒരു ഓലക്കുടയും പിടിച്ച് കുളിക്കാൻ ഇരിക്കും. രോഗിയുടെ സഹായി ആ ഓലക്കുടയ്ക്ക് മീതെ വെള്ളം തളിക്കുകയും ചെയ്യും. ശരീരം നന്നയില്ലെങ്കിലും ഈ ഓലക്കുട കുളിയോടെ ദേഹം ശുചിയാകുമെന്നായിരുന്നു അന്നത്തെ വിശ്വാസം.

Post a Comment

0 Comments