
ഉറുമ്പിനെന്തിനാ വേവലാതി എന്നല്ലേ പറയാം! "Have ants in one's pants" എന്ന് പറയാറുണ്ട് ഇംഗ്ലീഷിൽ. സത്യത്തിൽ ഉറുമ്പ് പോക്കറ്റിൽ കയറിയ കാര്യമൊന്നുമില്ല ഇവിടെ ഉദ്ദേശിക്കുന്നത്. വേവലാതിപ്പെടുക എന്നുമാത്രമേ ശൈലിക്ക് അർത്ഥമുള്ളൂ. അതായത് വേവലാതി ഉള്ളപ്പോൾ നമ്മൾ ഉറുമ്പ് പോക്കറ്റിൽ കയറിയതുപോലെ പെരുമാറുമെന്ന് അർത്ഥം!
He always gets ants in the pants before test! അതായത് പരീക്ഷയ്ക്ക് മുമ്പ് എപ്പോഴും അവൻ വേവലാതിപ്പെടാറുണ്ട് എന്നർത്ഥം. എന്തായാലും പരീക്ഷയ്ക്ക് മുൻപ് കൂട്ടുകാർ ഉറുമ്പിനെ പിടിക്കാൻ പോകണ്ട കേട്ടോ...
0 Comments