Header Ads Widget

തണ്ണീർത്തടങ്ങൾ

പാന്റനാൽ :- ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടമാണ് പാന്റനാൽ. ഒന്നരലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ട് ഇതിന്. ബ്രസീലിലും ബൊളീവിയയിലും പരാഗ്വേയിലുമായി ഇത് വ്യാപിച്ചു കിടക്കുന്നു. 3500-ലധികം ഇനം ജലസസ്യങ്ങൾ ഇവിടെയുണ്ട്.
ചിൽക്കാ തടാകം:- ആയിരം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ളതാണ് ചിൽക്കാ തടാകം. ഒഡീഷയിലാണ് ഇത്. പലതരം പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ എന്നിവ ഇവിടെ കാണപ്പെടുന്നു. ഇന്ത്യയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട റാംസർ സൈറ്റുകളിൽ ഒന്നാണിത്.
ശാസ്താംകോട്ട കായൽ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ശാസ്താംകോട്ട കായൽ. ഇരുപ്പത്തേഴിനം ശുദ്ധജല മത്സ്യങ്ങളും അപൂർവ്വയിനത്തിൽപ്പെട്ട ചെമ്മീനുകളും ഇവിടെ കണ്ടുവരുന്നു.
വേമ്പനാട്ടു കായൽ
കേരളത്തിലെ ഏറ്റവും വലിയ തണ്ണീർത്തടാകമാണ് വേമ്പനാട്ടു കായൽ. 90 ഇനം പ്രാദേശിക പക്ഷികളേയും 50 ഇനം ദേശാടനപ്പക്ഷികളേയും ഇവിടെ കാണുവാൻ സാധിക്കും. ഈ കായലിന്റെ പല ഭാഗത്തും കണ്ടൽക്കാടുകൾ ഉണ്ട്.

Post a Comment

0 Comments