നിക്കോളസ്‌കോപ്പര്‍നിക്കസ് (1473-1543)
ആധുനിക ജ്യോതിശാസ്‌ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പോളീഷ് ശാസ്‌ത്ര ജ്‌ഞന്‍. ഭൂമിയല്ല, പ്രപഞ്ചത്തിന്റെ കേന്ദ്രത്തില്‍ സ്‌ഥിതിചെയ്യുന്നത്, ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനു ചുറ്റും നിശ്‌ചിത ഭ്രമണപഥങ്ങളിലൂടെ പ്രദക്ഷിണം ചെയ്യുകയാണ് എന്ന സിദ്ധാന്തം യുക്‌തിയുക്‌തമായി ആദ്യമായി വിശദീകരിച്ച ശാസ്‌ത്രജ്‌ഞന്‍. 1473 ഫെബ്രുവരി 19-ാം തീയതി പോളണ്ടിലെ ടോറനില്‍ ജനിച്ചു. പത്തു വയസ്സുള്ളപ്പോള്‍ പിതാവിനെ നഷ്‌ടപ്പെട്ട കോപ്പര്‍ നിക്കസ് പുരോഹിതനായ അമ്മാവന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. ക്രാക്കോ സര്‍വകലാശാലയില്‍നിന്ന് തത്വചിന്ത, ജ്യോതിശാസ്‌ത്രം, ക്ഷേത്രഗണിതം എന്നിവയില്‍ ബിരുദം നേടി. പാദുവ സര്‍വകലാശാലയില്‍നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി 1497-ല്‍ നിക്കോളാസ് ഫ്രോവന്‍ബര്‍ഗ് പള്ളിയില്‍ വൈദികനായി. 1510-1514 കാലഘട്ടത്തിലാണ് ഭൂമി സൂര്യനെ ചുറ്റുന്നു എന്നത് സംബന്‌ധിച്ച് ആദ്യത്തെ പ്രബന്ധം തയാറാക്കുന്നത്. പില്‌ക്കാലത്ത് തന്റെ സിദ്ധാന്തം വിപുലപ്പെടുത്തി 1533-ല്‍ ക്ലെമന്റ് മാര്‍പ്പാപ്പയുടെ സന്നിധിയില്‍ ഇൗ കാര്യം വിശദീകരിച്ചുകൊടുത്തു. മാര്‍പ്പാപ്പ അത് അംഗീകരിക്കുക മാത്രമല്ല സിദ്ധാന്തം പ്രസിദ്ധീകരിക്കുവാന്‍ കോപ്പര്‍നിക്കസിനെ പ്രേരിപ്പിക്കുകയും ചെയ്‌തു. എങ്കിലും കോപ്പര്‍ നിക്കസ് വിപരീത വിമര്‍ശനം ഭയന്ന് പത്തു വര്‍ഷങ്ങള്‍ക്കുശേഷം 1543ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ആകാശഗോളങ്ങളുടെ ചുറ്റിത്തിരിയലിനെപ്പറ്റി (On the Revolutions of the Celestial Spheres) എന്ന ഗ്രന്‌ഥത്തില്‍ ഇൗ സിദ്ധാന്തം വിശദീകരിച്ചു. ഭൂമിയെ എല്ലാറ്റിന്റെയും കേന്ദ്രമാക്കി വയ്‌ക്കുന്നവര്‍ ഇല്ലാത്ത ഒട്ടേറെ ഗോളങ്ങളുണ്ടെന്ന് അനുമാനിച്ച് പ്രശ്‌നമാകെ സങ്കീര്‍ണ്ണമാക്കുന്നു. അതിനേക്കാള്‍ വിശ്വാസ്യമായത് എന്റെ പദ്ധതിയാണെന്നു തോന്നുന്നു. ഇവിടെ പ്രകൃതിയെ പിന്‍തുടരുകയാണ് നാം ചെയ്യുന്നത്. വെറുതെയോ കൂടുതലായോ പ്രകൃതി ഒന്നും ഉണ്ടാക്കാറില്ല. ഒരു കാരണത്തില്‍നിന്ന് ഒട്ടേറെ ഫലങ്ങള്‍ ഉളവാക്കാന്‍ കഴിയുമെങ്കില്‍ അതാണ് പ്രകൃതിക്ക് കൂടുതല്‍ ഇഷ്‌ടം... ...എല്ലാറ്റിന്റെയും നടുവില്‍ സൂര്യന്‍ സിംഹാസനസ്‌ഥനായിരിക്കുന്നു. അതി സുന്ദരമായ ഇൗ ക്ഷേത്രത്തില്‍ ഇൗ തേജോഗോളത്തിന് മറ്റെവിടെയാണ് സ്‌ഥാനം കൊടുക്കുക? നാലുപാടും ഒരേ സമയത്ത് വെളിച്ചം വീശുവാന്‍ കൂടുതല്‍ നല്ലൊരു സ്‌ഥാനം വേറെയുണ്ടോ? സൂര്യനെ ദീപമെന്നും മനസ്സെന്നും പ്രപഞ്ചചക്രവര്‍ത്തിയെന്നും വിളിക്കാറുള്ളത് തികച്ചും ശരിയാണ്. സൂര്യന്‍ രാജകീയമായൊരു സിംഹാസനത്തിലിരുന്ന് തനിക്കുചുറ്റും വട്ടം ചുറ്റിക്കളിക്കുന്ന ഗ്രഹങ്ങളാകുന്ന കുട്ടികളെ ഭരിക്കുന്നു; ഭൂമിയെ സഹായിക്കാന്‍ ചന്ദ്രനുണ്ട്. 'ദെ അനിമാലിബസ്' എന്ന ഗ്രന്‌ഥത്തില്‍ അരിസ്‌റ്റോട്ടില്‍ പറയുന്നതുപോലെ, ചന്ദ്രനാണ് ഭൂമിയോട് ഏറ്റവും അടുത്ത ബന്‌ധമുള്ളത്. ഭൂമി സൂര്യനാല്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നു. ഋതുക്കള്‍ മാറിവരാനുള്ള കാരണം അദ്ദേഹം വിശദീകരിച്ചു. കപ്പലിലെ പാമരത്തിലുള്ള വെളിച്ചം കപ്പല്‍ അകന്നുപോകുംതോറും കീഴ്‌പോട്ടു പോകുന്നതായി കാണാം. അവസാനം വെളിച്ചം കാണാതാകുന്നു. അതു വെള്ളത്തില്‍ മുങ്ങിയപോലെ തോന്നുന്നു. ഭൂമി ഗോളാകൃതിയായതുകൊണ്ടാണ് ഇങ്ങനെ അനുഭവപ്പെടുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. 1943 മെയ് 24ന് ഫ്രോംബോര്‍ക്കില്‍ വച്ച് അദ്ദേഹം അന്തരിച്ചു.
ടൈക്കോ ബ്രാഹെ (1546-1601)
വിനെ നിരീക്ഷിക്കുന്നത് അന്നാണ്. ധൂമകേതുവിന്റെ സഞ്ചാരപഥം ദീര്‍ഘവൃത്തമാണെന്ന് ടൈക്കോ നിരീക്ഷിച്ചു. സൂര്യന്റെയും ചൊവ്വയുടെയും മറ്റ് ഗ്രഹങ്ങളുടെയും സ്‌ഥാനചലനപ്പട്ടികകള്‍ കൃത്യതയോടെ അദ്ദേഹം തയാറാക്കി. വര്‍ഷത്തിന്റെ നീളം ഒരു സെക്കന്‍ഡിലും കുറഞ്ഞ പിശകോടെ അദ്ദേഹം കണക്കാക്കി. 1582-ല്‍ പോപ്പ് ഗ്രിഗറിയുടെ മുന്‍കൈയോടെ തയ്യാറാക്കിയ ഇൗ കലണ്ടറാണ് ഇന്നും നാം ഉപയോഗിക്കുന്നത്. 1601 ഒക്‌ടോബര്‍ 24ന് പ്രാഗില്‍വെച്ച് അന്തരിച്ചു.
യൊഹാനെസ് കെപ്ലര്‍ (1571-1630)
യുഗപ്പിറവിക്ക് തുടക്കമിട്ട ജര്‍മ്മന്‍ ശാസ്‌ത്രജ്‌ഞന്‍. കെപ്ലറുടെ ഗ്രഹചലന നിയമങ്ങള്‍ 1571 ഡിസംബര്‍ 27-ാം തീയതി ജര്‍മ്മനിയിലെ വീല്‍ഡര്‍സ്‌റ്റാറ്റ് എന്ന നഗരത്തില്‍ ഒരു പട്ടാളക്കാരന്റെ മകനായി ജനിച്ചു. ബാല്യകൗമാരഘട്ടങ്ങളില്‍ രോഗാതുരനായിരുന്ന കെപ്ലറുടെ കൈകളുടെ സ്വാധീനം നഷ്‌ടപ്പെടുകയും വസൂരി ബാധിച്ച് കാഴ്‌ചശക്‌തി ക്ഷയിച്ചുപോവുകയും ചെയ്‌തു. വൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് അദ്ദേഹം ടൂബിന്‍ജി സര്‍വകലാശാലയില്‍നിന്ന് 1591-ല്‍ മാസ്‌റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി. ഇൗ കാലഘട്ടത്തിലാണ് സൗരയൂഥഘടനയെക്കുറിച്ചുള്ള കോപ്പര്‍നിക്കസിന്റെ വിപ്ലവകരമായ ആശയങ്ങളില്‍ അദ്ദേഹം ആകൃഷ്‌ടനാവുന്നത്. 1597-ല്‍ ടൈക്കോ ബ്രാെഹയുടെ കീഴില്‍ ജോലി സ്വീകരിച്ചു. 1601-ല്‍ ബ്രാഹെ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിരീക്ഷണഫലങ്ങളുടെ അമൂല്യശേഖരം മുഴുവനും കെപ്ലര്‍ക്കു ലഭിച്ചു. ടൈക്കോ ബ്രാഹയുടെ നിരീക്ഷണങ്ങളാണ് കെപ്ലര്‍ക്ക് ഗ്രഹചലന നിയമങ്ങളിലേക്കെത്താന്‍ സുഗമമായ പാതയൊരുക്കിയത്. ജ്യോതിശാസ്‌ത്രത്തില്‍ കെപ്ലറുടെ അവസാനത്തെ സംഭാവന ബുധനും ശുക്രനും സൂര്യന്റെ മുഖത്തുകൂടി കടന്നുപോകാനെടുക്കുന്ന സമയം കണക്കാക്കിയതായി രുന്നു. കെപ്ലര്‍ പ്രവചിച്ച സമയത്തിന് ബുധന്‍ കടന്നുപോകുന്നതായി 1631-ല്‍ ഗാസ്സെന്‍ഡി എന്ന ശാസ്‌ത്രജ്‌ഞന്‍ കണ്ടെത്തിയെങ്കിലും അതിനുമുമ്പുതന്നെ (1630)ല്‍ അദ്ദേഹം അന്തരിച്ചു. കെപ്ലറുടെ കൈയെഴുത്തുപ്രതികള്‍ റഷ്യയിലെ പൂല്‍ക്കോവോ വാനനിരീക്ഷണനിലയത്തില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
ഒന്നാം നിയമം: ഗ്രഹങ്ങള്‍ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്നത് ദീര്‍ഘവൃത്തപഥ ങ്ങളില്‍ (Eliptical Paths) ആണ്.
രണ്ടാം നിയമം: സൂര്യനേയും ഗ്രഹത്തെയും തമ്മില്‍ ബന്‌ധിപ്പിക്കുന്ന നേര്‍രേഖ തുല്യസമയം കൊണ്ട് എപ്പോഴും തുല്യ വിസ്‌തൃതിയിലൂടെ കടന്നുപോകും. 1609-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച നവജ്യോതിശാസ്‌ത്രം (Astronomia Nova) എന്ന പുസ്‌തകത്തിലാണ് ആദ്യം ഒന്നും രണ്ടും നിയമങ്ങള്‍ അച്ചടിച്ചുവരുന്നത്. സൂര്യനോടടുക്കുന്തോറും ഗ്രഹങ്ങളുടെ ഭ്രമണവേഗം കൂടുകയും അകലുന്തോറും കുറയുകയും ചെയ്യുന്നു.
മൂന്നാം ചലനനിയമം : രണ്ട് ഗ്രഹങ്ങളുടെ ഭ്രമണകാലത്തിന്റെ വര്‍ഗങ്ങള്‍ (Squares) അവയുടെ സൂര്യനിലേക്കുള്ള ദൂരത്തിന്റെ ത്രിവര്‍ഗങ്ങളോട് (ക്യൂബുകള്‍, Cubes) ആനുപാതികമാണ് (മൂന്നാം ഘാതത്തിന് തുല്യമായിരിക്കും.)
1619-ലാണ് മൂന്നാം ചലനനിയമം അദ്ദേഹം ആവിഷ്‌ക്കരിക്കുന്നത്.
ഗിയോവാനോ ഡൊമിനിക്കോ കാസ്സിനി (1625-1712)
ഒരു ഉപഗ്രഹം മാത്രം കണ്ടെത്തിയിരുന്ന ശനിയുടെ നാല് ഉപഗ്രഹങ്ങള്‍ കൂടി
(1671 മുതല്‍ 1684 വരെയുളള കാലയളവില്‍) കണ്ടെത്തിയത് കാസ്സിനിയാണ്. ശനിയുടെ വലയങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം നിരീക്ഷിച്ചു. ഇത് കാസ്സിനി വിഭജനം എന്നറിയപ്പെടുന്നു. 1625 ജൂണ്‍ 8-ാം തീയതി ഇറ്റലിയിലുള്ള പെരിനാല്‍ഡോയിലാണ് കാസ്സിനി ജനിച്ചത്. 1667-ല്‍ പാരീസിലെ വാനനിരീക്ഷണാലയത്തിന്റെ ഡയറക്‌ടറായി ചുമതലയേറ്റു. 1673-ല്‍ ഫ്രഞ്ച് പൗരത്വം നേടി. രാശിചക്രപ്രകാശ (Zodiacal light) ത്തെക്കുറിച്ച് ആദ്യമായി പഠനങ്ങള്‍ നടത്തിയതും കാസ്സിനിയാണ്. 1712 സെപ്‌റ്റംബര്‍ 14-ാം തീയതി ഇദ്ദേഹം പാരീസിലെ വാനനിരീക്ഷണാലയത്തില്‍വച്ച് നിര്യാതനായി.
സര്‍ ഐസക് ന്യൂട്ടന്‍ (1642-1727)
ന്യൂട്ടന്റെ ചലനനിയമങ്ങള്‍
1. ഒരു ബാഹ്യശക്‌തിയുടെ പ്രവര്‍ത്തനമില്ലെങ്കില്‍ ഏതൊരു വസ്‌തുവും അതിന്റെ നിശ്‌ചലാവസ്‌ഥയിലോ നേര്‍രേഖാ പാതയിലൂടെയുള്ള സമചലനത്തിലോ തുടരും. 2. ആക്ക വ്യത്യാസത്തിന്റെ തോത് (ത്സന്റന്ധനു ഗ്നക്ഷ ്യന്റദ്ദനു ഗ്നക്ഷ momentum) വസ്‌തുവില്‍ പ്രവര്‍ത്തിക്കുന്ന ബലത്തിന് ആനുപാതികമാണ്.
3. ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനമുണ്ട്. മറ്റു സംഭാവനകള്‍ : ശേ്വതപ്രകാശം, പ്രധാനമായും ഏഴു നിറങ്ങളുടെ - വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് - സമ്മേളനമാണെന്ന് ന്യൂട്ടണ്‍ തെളിയിച്ചു. പ്രകാശം കണികാസ്വഭാവമുള്ളതാണെന്നു സ്‌ഥാപിക്കുന്ന സിദ്ധാന്തം
(corpuscular theory of light) ആവിഷ്‌ക്കരിച്ചു. ഗണിതശാസ്‌ത്രത്തിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. ന്യൂട്ടന്റെ പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്‌ഥം ശാസ്‌ത്രലോകത്തെ അമൂല്യമായ സൃഷ്‌ടിയാണ്. പ്രകാശത്തെക്കുറിച്ച് ന്യൂട്ടന്‍ നടത്തിയ ഗവേഷണങ്ങള്‍ ക്രോഡീകരിച്ച് ഓപ്‌റ്റിക്‌സ് എന്ന ഗ്രന്‌ഥം 1704-ല്‍ പുറത്തുവന്നു. 1727 മാര്‍ച്ച് 20ന് ലണ്ടനില്‍വച്ച് ന്യൂട്ടന്‍ നിര്യാതനായി. ഇംഗ്ലണ്ടിലെ പ്രശസ്‌തമായ വെസ്‌റ്റ് മിനിസ്‌റ്റര്‍ ആബിയിലാണ് അദ്ദേഹെത്ത അടക്കം ചെയ്‌തിരിക്കു
ന്നത്. ന്യൂട്ടന്റെ കല്ലറയില്‍ ഇപ്രകാരം എഴുതിവെച്ചിട്ടുണ്ട്. മര്‍ത്ത്യാ! മനുഷ്യരാശിക്കു ലഭിച്ച അമൂല്യ രത്നത്തെ ഓര്‍ത്ത് ആഹ്ലാദിക്കൂ!
0 Comments