കേരളം ക്വിസ് - 2

Share it:
കേരളപ്പിറവി ദിനമായ നവംബർ 1 ന് സ്കൂളിൽ നടത്താൻ പോകുന്ന ക്വിസ് മത്സരങ്ങൾക്ക് സഹായകരമായ ചോദ്യങ്ങൾ

1. കേരളത്തിന്റെ ദേശീയോത്സവം ഏതാണ്?
ഓണം

2. കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന ഏക സംസ്ഥാനം?
മിസോറം

3. ഏത് നദിയുടെ തീരത്താണ് കോട്ടയം?
മീനച്ചിൽ

4. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല?
ഇടുക്കി (രണ്ടാം സ്ഥാനം -വയനാട്)

5. കേരളത്തിൽ ഏറ്റവും കൂടുതൽ ബാങ്ക് ബ്രാഞ്ചുകളുള്ള ജില്ല?
എറണാകുളം

6. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി?
ഇ.എം.എസ്

7. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി?
ആർ.ശങ്കർ

8. കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ഏത്?
മുല്ലപ്പെരിയാർ

9. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
ഇടുക്കി

10. ഇടുക്കി അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
പെരിയാർ

11. കേരള കലാമണ്ഡലം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ചെറുതുരുത്തി

12. കേരളത്തിലെ ഏക റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
തുമ്പ

13. കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്നത് ?
കൊല്ലം

14. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
കുട്ടനാട്

15. അക്ഷര നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
കോട്ടയം
കൂടുതൽ ചോദ്യങ്ങൾ 
Share it:

Post A Comment:

0 comments: