ഉടുക്ക്
പ്രധാനമായും അയ്യപ്പന്‍പാട്ടുകള്‍ക്കാണ് ഉടുക്ക് ഉപയോഗിക്കുന്നത്. തിമിലക്കുറ്റിയുടെ ഏറ്റവും ചെറിയ രൂപമാണ് ഉടുക്കുകുറ്റി. കുറ്റിയുടെ ഇരുഭാഗത്തും ചെറിയ വട്ടങ്ങള്‍ ഉണ്ടായിരിക്കും. കുറ്റിയുടെ ഇരുഭാഗത്തും മധ്യത്തിലായി ഈര പിടിപ്പിച്ചിരിക്കും. ഉടുക്കിന്റെ ചിലമ്പല്‍ ശബ്‌ദത്തിന് ഈ ഈര അത്യാവശ്യമാണ്. ഇടയ്‌ക്കപോലെ കുറ്റിയുടെ മധ്യഭാഗത്തുള്ള ചരട് വിരലുകളില്‍ കോര്‍ത്ത് ശബ്‌ദം നിയന്ത്രിക്കുന്നു. വിരലുകൊണ്ടാണ് വായന.
പാണി
മരമെന്നും ഇതിനു പേരുണ്ട്. ക്ഷേത്രാടിയന്തിരങ്ങള്‍ക്ക് ഇത്രയേറെ പഠിപ്പ് ആവശ്യമുള്ളതും മനസ്സിരുത്തി പ്രയോഗിക്കേണ്ടതുമായ ഒരു വാദ്യം വേറെയില്ല. ശാസ്‌ത്രീയമായി പാണികൊട്ടാന്‍ കഴിവുള്ളവര്‍ ഇന്നു വിരളമാണ്. ഓരോ ദേവനുമുള്ള ശ്രീഭൂതബലിയുടെ പാണി കൊട്ടലിനു വ്യത്യാസമുണ്ട്. മൃദംഗത്തി ന്റെ രൂപത്തിലാണ് കുറ്റി. ഇതിന്റെനാദം മധുരമല്ല. വലന്തലയ്‌ക്കല്‍ ചോറിടുന്നതും വാറിട്ടു മുറുക്കുന്നതുമായ വാദ്യമാണിത്. രണ്ടുതരം പാണിവാദനമുണ്ട്.
ഇടുടി (വീരാണം)
ഇടുതുടി എന്നപേരിലും ഇതറിയപ്പെടുന്നു. ദീപാരാധനയ്‌ക്കും മറ്റും ഒരു മംഗളവാദ്യവും ഉപവാദ്യവും എന്ന നിലയ്‌ക്ക് ഇത് ഉപയോഗിച്ചുവരുന്നുണ്ട്. രണ്ടു വാദ്യങ്ങള്‍ ഒന്നായി ബന്ധിച്ചിട്ടുള്ളതാണിത്. മേളക്കൊഴുപ്പും ഭക്‌തിനിര്‍ഭരമായ അന്തരീക്ഷവും ഉണ്ടാക്കുക മാത്രമേ ഇവയിലുള്ള പ്രയോഗം കൊണ്ട് ഉദ്ദേശ്യമുള്ളൂ.
ഇഡമാനം (ഡമാനം)
വലിയ ഒരു ഇടുടി ആണ് ഇത്. ഉദ്ദേശ്യവും പ്രയോഗവും എല്ലാം ഒരുപോലെതന്നെ.
മൃദംഗം
കടുന്തുടി
ശിവന്‍ ഉപയോഗിക്കുന്ന വാദ്യം എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. ഉടുക്കിന്റെരൂപംതന്നെയാണ് കടുന്തുടിക്ക്.
ഗഞ്ചിറ
സംഗീതക്കച്ചേരികള്‍ക്കും ഭജനകള്‍ക്കുമാണ് ഇത് ഉപയോഗിക്കുന്നത്. ഒരുഭാഗം മാത്രമേ തോല്‍കൊണ്ടു മൂടുകയുള്ളൂ. വെള്ളം തളിച്ചും ചൂടാക്കിയുമാണ് ഇതിന്റെ ശബ്‌ദനിയന്ത്രണം. കിലുകില് ശബ്‌ദമുണ്ടാക്കുന്നതിനുവേണ്ടി ചില ഗഞ്ചിറകളുടെ കുറ്റിക്കു നടുവില്‍ ചുറ്റും ഇടവിട്ട് കൊച്ചു ചെറുവളയങ്ങള്‍ ഇളകത്തക്കവിധത്തില്‍ ഘടിപ്പിക്കാറുണ്ട്. കൈകൊണ്ടാണ് വായിക്കുക.
തപ്പ്
ഗഞ്ചിറയേക്കാള്‍ വലിപ്പമുണ്ട് തപ്പിന്. ചുമലില്‍ കെട്ടിത്തൂക്കി കോല്‍കൊണ്ടാണ് കൊട്ടുക.
വേലത്തവില്‍
തെക്കന്‍ പ്രദേശങ്ങളില്‍ പടയണിക്കു വായിക്കുന്ന ഒരു വാദ്യമാണ് ഇത്. ഇടയ്‌ക്കയുടെ വലിയ രൂപം. കൈയും കോലും ഉപയോഗിച്ചാണ് വായന.
അറമന
തപ്പിനേക്കാള്‍ കുറച്ചു വലിപ്പം കൂടിയതാണ് അറമന. മുസ്ലീങ്ങളാണ് സാധാരണയായി ഈ വാദ്യം കൈകാര്യം ചെയ്യുന്നത്. റാത്തീറ്റിനും മറ്റു വിശേഷങ്ങള്‍ക്കും ഇതിന്‍മേല്‍ കൊട്ടിയാണ് അവര്‍ പാടാറുള്ളത്. കൈകൊണ്ടാണ് കൊട്ടുക.
തവില്‍
ഇതു കേരളീയ വാദ്യമല്ലെങ്കിലും ഇന്ന് ഇവിടുത്തെ ദേവന്‍മാരെല്ലാവരും പള്ളിക്കുറുപ്പുണരുന്നത് ഈ വാദ്യത്തിന്റെ ശബ്‌ദധോരണിയില്‍ മുഴുകിക്കൊണ്ടാണ്. വലന്തല ചെറുതായും ഇടന്തല വലുതായും ഇരിക്കും. വാറിട്ടുമുറുക്കുന്നു. ഇടന്തലയ്‌ക്കല്‍ കൈവിരലുകളില്‍ ചുറ്റുകളിറക്കി കൈകൊണ്ടും വലന്തലയ്‌ക്കല്‍ നീളം കുറുകിയ കോല്‍കൊണ്ടും വായിക്കുന്നു. തകില്‍ എന്നും പറയും.
ശിവന്‍ ഉപയോഗിക്കുന്ന വാദ്യം എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. ഉടുക്കിന്റെരൂപംതന്നെയാണ് കടുന്തുടിക്ക്.
ഗഞ്ചിറ
തപ്പ്
ഗഞ്ചിറയേക്കാള്‍ വലിപ്പമുണ്ട് തപ്പിന്. ചുമലില്‍ കെട്ടിത്തൂക്കി കോല്‍കൊണ്ടാണ് കൊട്ടുക.
വേലത്തവില്‍
തെക്കന്‍ പ്രദേശങ്ങളില്‍ പടയണിക്കു വായിക്കുന്ന ഒരു വാദ്യമാണ് ഇത്. ഇടയ്‌ക്കയുടെ വലിയ രൂപം. കൈയും കോലും ഉപയോഗിച്ചാണ് വായന.
അറമന
തപ്പിനേക്കാള്‍ കുറച്ചു വലിപ്പം കൂടിയതാണ് അറമന. മുസ്ലീങ്ങളാണ് സാധാരണയായി ഈ വാദ്യം കൈകാര്യം ചെയ്യുന്നത്. റാത്തീറ്റിനും മറ്റു വിശേഷങ്ങള്‍ക്കും ഇതിന്‍മേല്‍ കൊട്ടിയാണ് അവര്‍ പാടാറുള്ളത്. കൈകൊണ്ടാണ് കൊട്ടുക.
തവില്‍
കുടുകുടുപ്പാണ്ടി
സന്യാസിമാര്‍ തങ്ങളുടെ വരവ് അറിയിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വാദ്യം. ഉടുക്കിന്റെ രൂപം. വാദ്യത്തിന്റെ നടുക്ക് പിടിച്ചിളക്കുമ്പോള്‍ വട്ടങ്ങളുടെ ഇരുഭാഗത്തും രണ്ട് ഉണ്ടകളടിച്ച്‌് ശബ്‌ദമുണ്ടാക്കുന്നു.
തമ്പേര്‍
തപ്പിന്റെയും മറ്റും കൂറ്റന്‍രൂപമാണ് തമ്പേര്‍. ഒരാള്‍ ഏറ്റുകയും മറ്റൊരാള്‍ അടിച്ചു ശബ്‌ദമുണ്ടാക്കുകയും ചെയ്യും. ഇന്ന് ഈ വാദ്യം സാധാരണമല്ല. തമ്പേറടിക്കുക എന്ന ശൈലിയേ ബാക്കിയുള്ളൂ.
നകാര
വലിയൊരു തബലയുടെ രൂപമാണ് നകാരയ്‌ക്ക്. വാഹനത്തില്‍ കയറ്റിയോ ആളെ ക്കൊണ്ട് എടുപ്പിച്ചോ ആണ് ഇത് പ്രയോഗിക്കുന്നത്. രണ്ടു കൈയിലും കോലെടുത്ത് ആഞ്ഞടിക്കുന്ന മട്ടിലാണ് കൊട്ടുക. രാജാക്കന്മാരുടെ കാലത്ത് വിളംബരത്തിനുപയോഗിച്ചിരുന്നതാണ് നകാര.
ഡോലക്ക്
ഉത്തരേന്ത്യയില്‍ നിന്നു വന്നതാണ് ഡോലക്ക്. മൃദംഗത്തെക്കാള്‍ അല്‌പം നീളം
കൂടും. ഇടന്തലയ്‌ക്ക് മൃദംഗത്തിന്റെ ശബ്‌ദമല്ല. ഇന്ന് കേരളത്തിലെ നൃത്തപരിപാടികള്‍ക്കെല്ലാം ഡോലക്ക് ഉപയോഗിക്കുന്നുണ്ട്.
ഘടം
ഇതില്‍ തോല്‍ ഉപയോഗിക്കുന്നില്ല. മണ്‍കുടംപോലുള്ള സംഗീതവാദ്യമാണ് ഘടം. വയറ്റത്ത് കുടത്തിന്റെ വായ അമര്‍ത്തി കൈവിരലുകള്‍കൊണ്ടാണ് വായിക്കുക

3 Comments
വളരെ നല്ല ലേഖനം. കുറച്ച കൂടി ചേര്‍ക്കാന്‍ ഇല്ലേ? എന്തായാലും തന്ന വിവരങ്ങള്‍ക്ക് നന്ദി..
ReplyDeletevalarea vinjanapradhamaya post. valrea nandhi.
ReplyDeleteനന്നായി,ചങ്ങാതീ.കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവരങ്ങൾ.തുടരൂ.
ReplyDelete