Header Ads Widget

പക്ഷിമനുഷ്യന്‍ ഭാഗം -2

കേരളത്തിലും

1933 ഡോ സാലിം അലി കേരളത്തില്‍ വരികയുണ്ടായി. തിരുവിതാംകൂറിലും കൊച്ചിയിലും ആറുമാസത്തോളം പര്യടനം നടതിയശേഷം ഇവിടത്തെ പക്ഷികളെക്കുറിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ തയാറാക്കുകയുണ്ടായി. ജേര്‍ണല്‍ ഓഫ്‌ ദ ബോംബെ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റി എന്ന മാസികയില്‍ എട്ടു ഭാഗങ്ങളിലായി ഇത്‌ അച്ചടിച്ചുവന്നു. കേരള സര്‍വകലാശാല ചുമതലപ്പെടുത്തിയതനുസരിച്ച്‌ ദ ബേര്‍ഡ്‌സ് ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ എന്ന പുസ്‌തകം 1953 ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. ബേഡ്‌സ് ഓഫ്‌ കേരള എന്ന്‌ പേരുമാറ്റി ഈ പുസ്‌തകം വീണ്ടും അച്ചടിച്ചു. കേരളത്തിലെ തട്ടേക്കാട്‌ പക്ഷിസങ്കേതത്തിന്റെ ശില്‌പികൂടിയാണ്‌ ഡോ. സാലിം അലി. 1987 ജൂലൈ 27ന്‌ അദ്ദേഹം ഈ ലോകത്തോട്‌ വിടപറഞ്ഞു.

വംശനാശത്തിന്റെ വക്കില്‍


പ്രകൃതിയുടെ സ്വാഭാവികത നശിപ്പിക്കുന്ന രീതിയിലുള്ള മനുഷ്യന്റെ ഇടപെടല്‍ മൂലം പല ജീവശാലങ്ങളും പൂര്‍ണമായി നശിപ്പിക്കപ്പെടുകയും പലതും വംശനാശത്തിന്റെ വക്കിലുമാണ്‌. 1600 നുശേഷം നൂറിലധികം പക്ഷികള്‍ക്ക്‌ വംശനാശം സംഭവിച്ചിട്ടുള്ളതായി പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. രണ്ടായിരത്തോളം പക്ഷികള്‍ വംശനാശത്തിന്റെ വക്കിലുമാണ്‌.വനനശീകരണം, തണ്ണീര്‍ത്തടങ്ങളുടെ കുറവ്‌, വയലുകള്‍ നികത്തുന്നത്‌, കീടനാശിനികളുടെ അമിതോപയോഗം കൗതുകത്തിനും മാംസത്തിനും വേണ്ടിയുള്ള വേട്ടയാടല്‍, നഗരവല്‍ക്കരണം, കാലാവസ്‌ഥാ മാറ്റം എന്നിവയെല്ലാം ഈ സാധുജീവികളെ വംശനാശത്തോടടുപ്പിക്കുന്നു. ഈ 21-ാം നൂറ്റാണ്ടിലും അന്ധവിശ്വാസത്തിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ നിന്നും മനുഷ്യര്‍ പക്ഷികളെയു മറ്റു ജീവികളെയും ദ്രോഹിക്കുന്ന വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറയുന്നു. അപൂര്‍വമായിക്കൊണ്ടിരിക്കുന്ന വെള്ളിമൂങ്ങകളെ നായാടിപ്പിടിച്ച്‌ വിദേശങ്ങളിലേക്ക്‌ കൊണ്ടുപോകുന്നത്‌ ഇതിന്റെ ഭാഗമായാണ്‌. ഏതാനും വര്‍ഷങ്ങള്‍ക്കിടെ വംശനാശം വന്ന ഏതാനും പക്ഷികളെ പരിചയപ്പെടാം.

സഞ്ചാരിപ്രാവ്‌

രണ്ടു നൂറ്റാണ്ടു മുമ്പുവരെ ലോകത്ത്‌ മറ്റേതൊരു പക്ഷികളേക്കാളും കൂടുതലുണ്ടായിരുന്നവയാണ്‌ സഞ്ചാരിപ്രാവുകള്‍. വടക്കേ അമേരിക്കയിലെ ഉള്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ച്‌ മനുഷ്യവാസയോഗ്യമാക്കി തീര്‍ത്തതോടുകൂടി ഇവയുടെ വാസസ്‌ഥലങ്ങള്‍ ഇല്ലാതായിത്തുടങ്ങി. 19-ാം നൂറ്റാണ്ടില്‍ അടിമകളുടെയും ദരിദ്രരുടെയും പ്രധാന ഭക്ഷണം ഇവയുടെ ഇറച്ചിയായിരുന്നു. 1914 ഓടെ അവസാനത്തെ സഞ്ചാരിപ്രവും ഭൂമുഖത്ത്‌നിന്ന്‌ അപ്രത്യക്ഷമായി. അമേരിക്കയിലെ, സിന്‍സിനാറ്റി മൃഗശാലയില്‍ സംരക്ഷിക്കപ്പെട്ട, മാര്‍ത്ത എന്ന അവസാനത്തെ സഞ്ചാരിപ്രാവ്‌ 1914 സെപ്‌റ്റംബര്‍ ഒന്നിന്‌ മരണത്തിനു കീഴടങ്ങിയതോടെ.

ഡോഡോ

ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള മൗറീഷ്യസ്‌ ദ്വീപില്‍ മാത്രം കണ്ടിരുന്ന പറക്കാന്‍ കഴിയാത്ത പക്ഷിയായിരുന്നു ഡോഡോ. കപ്പല്‍യാത്രക്കാരായ സഞ്ചാരികള്‍ യാത്രാമധ്യേ ദ്വീപിലിറങ്ങി ഇവയെ വേട്ടയാടിപ്പിടിച്ചു. രുചികരമായ ഇവയുടെ ഇറച്ചിയെക്കുറിച്ചുള്ള വര്‍ണനകള്‍ ധാരാളം വേട്ടക്കാരെ ഇങ്ങോട്ടാകര്‍ഷിച്ചു. 1681- ഓടുകൂടി അവസാനത്തെ ഡോഡോ പക്ഷിയും ഭൂമുഖത്ത്‌നിന്ന്‌ വിടപറഞ്ഞു. ബ്രിട്ടീഷ്‌ മ്യൂസിയത്തിലും ഓക്‌സ്ഫര്‍ഡിലും ഇവയുടെ ഫോസിലുകള്‍ സംരക്ഷിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയിലുള്ള ഈസ്‌റ്റ് ലണ്ടന്‍ മ്യൂസിയത്തില്‍ ഒരു മുട്ടയും! സ്‌റ്റീവന്‍ സ്‌പില്‍ബര്‍ഗിന്റെ ജുറാസിക്‌ പാര്‍ക്കിലെ സ്വപ്‌നം പൂവണിയുന്ന ഒരു കാലത്തിനുവേണ്ടി നമുക്ക്‌ കാത്തിരിക്കാം.

വൈറ്റ്‌ ഫെയ്‌സ്ഡ്‌ ഔള്‍


ന്യൂസിലാന്‍ഡില്‍ മാത്രം കണ്ടിരുന്ന ഒരു മൂങ്ങ വര്‍ഗമാണ്‌ വൈറ്റ്‌ ഫെയ്‌ഡ്സ്‌ ഔള്‍. ഇതിന്റെ ശബ്‌ദം ചിരിക്കുന്നതുപോലെയാണെന്നതിനാല്‍ ചിരിക്കുന്ന മൂങ്ങ എന്നും വിളിപ്പേരുണ്ട്‌. 19-ാം നൂറാണ്ടിന്റെ അവസാനത്തോടുകൂടി ഇവയും ഇല്ലാതായി.








പിങ്ക്‌ തലയന്‍ താറാവ്‌



വംശനാശം സംഭവിച്ച ഒരു ഇന്ത്യന്‍ പക്ഷിയാണ്‌ പിങ്ക്‌ തലയന്‍ താറാവ്‌. ബീഹാര്‍, അസം, മണിപ്പൂര്‍, ഒറീസ എന്നിവിടങ്ങളിലെല്ലാം ഈ താറാവിനെ കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. കറുപ്പുകലര്‍ന്ന തവിട്ടുനിറത്തോടുകൂടിയ ഈ താറാവിന്റെ കഴുത്തിന്റെ ഉപരിഭാഗത്തിന്‌ പിങ്ക്‌ നിറമാണ്‌. കൂട്ടമായി സഞ്ചരിക്കുന്ന ഈ താറാവുകളെക്കുറിച്ച്‌ സാലിം അലി ഠവല ആീീസ ീള കിറശമി യശൃറ െഎന്ന പുസ്‌തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. 1940 കളോടുകൂടിയാണ്‌ ഇവയ്‌ക്ക് വംശനാശം സംഭവിച്ചത്‌.

Post a Comment

1 Comments