കരണ്ടു തീനികളായ ജീവികളുടെ വര്‍ഗത്തില്‍പ്പെട്ട  ഒരിനം അണ്ണാന്‍ ആണ് പറക്കും അണ്ണാന്‍. ലോകത്ത് വളരെ കുറച്ചു രാജ്യങ്ങളില്‍ മാത്രം കാണുന്ന  ഇവ ഇന്ത്യയിലും അപ്പുര്‍വമായി കാണപ്പെടുന്നു. കേരളത്തിലെ ചില വന്യ ജീവി സങ്കേതങ്ങളിലും ഇവയുണ്ട്.
രാത്രി സന്ജാരികളായ ഇവ സസ്തനിയാണ്. പേര് സുചിപ്പിക്കുനത് പോലെ ഇവ 'പറക്കാ'റുണ്ട്. എന്നാല്‍ പക്ഷികളെ പോലെ പറക്കാന്‍ ഇവക്കു കഴിയില്ല. യഥാര്‍ത്ഥത്തില്‍ ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് ചാടുകയാണ് ചെയ്യുന്നത്. സാധാരണ അണ്ണാന്‍ ചാടുന്നത് പോലെ തന്നെ. പക്ഷെ ഇവയുടെ നാലു കാലുകളെയും ശരീരത്തെയും യോജിപ്പിക്കുന്ന ചര്‍മ്മം  ഉണ്ട്. ഈ ചര്‍മ്മവും വാലുമാണ് ഇവയെ പറക്കാന്‍ സഹായിക്കുന്നത്. മുന്നോട്ടു ചാടുമ്പോള്‍ ഈ ചര്‍മ്മം വിടരുകയും അന്തരീക്ഷത്തില്‍ ഒഴുകി പറക്കാനും കഴിയുന്നു.