അന്തരീക്ഷ ശാസ്‌ത്രപഠനവും പരീക്ഷണവും ഏകോപിപ്പിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് മീറ്റിയറോളജി ഓര്‍ഗനൈസേഷന്‍.
അന്തരീക്ഷ ശാസ്‌ത്രപഠനങ്ങള്‍ ലക്ഷ്യമാക്കി 20 രാഷ്ര്‌ടങ്ങളിലെ അന്തരീക്ഷ ശാസ്‌ത്രജ്‌ഞര്‍ വിയന്നയില്‍ ചേര്‍ന്ന് അന്താരാഷ്ര്‌ട അന്തരീക്ഷ ശാസ്‌ത്ര സംഘടന (ണ്ടന്ധനുത്സന്റന്ധദ്ധഗ്നന്റ ണ്ഡനുന്ധനുത്സഗ്നഗ്നദ്ദദ്ധന്ഥന്റ ഗ്നത്സദ്ദന്റദ്ധന്ഥന്റന്ധദ്ധഗ്ന ണ്ടപ്പമ്പ) എന്ന അനൗദ്യോഗിക സംഘടനയ്‌ക്ക് (1873) രൂപം കൊടുത്തു. ഈ സംഘടനയുടെ 1947 ലെ വാഷിംഗ്‌ടണ്‍ സമ്മേളനത്തിലെ ലോക അന്തരീക്ഷ കണ്‍വെന്‍ഷന്‍ എന്ന ആശയമാണ് ലോക അന്തരീക്ഷ ശാസ്‌ത്രസംഘടനയുടെ പിറവിക്ക് കാരണമായത്. 1951 മാര്‍ച്ച് 19ന് ലോക അന്തരീക്ഷശാസ്‌ത്രസംഘടന നിലവില്‍ വരികയും ഐക്യരാഷ്ര്‌ട സംഘടനയുടെ ഏജന്‍സിയാകുകയും ചെയ്‌തു. ജനീവയാണ് ഈ സംഘടനയുടെ ആസ്‌ഥാനം. ഇന്ന് ഈ സംഘടനയില്‍ 189 രാജ്യങ്ങള്‍ അംഗങ്ങളാണ്.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
|
അംഗത്വവും ഭരണവും
|
36 അംഗങ്ങളടങ്ങിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരുന്നു. കോണ്‍ഗ്രസ് കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പില്‍ വരുന്നതിന്റെ മേല്‍നോട്ടം വഹിക്കുക, സാങ്കേതികകാര്യങ്ങളില്‍ അംഗരാഷ്ര്‌ടങ്ങള്‍ക്ക് വിവരവും ഉപദേശവും നല്‌കുക എന്നിവയാണ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ മുഖ്യ ചുമതലകള്‍.
ഭരണവിഭാഗവും, ഡോക്കുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ സെക്ഷനുകളും ജനീവയിലുള്ള സെക്രട്ടറിയേറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. സെക്രട്ടറി ജനറലാണ് സംഘടനയുടെ ഭരണത്തലവന്‍. സാങ്കേതികവും സവിശേഷപ്രാധാന്യം അര്‍ഹിക്കുന്നതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കാന്‍ അംഗരാജ്യങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന വിദഗ്‌ധന്മാര്‍ ഉള്‍ക്കൊള്ളുന്ന എട്ടു സാങ്കേതിക കമ്മീഷനുകള്‍ ഇപ്പോഴുണ്ട്. വേള്‍ഡ് വെതര്‍ വാച്ച് പ്രോഗ്രാം, വേള്‍ഡ് ക്ലൈമറ്റ് പ്രോഗ്രാം, അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ച് എന്‍വയോണ്‍മെന്റ് പ്രോഗ്രാം, എഡ്യുക്കേഷന്‍ ട്രെയിനിംങ് പ്രോഗ്രാം തുടങ്ങിയ പരിപാടികളെല്ലാം നടക്കുന്നത് ഈ കമ്മീഷനുകളുടെ ചുമതലയിലാണ്.
മാറുന്ന കാലാവസ്‌ഥ
|
കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ പുറത്തുവിട്ട് വായുവിന്റെ ശുദ്ധീകരണപ്രക്രിയ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത് ഭൂമിയുടെ പച്ചപ്പാണ്. കാടും മരങ്ങളും ചെടികളും പുല്‍നാമ്പുകളും വരെ ഈ വിഷച്ചൂടിനെയാകെ ശുദ്ധീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. അനുദിനം കാടും മേടും മരങ്ങളും വെട്ടിനശിപ്പിക്കുന്നതും പെരുകുന്ന വ്യവസായവല്‍ക്കരണവും ജനപ്പെരുപ്പവുമെല്ലാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ കുതിച്ചുയരുന്നതിന് കാരണമായി. കാലാവസ്‌ഥാ മാറ്റമുണ്ടാകുന്നതിന് പ്രധാനകാരണം ഇതെല്ലാമാണ്. കടുത്ത ചൂടില്‍ ഉരുകുന്ന കേരളം ഇത് ഊഹാപോഹങ്ങള്‍ക്ക് അപ്പുറം യാഥാര്‍ത്ഥ്യമാണെന്ന് തെളിയിച്ചിരിക്കുന്നു. കാലാവസ്‌ഥവ്യതിയാനം ലോകത്തിനാകെ സര്‍വനാശം വരുത്തി വയ്‌ക്കുമെങ്കിലും ദുരിതഭാരം ഏറ്റവുമധികം അനുഭവിക്കേണ്ടി വരിക ലോകരാജ്യങ്ങളിലെ പാവപ്പെട്ടവരാണ്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരുടെ സുഖസൗകര്യങ്ങള്‍ക്കായും സമ്പദ് സമൃദ്ധിക്കായുമാണ് ഭൂമിയെ മുച്ചൂടും മുടിക്കുന്നത്. മേല്‍പ്പറഞ്ഞ ഭൂരിപക്ഷം പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ഉയര്‍ന്ന സാമ്പത്തിക വരുമാനമുള്ളവര്‍ ശീതീകരിച്ച മുറികളിലും വാഹനങ്ങളിലും വേനലിന്റെ രൗദ്രത തടയുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പാടത്തു. പണിശാലകളിലും പണിയുന്നവരാണ് ഇതിന്റെ ദുരിതങ്ങള്‍ മുഴുവന്‍ അനുഭവിക്കുന്നത്. വ്യക്‌തികളായാലും രാജ്യങ്ങളായാലും ദരിദ്രരാണ് കാലാവസ്‌ഥാമാറ്റത്തിന്റെ ഏറ്റവും വലിയ ഇരകള്‍. അടികൊള്ളുന്നത് ചെണ്ടയും വള വാങ്ങുന്നത് മാരാരും എന്ന ചൊല്ലുപോലെ.
0 Comments