ലോകനാടക വേദിക്ക്‌ അമൂല്യസംഭാവനകള്‍ നല്‍കിയവര്‍ 2

Share it:
റ്റി.എസ്‌. എലിയറ്റ്‌ (T.S Eliot) (26-9-1888 / 4-1-1965): 
1948 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ കവിയും നാടകകൃത്തും നിരൂപകനും, സാഹിത്യത്തിലെ ആധുനിക പ്രസ്‌ഥാനത്തിന്റെ (Modernist Movement) ഏറ്റവും പ്രമുഖനായ വക്‌താവ്‌. മുഖ്യകൃതികള്‍: കവിതകള്‍: ദ്‌ വേസ്‌റ്റ് ലാന്‍ഡ്‌ (1922; The Waste Land), ദ്‌ ലവ്‌ സോങ്‌ ഓഫ്‌ ജെ. ആല്‍ഫ്രഡ്‌ പ്രൂഫ്രോക്‌ (The Love Song of J. Alfrd Prufrock), ആഷ്‌ വെനസ്‌ഡെയ്‌ (Ash Wednesday). പദ്യനാടകങ്ങള്‍ : മര്‍ഡര്‍ ഇന്‍ ദ്‌ കത്തീഡ്രല്‍ (Murder in the Cathedral), ദ്‌ ഫാമിലി റീയൂണിയന്‍ (The Famaly Reunion), ദ്‌ കോക്‌ടെയ്‌ല്‍ പാര്‍ട്ടി (The Cocktail Party). നിരൂപണഗ്രന്ഥങ്ങള്‍: ദ്‌ സേക്രഡ്‌ വുഡ്‌: എസേയ്‌സ് ഓണ്‍ പോയട്രി ആന്‍ഡ്‌ ക്രിട്ടിസിസം (The Sacred Wood, Essays on Poetry and Criyicism), ഓണ്‍ പോയറ്റ്‌സ് ആന്‍ഡ്‌ പോയട്രി (On poets and Poetry), ദ്‌ യൂസ്‌ ഓഫ്‌ പോയട്രി ആന്‍ഡ്‌ ദ്‌ യൂസ്‌ ഓഫ്‌ ക്രിട്ടിസിസം (The use of Poetry and the use of Criticism).

യൂജീന്‍ ഒനീല്‍ (Eugene O Neill) ( 16- 10-1888) / 27- 11-1953): 1936 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ അമേരിക്കന്‍ നാടകകൃത്ത്‌. നാലുതവണ (1920, 1922, 1928, 1957) പുലിസ്‌റ്റര്‍ പുരസ്‌കാരം നേടി. പ്രധാനകൃതികള്‍: ബിയോണ്ട്‌ ദ്‌ ഹൊറൈസണ്‍ (1920; Beyond the Horizon), അന്നാ ക്രിസ്‌റ്റി (1922; Anna Chistie), സ്‌ട്രേഞ്ച്‌ ഇന്റര്‍ലൂഡ്‌ (1928; Strang Interlude), ലോങ്‌ ഡെയ്‌സ് ജേര്‍ണി ഇന്റു നൈറ്റ്‌ (1956; long Day's Journey into Night), ദ്‌ എംപറര്‍ ജോണ്‍സ്‌ (1920; The Emperor Jones), ദ്‌ ഹെയറി എയ്‌പ് (1922; The Hairy Ape).

ബര്‍ത്തോള്‍ട്‌ ബ്രഷ്‌ത് (Bertolt Brecht) (10-2- 1898 / 14-8-1956) : എപ്പിക്‌ തിയേറ്റര്‍ (ഞ്ഞണ്മദ്ധ്യ സ്സനുന്ധത്സനു പ്രസ്‌ഥാനത്തിന്റെ ഉപജ്‌ഞാതാവായ ജര്‍മന്‍ നാടകകൃത്തും കവിയും. പ്രധാനകൃതികള്‍: ദ്‌ ത്രീ പെനി ഓപ്പറ (1928; The Threepenny Opera), ദ്‌ റൈസ്‌ ആന്‍ഡ്‌ ഫാള്‍ ഓഫ്‌ ദ്‌ സിറ്റി ഓഫ്‌ മഹോഗണി (1930; The Rise and Fall of the city of Mahaganny), മദര്‍ കറേജ്‌ ആന്റ്‌ ഹേര്‍ ചില്‍ഡ്രന്‍ (1939; Mother Courage and Her Children ), ദ്‌ കോക്കേഷ്യന്‍ ചോക്ക്‌ സര്‍ക്കിള്‍ (1948; The Caucasian Chalk circle), ദ്‌ ലിറ്റില്‍ ഓര്‍ഗാനം ഫോര്‍ ദ്‌ തിയേറ്റര്‍ (1949; The Little Organum for the Theatre).

സാമുവല്‍ ബെക്കെറ്റ്‌ (Samuel Beckett) (13-4-1906 / 22 -12-1989): പ്രശസ്‌ത ഐറിഷ്‌ നാടകകൃത്തും കവിയും നോവലിസ്‌റ്റും. ഇംഗ്ലീഷിലും ഫ്രഞ്ചിലും കൃതികള്‍ രചിച്ചു. 1969 - ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി. അസംബന്ധ നാടകപ്രസ്‌ഥാനത്തെ (Absurd Drama) പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പ്രധാനകൃതികള്‍: വെയ്‌റ്റിങ്‌ ഫോര്‍ ഗോഥോ (1954; Waiting for Godot), മോര്‍ പ്രിക്‌സ് ദാന്‍ കിക്‌സ് (1934; പ്പഗ്നത്സനു ണ്മത്സദ്ധ്യന്ഥ സ്സന്റ ന്നദ്ധ്യന്ഥ ), വാട്ട്‌ (1953; ല്‍ന്റന്ധനു), മര്‍ഫി (1938; Murphy), വോറോസ്‌കോപ്പ്‌ (1930; Whoroscope).

ആല്‍ബേര്‍ കാമ്യൂ (Albert Camus) (7-11-1913 / 4-1-1960) : 

1957 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഫ്രഞ്ച്‌ നാടകകൃത്തും നോവലിസ്‌റ്റും, അള്‍ജീറിയയിലാണ്‌ ജനിച്ചത്‌. അസ്‌തിത്വവാദ (Existentialism) ത്തിന്റെ വക്‌താക്കളില്‍ പ്രമുഖനായിരുന്നു. ദി കോംബാറ്റ്‌ (The Combat) എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു. പ്രധാനകൃതികള്‍: ദ്‌ സ്‌ട്രേഞ്ചര്‍ (1942; The Stranger), ദ്‌ പ്ലേഗ്‌ (1947; The Plague), ദ്‌ ഫാള്‍ (1957; The Fall), ദ്‌ മിത്ത്‌ ഓഫ്‌ സിസിഫസ്‌ (1942; The Myth of Sisyphus), ദ്‌ റിബല്‍ (1951; The Rebel).
Share it:

World

നാടകം

വ്യക്തികള്‍

Post A Comment:

0 comments: