വില്യം ഷേക്‌സ്പിയര്‍ (William Shakespeare) (23-4-1564/ 23-4-1616):
|
ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നാടകകൃത്തായി കരുതപ്പെടുന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍. പ്രശസ്‌തനായ കവികൂടിയാണ്. 37 നാടകങ്ങളാണ് ഷേക്‌സ്പിയര്‍ എഴുതിയത്. അവയെ ശുഭാന്ത്യം (comedy), ദുരന്തം (Tragedy), ചരിത്രപരം (Historical) എന്നിങ്ങനെ തരംതിരിക്കാറുണ്ട്. 154 ഗീതകങ്ങളും (Sonnets) ഷേക്‌സ്പിയര്‍ എഴുതിയിട്ടുണ്ട്.
പ്രധാനകൃതികള്‍: ഹാംലിറ്റ് (1600 - 01; Hamlet), കിങ് ലിയര്‍ (1605 -06; King Lear), ഒഥെല്ലോ (1604; 05; മ്പന്ധനുഗ്ന), മാക്‌ബത് (1605 - 06; Macbeth, ദ് ടെയ്‌മിങ് ഓഫ് ദ് ഷ്‌റു (1593 - 94; (The taming of the Shrew) ദ മെര്‍ച്ചന്റ് ഓഫ് വെനീസ് 1596 - 97 (The Merchant of the Venice), ജൂലിയസ് സീസര്‍ (1599 - 00; Julius Caesar), ഹെന്റി VI (1589 92; Henry VI), റോമിയോ ആന്‍ഡ് ജൂലിയറ്റ് (1594 - 95; Romeo and Juliet), ദ് ടെംപസ്‌റ്റ് (1611 -12; The Tempest).
ബെന്‍ ജോണ്‍സണ്‍ (Ben Jonson) (11-6-1572/6-8-1637):
|
ജക്കോബിയന്‍ കാലഘട്ടത്തിലെ പ്രശസ്‌ത നാടകകൃത്തും കവിയും നിരൂപകനും. ഷേക്‌സ്പിയറിന്റെ സമകാലികരില്‍ ഏറ്റവും മികച്ച നാടകകൃത്തായി കരുതപ്പെടുന്നു. പ്രധാനകൃതികള്‍: എവ്രിമാന്‍ ഇന്‍ ഹിസ് ഹ്യൂമര്‍ (1598; Every Man in his Humour), വോള്‍പോന്‍ (1606; Volpone), ദ് ആല്‍ക്കെമിസ്‌റ്റ് (1610; The Alchemist), എവ്രി മാന്‍ ഔട്ട് ഓഫ് ഹിസ് ഹ്യൂമര്‍ (1599; The Every Man Out of his Humour), സെജാനസ് (1603; Sejanus).
ഗെഥെ (Johann Wolfgana Von Goethe) (28-8-1749/ 22-3-1832) :
|
യൂറോപ്യന്‍ സാഹിത്യത്തിലെ പ്രധാനികളിലൊരാളായ ജര്‍മന്‍ കവിയും നാടകകൃത്തും. നോവലിസ്‌റ്റ്, ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്‌തനാണ്. പ്രധാനകൃതികള്‍: ഫോസ്‌റ്റ് (1832; ഞ്ചന്റഗ്മന്ഥന്ധ), സോറോസ് ഓഫ് യങ് വെര്‍തര്‍ (1774;Sorrows of Young Werther), സെസെന്‍ഹെയ്‌മര്‍ ലെയ്‌ഡര്‍ (1770 - 71; Sesenheimer Lieder) , പോയട്രി ആന്‍ഡ് ട്രൂത്ത് (1811 - 14; Poetry and Truth), എലക്‌റ്റീവ് അഫിനിറ്റീസ് (1809; Elective Affinities), ഇറ്റാലിയന്‍ജേണി (1816 - 17; Italian Journey).
അലക്‌സാണ്ടര്‍ പുഷ്‌കിന്‍ (ക്കനുന്ഥന്റത്സ്രനു ഗ്ഗഗ്മന്ഥദ്ധ) (6-6-1799/10-2-1837):
|
ആധുനിക റഷ്യന്‍ സാഹിത്യത്തിലെ ഏറ്റവും പ്രശസ്‌തനായ കവി. നാടകകൃത്ത്, നോവലിസ്‌റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും പ്രശസ്‌തനാണ്. റഷ്യന്‍ ദേശീയബോധത്തെ ആവിഷ്‌കരിക്കുന്ന ഇദ്ദേഹത്തിന്റെ കൃതികള്‍ ലോകത്തിലെ എല്ലാ പ്രമുഖ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രധാനകൃതികള്‍: റുസ്ലാന്‍ ആന്‍ഡ് ല്യൂഡ്‌മില്ല (1820; Ruslan and Lyudmila), ബോറിസ് ഗോഡെനോഫ് (1825; Boris Godunov) , യൂജിന്‍ ഒനെഗിന്‍ (1825-1832 Yevgeny Onegin ), ദ് ബ്രോണ്‍സ ഹോഴ്‌സ്മാന്‍ (1837; The Bronze Horseman), ദ് ക്വീന്‍ ഓഫ് സ്‌പേഡ്‌സ് (1834; The Queen of Spades)
ഹെന്റിക് ഇബ്‌സണ്‍ (Henrik Ibsen) (20-3-1828/23-5-1906):
|
ആധുനിക നാടകങ്ങളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന നോര്‍വീജിയന്‍ നാടകകൃത്തും കവിയും. സങ്കീര്‍ണമായ കഥാപാത്രസൃഷ്‌ടിയിലൂടെയും ജീവിതസ്‌പര്‍ശിയായ സംഭാഷണരംഗങ്ങളിലൂടെയും വിശ്വസനീയമായ സാമൂഹ്യ-മനശാസ്‌ത്ര സമീപനങ്ങളിലൂടെയും ഇബ്‌സണ്‍ യൂറോപ്യന്‍ നാടകരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്‌ടിച്ചു. പ്രധാന കൃതികള്‍: എ ഡോള്‍സ് ഹൗസ് (1879; A Doll's House ), ഗോസ്‌റ്റ്സ് (1882; Ghosts), ദ് വൈല്‍ഡ് ഡക്ക് (1885; The Wild Duck), ആന്‍ എനിമി ഓഫ് ദ് പീപ്പ്‌ള്‍ (1883; An Enemy of the people), ദ് മാസ്‌റ്റര്‍ ബില്‍ഡര്‍ (1893; The Master Builder), വെന്‍ വീ ഡെഡ് എവേക്കന്‍ (1900; When We Dead Awaker).
ഓഗസ്‌റ്റ് സ്‌ട്രിന്‍ബര്‍ഗ് (August Strindberg) (22- 1-1849 / 14-5-1912):
|
എക്‌സ്പ്രഷനിസ്‌റ്റ് നാടകസങ്കേതകങ്ങളുടെ പ്രമുഖ വക്‌താവായിരുന്ന സ്വീഡിഷ് നാടകകൃത്ത്. നോവലിസ്‌റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനാണ്. ആധുനിക നാടകപ്രസ്‌ഥാനത്തിലെ പ്രമുഖനായി കരുതപ്പെടുന്നു. പ്രധാനകൃതികള്‍: ദ് ഫാദര്‍ (1887; The Father), ദ് റെഡ് റൂം (1879; The Red Room), ദ് ക്രെഡിറ്റേഴ്‌സ് (1888; The Creditors), എ ഡ്രീം പ്ലേ (1902; A Dream Play), ദ് ഗോസ്‌റ്റ് സൊണാറ്റ 1907 (The Ghost Sonata), ഡാന്‍സ് ഓഫ് ഡെത്ത് (1901; Dance of Death), ദ ബ്രൈഡില്‍ ക്രൗണ്‍ (1902; The Bridal Crown).
ജോര്‍ജ് ബര്‍ണാഡ് ഷാ (George Bernard Shaw) (26 -7-1856/ 2-11-1950) :
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്‌തനായ നാടകകൃത്തും നിരൂപകനും. 1925 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി. സാമൂഹ്യപരിഷ്‌കരണത്തിനുള്ള വേദിയായാണ് ഇദ്ദേഹം നാടകങ്ങള്‍ അവതരിപ്പിച്ചത്. പ്രധാനകൃതികള്‍: സെന്റ് ജോണ്‍ (1923; Saint Joan), ആംസ് ആന്‍ഡ് ദ് മാന്‍ (1894; Arms and the Man ), പിഗ്മാലിയന്‍ (1912; Pygmalion), ദ് ഡോക്‌ടേഴ്‌സ് ഡിലെമ 1906; (സ്സനു ഗ്ന്യന്ധഗ്നത്സന്ഥ ദ്ധനുണ്ഡണ്ഡന്റ), മേജര്‍ ബാര്‍ബറ (1905; Major Babera) ബാക്ക്‌ററ്റുമെതുസേല (അഞ്ചുഭാഗങ്ങള്‍, 1918 1920; Back to Methuselah), സീസര്‍ ആന്‍ഡ് ക്ലിയോപാട്ര (1898; Caesar and cleopatra ), മാന്‍ ആന്‍ഡ് സൂപ്പര്‍മാന്‍ (1903; Man and Superman).
ഡബ്ല്യൂ. ബി. യെയ്‌റ്റ്സ് (W.B Yeats) (13-6-1865 / 28-1-1939) : ഇംഗ്ലീഷ് സാഹിത്യത്തിലെ ആധുനിക കാലഘട്ടത്തിലെ പ്രശസ്‌ത കവിയും നാടകകൃത്തും. ഐറിഷ് സാഹിത്യ പുനരുത്ഥാനത്തിന് (Irish Literary Revival) ഗണ്യമായ സംഭാവനകള്‍ നല്‍കി. ഡബ്ലിനിലെ അബി തിയേറ്ററിന്റെ (Abbey Theatre) സ്‌ഥാപകരിലൊരാളാണ്. 1923 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. പ്രധാനകൃതികള്‍: ദ് വിന്‍ഡ് എമങ് ദ് റീഡ്‌സ് (1899; The Wind Among the Reeds ), ഇന്‍ ദ് സെവന്‍ വുഡ്‌സ് (1903; In the Seven Woods), ദ് ഗ്രീന്‍ ഹെല്‍മറ്റ് ആന്‍ഡ് അദര്‍ പോയംസ് (1910; The Green Helmat and other poems), ഈസ്‌റ്റര്‍ 1916 (1922; ഞ്ഞന്റന്ഥന്ധനുത്സ 1916), ദ് വൈന്‍ഡിംഗ് സെ്‌റ്റയര്‍ (1929; The Winding Stair), ദ് ഷാഡോവി വാട്ടേഴ്‌സ് (1900; The Shadowy Waters), ദ് കൗണ്ട്‌ലെസ് കാത്‌ലീന്‍ (1912; The Countless Cathleen), ദ് ലാന്‍ഡ് ഓഫ് ഹാര്‍ട്ട്‌സ് ഡിസയര്‍ (1894; The Land of Hert's Desire), ദ് കളക്‌ടഡ് പ്ലേയ്‌സ് ഓഫ് ഡബ്ല്യു ബി.യെയ്‌റ്റ്സ് (1934; The Collected Plays of W B Yeats), എ ഫുള്‍ മൂണ്‍ ഇന്‍ മാര്‍ച്ച് (1935; A Full Moon in March).
0 Comments