ഘനവാദ്യങ്ങള്‍
ചേങ്ങില
താളവാദ്യമായും ശ്രുതിവാദ്യമായും ഇത് ഉപയോഗിക്കുന്നു. സോപാനം സംഗീതത്തിലും കഥകളിയിലും താന്ത്രിക കര്‍മങ്ങളിലും ഇത് പ്രയോഗിക്കാറുണ്ട്. വൃത്താകൃതിയിലും പരന്നതുമായ പിച്ചള ഫലകത്തിന്‍െറ അരികില്‍ രണ്ട് ചെറുദ്വാരങ്ങളുണ്ടാക്കും. അതിലൂടെ ചരട് കോര്‍ത്തുകെട്ടി, ഇടതുകൈയില്‍ തൂക്കിപ്പിടിച്ച് ഒരു കോലുകൊണ്ടാണ് ചേങ്ങില കൊട്ടുന്നത്.

ഇലത്താളം
ഓടുകൊണ്ട് വൃത്താകൃതിയില്‍ വാര്‍ത്തുണ്ടാക്കുന്ന ഒരു ഘനവാദ്യം. ഇലയുടെ (താമരയില) ആകൃതിയിലുള്ളതിനാല്‍ ഈ പേര് കിട്ടി എന്നു പറയപ്പെടുന്നു. അടിത്താളം, വാര്‍പ്പുതാളം എന്നിങ്ങനെ രണ്ടു തരമുണ്ട്. വാര്‍പ്പിന് ശ്രുതി കുറയും. അടിത്താളമാണ് സാധാരണയായി മിക്കയിടത്തും പ്രയോഗിച്ചുവരുന്നത്. ഒന്നരക്കിലോ ഭാരംവരുന്ന രണ്ടു ലോഹത്തട്ടുകളുണ്ടാകും. ഇതിന്‍െറ നടുക്ക് ഒരു കുഴിയും. കുഴിയിലൂടെ വണ്ണമുള്ള ചരട് കോര്‍ത്ത്, അറ്റത്ത് ഓരോ വളയവും പിടിപ്പിക്കും. രണ്ട് താളങ്ങളുടെയും ചരടുകള്‍ കൈകൊണ്ട് ശക്തിയില്‍ പിടിച്ച് പരസ്പരം കൂട്ടിമുട്ടിച്ചാണ് ശബ്ദമുണ്ടാക്കുന്നത്.

മുഖര്‍ശംഖ്
കര്‍ണാടക സംഗീത കച്ചേരികളിലാണിത് ഉപയോഗിക്കുന്നത്. എട്ട് സെന്‍റിമീറ്റര്‍ നീളമുള്ള ഇതിന് അരയാലിലയുടെ ആകൃതിയാണ്. ബലമുള്ള വളയത്തിന്‍െറ രണ്ടറ്റവും നീണ്ട് രണ്ടായി പിളര്‍ന്നിരിക്കും. ഇതിന്‍െറ മധ്യത്തില്‍കൂടി മറ്റൊരു കട്ടിക്കമ്പി ഘടിപ്പിച്ചിരിക്കുന്നു. ഒരറ്റം അല്‍പം വളഞ്ഞതാണീ കമ്പി. വളയംപോലുള്ള ഭാഗം ഇടത് കൈപ്പത്തിക്കുള്ളില്‍ വെച്ച്, നീണ്ട അഗ്രംപോലെയുള്ള ഭാഗം ചുണ്ടുകള്‍ കൊണ്ടമര്‍ത്തി, നടുവിലത്തെ കമ്പിയില്‍ തട്ടിയാണ് ശബ്ദമുണ്ടാക്കുന്നത്. കമ്പി മീട്ടാനായി വലതുകൈയിലെ നടുവിരലാണ് ഉപയോഗിക്കുക.

ഘടം
മുഴുവനായും ഒരു ഘനവാദ്യമല്ല, കര്‍ണാടക സംഗീതക്കച്ചേരിക്ക് അകമ്പടിയായി ഉപയോഗിക്കുന്ന ഈ ഉപതാളവാദ്യം. കളിമണ്ണുകൊണ്ടാണ് നിര്‍മിക്കുന്നത്. കളിമണ്ണിനോടൊപ്പം ഇരുമ്പുതരികളും കൂട്ടിക്കുഴച്ച് ചൂളയിലിട്ട് ഘടം ചുട്ടെടുക്കുകയാണ് പതിവ്. രണ്ടു കൈകളിലെയും വിരലുകളും മണിബന്ധവുംകൊണ്ട് ഘടത്തിന്‍െറ പുറത്തും വശങ്ങളിലും തട്ടിയാണ് വായിക്കുന്നത്. വായ്വട്ടം വയറ്റില്‍ അമര്‍ത്തി ശബ്ദനിയന്ത്രണം സാധിക്കുകയും ചെയ്യും.

0 Comments