കുട്ടികള്‍ എവിടെയും അവഗണനയ്ക്കും അപമാനത്തിനും അക്രമത്തിനും ചൂഷണത്തിനും വിഷയമാകാം. ചില അപമാനങ്ങള്‍ സ്കൂള്‍ പരിസരത്തിന് അകത്തുവച്ച് സംഭവിക്കാം. അതേ സമയം വീട്ടില്‍ വച്ചും മറ്റ് ചുറ്റുപാടുകളില്‍ വച്ചും ഇതിനേക്കാളധികം അപമാനം കുട്ടികള്‍ അനുഭവിക്കാം. നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടി സ്കൂളിന് പുറത്ത് സംഭവിച്ച ഒരു അക്രമത്തിന്‍റെയോ/ അധിക്ഷേപത്തിന്‍റെയോ/ ചൂഷണത്തിന്‍റെയോ ഇരയായിരിക്കാം. നിങ്ങള്‍ക്ക് അത് അവഗണിക്കാനാവില്ല. അതിനേക്കാള്‍ നിങ്ങള്‍ കുട്ടിയെ ഉറപ്പായും സഹായിക്കണം. അതിനുപുറമെ ഇത് സാധ്യമാകണമെങ്കില്‍ അവിടെ ഒരു പ്രശ്നമുണ്ടെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയണം. അത് മനസ്സിലാക്കാന്‍ സമയം ചിലവഴിക്കണം. സാധ്യമായ പരിഹാരം കാണാന്‍ അന്വേഷണം നടത്തണം. എപ്പോഴും ഓര്‍മ്മിക്കേണ്ടത് കുട്ടികളെ സംരക്ഷിക്കുക എന്ന ജോലിക്ക് സ്കൂളില്‍ നിന്നും പുറത്ത് കടന്നു എന്ന കാരണത്താല്‍ ഒരിക്കലും അവസാനം ഉണ്ടാകുന്നില്ല. നിങ്ങളുടെ അനുകമ്പാപൂര്‍ണ്ണമായ ഇടപെടല്‍ സ്കൂളില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ കുട്ടികളുടെ ജീവിതത്തെപോലും മാറ്റിമറിക്കാം. അതിനുവേണ്ടി നിങ്ങള്‍ സ്വയം തയ്യാറാവണം. അവരുടെ പ്രശ്നങ്ങളെ കുറിച്ചും കൂടാതെ അവരെ സഹായിക്കാന്‍ എന്തുചെയ്യാമെന്നും കൂടുതല്‍ അറിയണം.
ഒരിക്കല്‍ മാനസികമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സജ്ജമായി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് സ്വപ്നം പോലും കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും.
- കുട്ടികളുടെ അവകാശങ്ങളെപ്പറ്റി മനുഷ്യാവകാശങ്ങളെ പോലെ ധാരണയും കഴിയുന്ന വിധത്തില്‍ സമൂഹത്തിലും ആ അറിവ് ഉണ്ടാക്കുക
- നിങ്ങളുടെ ക്ലാസ്സില്‍ ഇരിക്കുന്നത് ഗുണകരമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക
- പഠിപ്പിക്കുവാനായി തയ്യാറായിരിക്കുക
- കുട്ടിക്ക് ഒരു സുഹ്യത്തും തത്വജ്ഞാനിയും വഴികാട്ടിയും ആകുക
- ക്ലാസ്സുകള്‍ അഭിരുചിക്കനുസരിച്ച് വിജ്ഞാനപ്രദമാക്കുക. ആശയ വിനിമയം ഒരു ഭാഗത്തേക്ക് മാത്രമാകുന്നത് ഒഴിവാക്കുക. കുട്ടികള്‍ക്കും അവരുടെ സംശയവും ചോദ്യങ്ങളുമായി മുന്നോട്ട് വരുന്നതിന് അവസരം നല്‍കുക
- അധിക്ഷേപം, അവഗണന, പഠനത്തിലെ ക്രമക്കേട്, മറ്റ് എടുത്തുപറയത്തക്കതല്ലാത്ത വൈകല്യങ്ങള്‍ തിരിച്ചറിയുവാനും മനസ്സിലാക്കാനും പഠിക്കുക
- കുട്ടികള്‍ക്ക് അവരുടെ ആശയങ്ങള്‍, ഉത്കണ്ഠ, മനോവേദന, ഭയം തുടങ്ങിയവ പ്രകടിപ്പിക്കുന്നതിനുള്ള ബന്ധങ്ങള്‍ ഉണ്ടാക്കുക
- കുട്ടികളും സ്കൂള്‍ അധികാരികളും ഉള്‍പ്പെടുന്ന യോഗങ്ങള്‍ സംഘടിപ്പിക്കുക
- രക്ഷകര്‍തൃയോഗങ്ങളില്‍ കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റി രക്ഷകര്‍ത്താക്കളുമായി ചര്‍ച്ച ചെയ്യുക
- ശാരീരിക ശിക്ഷകള്‍ക്ക് നേരെ വിസമ്മതം പറയുക. കുട്ടികളുടെ അച്ചടക്കത്തിനു വേണ്ടി അനുകൂലാത്മകമായി പ്രാബല്യത്തില്‍ കൊണ്ട് വരുത്തുന്ന പ്രവൃത്തി രീതികളായ ചര്‍ച്ചകളും ഉപദേശങ്ങളും ഉപയോഗിക്കുക.
- വിവേചനത്തിനെതിരെ വിസമ്മതം പറയുക. പിന്നോക്ക വിഭാഗങ്ങളിലും മറ്റ് വേര്‍തിരിച്ച് നിര്‍ത്തപ്പെട്ട ഗ്രൂപ്പുകളിലും നിന്നുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കെണ്ട് വരുവാന്‍ ശക്തമായ നടപടികള്‍ കൈകൊള്ളുക.
- തൊഴിലെടുക്കുന്ന കുട്ടികള്‍, തെരുവ് കുട്ടികള്‍, ലൈംഗിക അധിക്ഷേപത്തിന് ഇരയായ കുട്ടികള്‍, വില്‍ക്കപ്പെട്ടവര്‍, ഗാര്‍ഹിക അക്രമത്തിലേര്‍പ്പെട്ടവര്‍, മയക്ക് മരുന്ന് കച്ചവടക്കാര്‍, നിയമ ലംഘനം നടത്തിയ കുട്ടികള്‍, പരിരക്ഷ ആവശ്യമായ ചില വിഭാഗങ്ങള്‍ എന്നിവര്‍ക്ക് എതിരെയുള്ള വിവേചനവും നിഷേധാത്മകമായ സ്ഥിര മനോഭാവവും അവസാനിപ്പിക്കുക.
- നിങ്ങളുടെ ജോലി സ്ഥലത്തും വീട്ടിലും കുട്ടിയെ വേലയ്ക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക.
- ഘടനയോടുകൂടി ജനാധിപത്യമുണ്ടാക്കുക
- പോലീസിനെ വിളിച്ച് നിയമ നടപടികള്‍ എടുക്കുകയോ എളുപ്പമാക്കുകയോ ചെയ്യേണ്ട ആവശ്യം ഉണ്ടായാലും സമൂഹത്തിനകത്തും സ്കൂളിലും കുട്ടികള്‍ക്ക് പരിരക്ഷ ഉറപ്പാക്കണം.
- സമൂഹത്തിനും യുവജനത്തിനും മുന്നിലേക്ക് കുട്ടികളുടെ അഭിപ്രായങ്ങള്‍ കൊണ്ടുവരുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക
- പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ കുട്ടികള്‍ക്ക് പങ്കാളിത്തം നല്‍കുക. ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതോടൊപ്പം അവര്‍ക്ക് ഉത്തരവാദിത്വങ്ങളും നല്‍കുക.
- കുട്ടികളെ സമീപ പ്രദേശങ്ങളില്‍ വിനോദയാത്രയ്ക്കും ഉല്ലാസയാത്രകള്‍ക്കും വേണ്ടി കൊണ്ടുപോകുക
- കുട്ടികളെ ചര്‍ച്ചകള്‍/വാദപ്രതിവാദങ്ങള്‍/പ്രശ്‍നോത്തരി, മറ്റു വിനോദ പരിപാടികള്‍ തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുക.
- ക്ലാസ്സ് റൂമിനകത്തുള്ള സൃഷ്ടിപരമായ കഴിവുകളിലൂടെ പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിനും പങ്കാളിത്തത്തിനും പ്രോത്സാഹിപ്പിക്കുക
- ക്ലാസ്സില്‍ വരാത്തതോ, തുടര്‍ച്ചയായി വരാത്തതോ ആയ പെണ്‍കുട്ടികളെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കുക
- കുട്ടികളുടെ ചുറ്റും ഒരു സംരക്ഷിത ചുറ്റുപാട് ഉണ്ടാക്കുന്നതിനും അത് ശക്തിപ്പെടുത്തുന്നതിനും എല്ലാ അദ്ധ്യാപകര്‍ക്കും സഹായിക്കാന്‍ കഴിയും.
- നിങ്ങളുടെ നിരീക്ഷണങ്ങള്‍ പ്രധാനമാണ്. നിങ്ങളുടെ ക്ലാസ്സിലെ കുട്ടിയുടെ വളര്‍ച്ചയും പുരോഗതിയും അളക്കുന്നതിന് അത് മാത്രമേ നിങ്ങളെ സഹായിക്കുകയുള്ളൂ. ഒരു പ്രശ്നം നിങ്ങള്‍ കാണുകയാണെങ്കില്‍ അടുത്ത നടപടി അതുണ്ടായതിന്‍റെ കാരണം എന്താണെന്ന് കണ്ടുപിടിക്കുകയാണ്.
- നിങ്ങളോട് തന്നെയുള്ള അടുത്ത ചോദ്യം കുടുംബത്തില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നോ കുട്ടി എന്തെങ്കിലും സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടോ എന്നാണ്.
- കുട്ടിയെ നിര്‍ബന്ധിക്കാതെ, നാണം കെടുത്താതെ, വിഷമിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാതെ കുട്ടിയുമായി കുറച്ച് സമയം ചിലവഴിക്കുക
- അവളുടെയോ/അവന്‍റെയോ പ്രശ്നങ്ങളെ കുറിച്ച് വരകളിലൂടെയോ, ചിത്രങ്ങളിലൂടെയോ അല്ലെങ്കില്‍ എഴുതിയ കഥ പോലെയോ അഥവാ നിങ്ങളോടോ സ്കൂളിലെ ഉപദേശകന്‍റെയടുത്തോ/സാമൂഹ്യ പ്രവര്‍ത്തകന്‍റെയടുത്തോ ക്ലാസ്സിലെ സുഹൃത്തിന്‍റെയടുത്തോ പറയുന്നത് പോലെയോ പ്രകടിപ്പിക്കാന്‍ കുട്ടിയെ സഹായിക്കുക.
|
|
- കുട്ടികള്‍ക്ക് അവരുടെ പ്രായത്തിന്‍റെയും പക്വതയുടെ അളവിനേയും അടിസ്ഥാനപ്പെടുത്തി ലൈംഗിക വിദ്യാഭ്യാസം നല്‍കുക
- കുട്ടികള്‍ക്ക് എച്ച്.ഐ.വി/എയ്ഡ്സ് –നെ കുറിച്ച് അവബോധം ഉണ്ടാക്കുക. എങ്ങനെയാണ് ഒരു വ്യക്തിയെ ഇത് ബാധിക്കുന്നതെന്നും പകരുന്നതെന്നും അത് വീണ്ടും പകരുന്നത് എങ്ങനെ തടയാമെന്നുമുള്ള കാര്യങ്ങള്‍.
- രോഗം ബാധിച്ചവരോ ബാധിക്കപ്പെട്ടവരോ ആയ കുട്ടികളെ കളങ്കപ്പെടുത്താതിരിക്കുന്നതിന് ക്ലാസ്സ് റൂമിലെ സാഹചര്യങ്ങള്‍ മാറ്റം വരുത്തേണ്ടതും അത് പ്രാബല്യത്തില്‍ വരുത്തുകയും വേണം.
- ചര്‍ച്ചകളും കൂട്ടുത്തരവാദിത്വവും വിശകലനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഏകോപനവും വേണ്ട പല തട്ടിലുള്ള ഇടപെടല്‍ കുട്ടികള്‍ക്ക് പരിരക്ഷ നല്‍കുന്ന ചുറ്റുപാട് ഉണ്ടാക്കാനും ശക്തിപ്പെടുത്തുവാനും ആവശ്യമാണ്. അതിലെ പല ഘടകങ്ങളും യോജിക്കുന്നത് പരമ്പരാഗതമായ വികസന പ്രവര്‍ത്തനങ്ങളോടും സമീപനങ്ങളോടുമാണ്. അതായത് അടിസ്ഥാന സേവനങ്ങള്‍ മെച്ചപ്പെടുത്തുക, ഫലങ്ങളുടെ നിരീക്ഷണം, അവരുടെ സ്വന്തം പുരോഗതിക്ക് വേണ്ടി നടിക്കുന്ന വ്യക്തികളെ അംഗീകരിക്കുക തുടങ്ങിയവ.
- അദ്ധ്യാപകര്‍ക്ക് കുട്ടികള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവും അവര്‍ക്ക് അത് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്നും ഉറപ്പായും അറിഞ്ഞിരിക്കേണ്ടതാണ്. സേവനങ്ങള്‍ ആവശ്യമുള്ള കുട്ടികളെയും കുടുംബങ്ങളെയും തിരിച്ചറിയുകയും നിലവിലുള്ള ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതികളിലൂടെ അവരെ സഹായിക്കുകയും വേണം. അങ്ങനെയുള്ള കുട്ടികളുടെയും കുടുംബങ്ങളുടെയും പട്ടിക ബ്ലോക്ക്/താലൂക്ക്/പഞ്ചായത്ത് അംഗം അല്ലെങ്കില്‍ ബ്ലോക്ക് വികസന പദ്ധതി ഓഫീസര്‍ക്ക് നേരിട്ട് കൈമാറേണ്ടതാണ്.
നിങ്ങള്‍ കുട്ടികളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ബന്ധപ്പെടേണ്ട ആളുകള്‍ ചുവടെ പറയുന്നവരാണ്.
- പോലീസ്
- നിങ്ങളുടെ പഞ്ചായത്ത്/മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തലവന്‍/അംഗം
- അംഗന്‍വാടി തൊഴിലാളികള്‍
- പ്രസവശുശ്രുഷാ പരികര്‍മ്മിണി
- ബ്ലോക്ക്/താലൂക്ക്/പഞ്ചായത്ത് അംഗങ്ങള്‍
- ബ്ലോക്ക് വികസന ഓഫീസര്‍ (ബി.ഢി.ഒ) അല്ലെങ്കില്‍ ബ്ലോക്ക് വികസന പഞ്ചായത്ത് ഓഫീസര്‍ (ബി.ഢി.പി.ഒ)
- സാമുദായിക വികസന ഓഫീസര്‍ (സി.ഢി.ഒ) അല്ലെങ്കില്‍ സാമുദായിക വികസന പഞ്ചായത്ത് ഓഫീസര്‍
- ജില്ലാ മജിസ്‍ട്രേറ്റ് / ജില്ലാ കളക്ടര്‍
- തൊട്ടടുത്ത ശിശു ക്ഷേമ സമിതി
- നിങ്ങളുടെ പ്രദേശത്തെ ചൈല്‍ഡ് ലൈന്‍ സംഘടനകള്‍
|
|
4.3 കുട്ടികളുടെ മേലുള്ള ലൈംഗിക അധിക്ഷേപം തിരിച്ചറിയല്‍ |
കുട്ടികളിലെയും കൌമാരപ്രായക്കാരിലെയും ലൈംഗിക അധിക്ഷേപത്തിന്‍റെ അടയാളങ്ങള്‍. |
| 6-11 വയസ്സ് | 12-17 വയസ്സ് |
പെണ്‍കുട്ടികള്‍ | മറ്റു കുട്ടികളുമായി സ്പഷ്ടമായ ലൈംഗിക പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് | പ്രായം കുറഞ്ഞ കുട്ടികളുമായി ലൈംഗികമായി ചൂഷണ പരമായ പരസ്പര വ്യവഹാരം |
| ലൈംഗിക അധിക്ഷേപത്തെപ്പറ്റി വാചികമായി വിവരിക്കുക. | ലൈംഗികമായി വിവേചന രഹിതമായ പെരുമാറ്റം അല്ലെങ്കില്‍ ലൈംഗിക പങ്കാളിത്തത്തില്‍ നിന്നുള്ള ഒഴിവാക്കല്‍ |
| സ്വകാര്യ ഭാഗങ്ങളുടെ അമിത ഉത്കണ്ഠ അല്ലെങ്കില്‍ ചിന്ത | ഭക്ഷണം കഴിക്കുമ്പോഴുള്ള ശല്യപ്പെടുത്തലുകള്‍ |
| കൌമാരക്കാരുമായി ലൈംഗികമായി ബന്ധപ്പെടുത്തല്‍ | അപരാധം, ലജ്ജ, നാണക്കേട് എന്നീ വികാരങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുന്നതിലുള്ള ശ്രമം |
| പെട്ടെന്നുള്ള ഭയമോ അല്ലെങ്കില്‍ പുരുഷന്‍മാരെയോ സ്ത്രീകളെയോ പ്രത്യേക സ്ഥലങ്ങളെയോ അവിശ്വാസം | വീട്ടില്‍ നിന്നും ഓടി പോവുക |
| കൌമാര ലൈംഗിക സ്വഭാവം അറിയാന്‍ അശക്തമായ പ്രായം | ഉറക്കത്തിലെ ശല്യപ്പെടുത്തലുകള്‍, ദുസ്വപ്നങ്ങള്‍, രാത്രിയിലുള്ള ഭയം |
ആണ്‍കുട്ടികള്‍ | മറ്റു കുട്ടികളുമായി സ്പഷ്ടമായ ലൈംഗിക പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് | പ്രായം കുറഞ്ഞ കുട്ടികളുമായി ലൈംഗികമായി ചൂഷണ പരമോ അല്ലെങ്കില്‍ വിരുദ്ധമായ പരസ്പര വ്യവഹാരം |
| പെട്ടെന്നുള്ള ഭയമോ അല്ലെങ്കില്‍ പുരുഷന്‍മാരെയോ സ്ത്രീകളെയോ പ്രത്യേക സ്ഥലങ്ങളെയോ അവിശ്വാസം | പിന്‍വാങ്ങുന്ന സ്വഭാവം |
| ഉറക്കത്തിലെ ശല്യപ്പെടുത്തലുകള്‍, ദുസ്വപ്നങ്ങള്‍, രാത്രിയിലുള്ള ഭയം | അപകടകരമായ ജോലി ഏല്‍ക്കുന്ന ഭാവത്തിലുള്ള അഭിനയം |
| പെട്ടെന്നുള്ള പുരോഗമനോന്മുഖമായ മനോഭാവം അല്ലെങ്കില്‍ അഭിനയം | അപരാധം, ലജ്ജ, നാണക്കേട് എന്നീ വികാരങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുന്നതിലുള്ള ശ്രമം |
| മുന്‍ ഇഷ്ടങ്ങളില്‍ നിന്നുള്ള താത്പര്യമില്ലായ്മ | പിന്‍വാങ്ങുന്ന സ്വഭാവം |
മുന്‍കരുതലുകള്‍ : മുകളില്‍ പറഞ്ഞിരിക്കുന്ന അടയാളങ്ങളോ സൂചനകളോ പരിഗണിക്കേണ്ടത് കുട്ടി പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അതിനു കാരണം ലൈംഗിക അപമാനമാണെന്ന് സൂചിപ്പിക്കുന്നതിനും വേണ്ടി മാത്രമാണ്. എങ്ങനെയായിരുന്നാലും ഏറ്റവും പ്രധാനമായ കാര്യം ഏതെങ്കിലും പ്രത്യേക സൂചനകളോ സ്വഭാവമോ കണ്ട് അധിക്ഷേപം നടന്നുവെന്ന അന്തിമ തീരുമാനത്തില്‍ എത്തിച്ചേരരുത്. അതിനേക്കാളധികമായി നിങ്ങള്‍ കൂടുതല്‍ സൂചനകള്‍ കണ്ടെത്താന്‍ നിങ്ങളുടെ സഹജാവബോധം ഉപയോഗിച്ച് ശ്രമിക്കേണ്ടതാണ്.
ഉറവിടം : http://www.unicef.org/teachers/
കുട്ടികള്‍ കൌമാരക്കാരെ അനുസരിക്കാന്‍ ചിലപ്പോള്‍ പറയപ്പെടും. അവര്‍ക്ക് കൌമാരക്കാരുടെ സ്വഭാവമോ അല്ലെങ്കില്‍ മനോഭാവമോ ഇഷ്ടപ്പെട്ടില്ലെങ്കിലും ആ സമയത്ത് അവര്‍ “പറ്റില്ല” എന്ന് കൌമാരക്കാരോട് പറയാന്‍ മറന്ന് പോകും.
ഈ സന്ദര്‍ഭങ്ങളില്‍ “പറ്റില്ല” എന്ന് പറയാന്‍ കുട്ടികളെ പഠിപ്പിക്കണം.
|
|
1. ശാരീരികമോ അല്ലെങ്കില്‍ ചലിക്കാന്‍ വിഷമതയുള്ള കുട്ടി എന്ന് പറയുന്നതിന് പകരം “വൈകല്യമുള്ള”, “മുടന്തുള്ള”, “വികലാംഗനായ” തുടങ്ങിയ പ്രതികൂല വാക്കുകള്‍ പറയുന്നതോ ”വീല്‍ചെയര്‍ ഉപയോഗിക്കുന്ന കുട്ടി” എന്ന് പറയുന്നതിന് പകരം “വീല്‍ചെയറില്‍ ഇരിക്കുന്ന കുട്ടി” എന്ന് പറയുന്നതോ, “ ചെവി കേള്‍ക്കാത്തതും ഊമയെന്നും” കേള്‍വിക്കും സംസാരശേഷിക്കും വൈകല്യമുള്ള കുട്ടിയെ” പറയുന്നതോ “മാനസിക വൈകല്യമുള്ള കുട്ടിയെ” മന്ദബുദ്ധിയെന്ന് പറയുന്നതോ ഒഴിവാക്കി വൈകല്യമുള്ള കുട്ടികളോടുള്ള പ്രതികൂലമായ വിരുദ്ധ മനോഭാവങ്ങള്‍ തടയണം.
2. വൈകല്യമില്ലാത്തവരെപ്പോലെ തുല്യ പദവിയോടെ തന്നെ ശാരീരിക വൈകല്യമുള്ള കുട്ടികളെയും പരിഗണിക്കണം. ഉദാഹരണത്തിന് വൈകല്യമുള്ള ഒരു കുട്ടിക്ക് തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടിക്ക് വൈകല്യമില്ലാത്ത ട്യൂഷന്‍ നല്‍കാന്‍ കഴിയുന്നതാണ്. കഴിയുന്ന രീതിയിലെല്ലാം വൈകല്യമുള്ള കുട്ടികള്‍ വൈകല്യമില്ലാത്ത കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തണം.
3. വൈകല്യമുള്ള കുട്ടികളെ പരസ്പരം സംസാരിക്കുന്നതിനും അവരുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ അവസരം നല്‍കുകയും വേണം. ഒരേ ജോലിക്ക് വൈകല്യമുള്ളതും വൈകല്യമില്ലാത്തതുമായ കുട്ടികളെ ഉള്‍പ്പെടുത്തുകയും പരസ്പര പങ്കാളിത്തത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
4. കുട്ടികളെ നിരീക്ഷിച്ച് അവരുടെ വൈകല്യങ്ങള്‍ തിരിച്ചറിയണം. വൈകല്യങ്ങളുടെ ആരംഭത്തില്‍ തന്നെയുള്ള കണ്ടെത്തല്‍ ബാല്യകാല വിദ്യാഭ്യാസത്തിന്‍റെ ഭാഗം കൂടിയാണ്. കുട്ടികളില്‍ വളരെ നേരത്തെ തന്നെ വൈകല്യങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നത് കൂടുതല്‍ പ്രയോജനപ്രദമായ ഇടപെടല്‍ നടത്തുന്നതിനും വൈകല്യത്തിന്‍റെ തീവ്രത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
5. വൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ കുട്ടിയെ ഗുണകരമായ പരിശോധനകള്‍ക്കും നേരത്തേയുള്ള ചികിത്സകള്‍ക്കുമായി യുക്തമായ സ്ഥലത്തേക്ക് അയയ്ക്കുക.
6. വൈകല്യമുള്ള കുട്ടികള്‍ക്ക് ആവശ്യമുള്ള തരത്തിലുള്ള പാഠ്യഭാഗങ്ങളും പഠനോപകരണങ്ങളും നല്‍കി ക്ലാസ്സ് മുറികളും യോജിച്ചതാക്കണം. അതായത് ചലന ശേഷിക്ക് വൈകല്യമുള്ള കുട്ടികള്‍ക്ക് ക്ലാസ്സില്‍ മുന്നിലായി തന്നെ അവര്‍ക്ക് ഇരിപ്പിടം കൊടുക്കുകയും ക്ലാസ്സില്‍ എത്താന്‍ വേണ്ട സഹായവും ചെയ്ത് കൊടുക്കണം. ക്ലാസ്സിലെ ജോലികളിലും കുട്ടികളുടെ കായിക കളികളിലും മറ്റ് പ്രവര്‍ത്തനങ്ങളിലുമുള്ള വൈകല്യങ്ങള്‍ ഗുണകരമായ ആശയങ്ങളുമായി സമന്വയിപ്പിക്കണം .
7. വൈകല്യമുള്ള കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്നതിന് രക്ഷകര്‍ത്താക്കളെയും കുടുംബങ്ങളെയും സംരക്ഷകരെയും സജ്ജരാക്കണം. 8. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരോട് ഇടപെടുന്നതിന് എളുപ്പവഴികളും നിരാശരായിരിക്കുന്ന രക്ഷകര്‍ത്താക്കളെ പഠിപ്പിക്കുകയും വൈകല്യമുള്ള കുട്ടിയെ അപമാനിക്കുന്നതില്‍ നിന്ന് പിന്‍തിരിയാനുള്ള ക്ഷമ ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുക.
9. കൂടപ്പിറപ്പുകളെയോ, മറ്റ് കുടുംബാംഗങ്ങളെയോ വൈകല്യമുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ വേദനയെയും നിരാശയേയും ശ്രദ്ധിക്കാനായി വഴിതിരിച്ച് വിടുന്നത് സഹായകമാകും. 10. വൈകല്യമുള്ള കൊച്ചു കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സ്കൂളിന്‍റെ കാര്യത്തിലും സ്കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളിലും ഒരു മുഴുനീള അംഗത്തെപോലെ സജീവമായി ഇടപെടണം. ഉറവിടം: യുണിസെഫ്, പഠനത്തെകുറിച്ച് അദ്ധ്യാപകരുടെ അഭിപ്രായം(http://www.unicef.org/teachers അവസാന തിരുത്ത് ഏപ്രില്‍ 1999)
|
|
- കുട്ടിയുടെ അന്തസ്സിനെ ബഹുമാനിക്കുക
- സാമൂഹ്യ പെരുമാറ്റം, സ്വന്തം പെരുമാറ്റം, സ്വഭാവം തുടങ്ങിയവ വികസിപ്പിക്കുക
- കുട്ടികളുടെ സജീവ പങ്കാളിത്തം പരമാവധിയാക്കുക
- കുട്ടിയുടെ വികസനപരമായ ആവശ്യങ്ങളെയും ജീവിത ഗുണങ്ങളെയും ബഹുമാനിക്കുക
- കുട്ടിയുടെ പ്രയോജകമായ സവിശേഷതകളും ജീവിത വീക്ഷണങ്ങളും ബഹുമാനിക്കുക
- ന്യായം ഉറപ്പ് വരുത്തലും നീതിയുടെ രൂപാന്തരവും
- പൂര്‍ണ്ണ ഐക്യം പ്രോത്സാഹിപ്പിക്കുക
ഉറവിടം: ശാരീരിക ശിക്ഷ ഒഴിവാക്കല്‍ : സൃഷ്ടിപരമായ കുട്ടികളുടെ അച്ചടക്കത്തിലേക്ക് നയിക്കുന്ന വഴി – ഒരു യുണെസ്‍കോ പ്രസിദ്ധീകരണം.
|
|
നിങ്ങളുടേത് ഒരു ശിശു സൗഹൃദ സ്കൂളാണോ?
അങ്ങനെ ഒരു സ്കൂളായി മാറുന്നതിന് ചെയ്യാനുള്ളത്
- “ചൂരല്‍ ഒഴിവാക്കി കുട്ടിക്കാലം രക്ഷിക്കുക” എന്നതായിരിക്കണം സമൂഹത്തിന് പൊതുവിലും രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കായുള്ള മുദ്രാവാക്യവും സന്ദേശവും.
- സ്കൂളില്‍ പരിശീലനം ലഭിച്ച ഒരു ഉപദേഷ്ടാവ് മാനസികവും വികാരപരവുമായ പ്രശ്നങ്ങളുടെ അടയാളങ്ങള്‍ കാണിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനും കുട്ടികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും സംരക്ഷകര്‍ക്കും ആവശ്യമായ ഉപദേശങ്ങല്‍ നല്‍കുന്നതിനും വേണ്ടി ഉറപ്പായും ഉണ്ടായിരിക്കണ്ടതാണ്.
- ഒരു സ്കൂളില്‍ അനുകൂലാത്മകമായ സൂക്ഷ്മ പ്രതികരണവും കുടുംബ പ്രതികരണവും സാമുദായിക പ്രതികരണവും ഉണ്ടാക്കുന്നതിനായി ഒരു സാമൂഹ്യ സേവകന്‍ ഉണ്ടായിരിക്കണം.
- സ്കൂളില്‍ സ്ഥിരവും ആനുകാലികവുമായി അദ്ധ്യാപക രക്ഷകര്‍തൃ അസോസിയേഷനുകള്‍ അത്യന്താപേക്ഷിതമാണ്. അദ്ധ്യാപക രക്ഷകര്‍തൃ അസോസിയേഷനുകള്‍ അദ്ധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും തമ്മില്‍ കുട്ടികളുടെ മൊത്തത്തിലുള്ള പുരോഗതി വിലയിരുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് അവസരം നല്‍കണം, അല്ലാതെ ക്ലാസ്സിലെ പുരോഗതിയെ പറ്റി മാത്രമാകരുത് ചര്‍ച്ച.
- അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള പരിശീലനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഒരു സാധാരണ ഘടകമാക്കി മാറ്റണം, ഉന്നത വിദ്യാഭ്യാസത്തിനായി അദ്ധ്യാപകരെ വിവിധ സ്കൂളുകളില്‍ പതിവായി അയയ്ക്കുന്നത് പോലെ.
- സ്കൂളുകളില്‍ കുട്ടികളെ ബാധിക്കുന്ന കാര്യങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉണ്ടാക്കുക.
- സ്കൂളില്‍ നിന്നും പകര്‍ന്നു കൊടുക്കുന്ന, ജീവിതത്തില്‍ പ്രത്യേക കഴിവ് നല്‍കുന്ന വിദ്യാഭ്യാസത്തില്‍, അത്യന്താപേക്ഷിതമായ ഘടകമായി ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം.
- കുട്ടികള്‍ക്ക് വേണ്ടി അടിസ്ഥാന സൌകര്യങ്ങളായ ടോയ്‍ലറ്റും കുടിവെള്ളവും സ്കുള്‍ പരിസരത്ത് ഉറപ്പായും ലഭ്യമാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടോയ്‍ലറ്റ് ഉണ്ടായിരിക്കണം.
- ഒരു കൂടാരത്തിലോ, ചെറിയ മുറിയിലോ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ആവശ്യത്തിന് ടോയ്‍ലറ്റും പതിവായി കുടിവെള്ളവും ലഭ്യമാക്കണം.
- വൈകല്യത്തോട് സൌഹൃദമുള്ള ആന്തര ഘടനയും പഠനോപകരണങ്ങളും വൈകല്യമുള്ള കുട്ടികളോടുള്ള സ്കുളിന്‍റെ മൃദു സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. നിങ്ങള്‍ അതെല്ലാമുണ്ടെന്ന് ഉറപ്പ് വരുത്തുക അല്ലെങ്കില്‍ നിങ്ങളുടെ കയ്യിലുള്ള മാര്‍ഗ്ഗങ്ങളെ നല്ലവണ്ണം ഉപയോഗപ്പെടുത്താനെങ്കിലും ശ്രമിക്കുക. തദ്ദേശീയമായ മാര്‍ഗ്ഗങ്ങള്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗപ്പെടുത്താം.
- സ്കുളിനകത്തോ പരിസരത്തോ ഒരു കച്ചവടക്കാരേയും അനുവദിക്കാന്‍ പാടില്ല.
- വീട്ടു ജോലിക്കായി കുട്ടികളെ തൊഴില്‍ എടുപ്പിക്കുന്നതിനെ സ്കുളുകള്‍ ശക്തമായി നിരുത്സാഹപ്പെടുത്തുന്നത് സത്യത്തില്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും അനുകരിക്കാവുന്ന ഒരു നല്ല ശീലം ഉണ്ടാക്കും.
- മയക്കുമരുന്ന് അധിക്ഷേപമോ അല്ലെങ്കില്‍ മറ്റു രൂപത്തിലുള്ള അധിക്ഷേപമോ സ്കുള്‍ പരിസരത്ത് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് സൂക്ഷ്മമായി നോക്കുന്ന ഗ്രൂപ്പുകളെ നിയോഗിക്കുന്നത് സ്കുളുകള്‍ ഉറപ്പായും സ്വീകരിക്കേണ്ട ഒരു നല്ല ശീലമാകുന്നു.
- സ്കുളിനകത്തോ പുറത്തോ വച്ച് കുട്ടികളെ ലൈംഗികമായി അധിക്ഷേപിക്കുന്നതില്‍ ഏര്‍പ്പെടുന്ന അദ്ധ്യാപകര്‍ക്കും സ്കുളിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പെരുമാറ്റ ദൂഷ്യത്തിനുള്ള അന്വേഷണങ്ങള്‍ക്കുമായി മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കുകയും അവ നടപ്പാക്കുകയും വേണം.
- ലിംഗഭേദം, വൈകല്യം, ജാതി, മതം, എച്ച്.ഐ.വി/എയ്ഡ്സ് സ്കുളിനകത്ത് വച്ച് ബാധിച്ചതായ വാര്‍ത്ത തുടങ്ങിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പരിഹരിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗരേഖകളും ചട്ടങ്ങളും നിയമങ്ങളും നടപ്പിലാക്കണം.
- സ്കൂളുകള്‍ കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും പഞ്ചായത്ത്/മുനിസിപ്പല്‍ കൌണ്‍സിലുകളും ഉള്‍പ്പെട്ട കുട്ടികളുടെ പരിരക്ഷ നിരീക്ഷിക്കുന്ന വിഭാഗങ്ങളോ കേന്ദ്രങ്ങളോ രൂപീകരിക്കണം,. ഈ വിഭാഗങ്ങളുടെ ജോലി പരിരക്ഷയും പരിപാലനവും ആവശ്യമുള്ള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും കുട്ടികളുടെ അധിക്ഷേപത്തെപ്പറ്റിയുള്ള വാര്‍ത്ത ലഭിച്ചാല്‍ അത് പോലീസിനെയോ അല്ലെങ്കില്‍ ബന്ധപ്പെട്ട മറ്റു അധികാരികളെയോ അറിയിക്കുകയുമാണ്.
|
|
- ചര്‍ച്ചകള്‍/വാദപ്രതിവാദങ്ങള്‍/പ്രശ്‍നോത്തരികള്‍
- കഥ പറയല്‍
- ചിത്രകല, തദ്ദേശീയ കല (ആ പ്രദേശത്തെ സംബന്ധിച്ചത്)
- തമാശകള്‍/നാടകങ്ങള്‍/നാടകശാല
- മണ്‍പാത്രവേലയും മറ്റു കരകൌശലവും
- മരപ്പാവ നിര്‍മ്മാണം
- ചിത്ര രചന
- പേപ്പര്‍ ഉപയോഗിച്ചുള്ള പൂവ് നിര്‍മ്മാണം
- ഛായാചിത്ര രചന
- ഉല്ലാസയാത്രയും പഠനയാത്രകളും
- കായിക മത്സരങ്ങള്‍ (അകത്തും പുറത്തുമുള്ളത്)
- പൊതു പ്രദര്‍ശനങ്ങള്‍
|
|
|
0 Comments