ആമുഖം
രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ കഴിഞ്ഞിരുന്ന ഇന്ത്യ 1947 ആഗസ്റ്റ് 15ന് സ്വതന്ത്രമായി. ശക്തമായ ഭരണഘടന നിര്‍മിക്കാന്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിക്ക് (കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളി) രൂപംനല്‍കി.
വിദഗ്ധരും സാംസ്കാരിക നായകരും പ്രശസ്ത അഭിഭാഷകരും ഉള്‍പ്പെട്ട സമിതിയുടെ അധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു. ഭരണഘടനയുടെ കരടുരൂപം നിര്‍മിക്കാനുള്ള കമ്മിറ്റിയുടെ (Drafting Committee) അധ്യക്ഷനായി ഡോ. ബി.ആര്‍. അംബേദ്കറും നിയമിതനായി.
രണ്ടു വര്‍ഷവും 11 മാസവും 18 ദിവസവും ചെലവഴിച്ചാണ് ഭരണഘടന പൂര്‍ത്തിയാക്കിയത്. ബ്രിട്ടനിലെയും അമേരിക്കയിലെയും ഭരണസമ്പ്രദായത്തിലെ നല്ലവശങ്ങള്‍കൂടി സ്വീകരിച്ച് തയാറാക്കിയ ഭരണഘടന 1949 നവംബര്‍ 26ന് കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളി അംഗീകരിച്ചു. ലോകത്തിലെ ഏറ്റവും ബൃഹത്തായ ലിഖിത ഭരണഘടന 1950 ജനുവരി 26ന് ഔദ്യാഗികമായി നിലവില്‍വന്നു. ഈ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ തെരഞ്ഞെടുപ്പിന് 1951 ഒക്ടോബര്‍ 25ന് തുടക്കംകുറിച്ചു.

‘ജനങ്ങള്‍, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന ഭരണമാണ് ജനാധിപത്യം’ എന്നു പറഞ്ഞതാരെന്ന് കൂട്ടുകാര്‍ക്ക് ഓര്‍മയുണ്ടല്ലോ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജീവിക്കുന്ന നമുക്കറിയാം, മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് എബ്രഹാം ലിങ്കന്‍െറ (1809-1865) പ്രശസ്ത ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തില്‍നിന്നുള്ളതാണ് മേല്‍ വിവരിച്ച പ്രസക്ത ഭാഗമെന്ന്.
നമ്മുടെ രാജ്യം മറ്റൊരു നിര്‍ണായക തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നും കൂട്ടുകാര്‍ക്കറിയാം. ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ളിക്കായ ഇന്ത്യയുടെ 16ാമത് ലോക്സഭാ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. 2014 ഏപ്രില്‍ ഏഴു മുതല്‍ മേയ് 12 വരെ ഒമ്പത് ഘട്ടങ്ങളിലായി 29 സംസ്ഥാനങ്ങളിലും മറ്റു കേന്ദ്രഭരണപ്രദേശങ്ങളുമുള്‍പ്പെടെ 543 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. ഈ സന്ദര്‍ഭത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പുകളുടെ ലഘുചരിത്രമാണ് ഈ പംക്തിയില്‍ വിവരിക്കുന്നത്.
ലോക്സഭ
ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന പ്രതിനിധികളടങ്ങുന്ന സഭയാണ് ലോക്സഭ. സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 543 പ്രതിനിധികളും നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ട് ആംഗ്ളോ-ഇന്ത്യന്‍ പ്രതിനിധികളും ഉള്‍പ്പെടെ 545 സീറ്റാണ് ലോക്സഭയിലുള്ളത്. മെംബര്‍ ഓഫ് പാര്‍ലമെന്‍റ് (എം.പി) എന്ന പേരിലറിയപ്പെടുന്ന ഇവരുടെ കാലാവധി അഞ്ചു വര്‍ഷമാണ്. പാര്‍ലമെന്‍റ് അനുശാസിക്കുന്ന യോഗ്യതകളുള്ള, 25 വയസ്സ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഹൗസ് ഓഫ് പീപ്പ്ള്‍സ് ലോക്സഭയായി മാറിയത് 1954ലാണ്. ഇന്ത്യയുടെ ഏറ്റവുംവലിയ പൊതുജനവേദിയാണ് ലോക്സഭ. ലോക്സഭയുടെ അനുവാദമില്ലാതെ രാജ്യത്ത് നികുതി ഏര്‍പ്പെടുത്താനോ പണം ക്രയവിക്രയം ചെയ്യാനോ സര്‍ക്കാറിന് സാധ്യമല്ല. അവിശ്വാസം (ill-trust motion) പാസായാല്‍ സര്‍ക്കാര്‍ രാജിവെക്കണം. ഭരണഘടന ഭേദഗതിചെയ്യാനുള്ള അവകാശം ഇരുസഭകളിലും നിക്ഷിപ്തമാണ്. ലോക്സഭയുടെ അധ്യക്ഷന്‍ സ്പീക്കറും ഉപാധ്യക്ഷന്‍ ഡെപ്യൂട്ടി സ്പീക്കറുമാണ്.
രാജ്യസഭ
രാജ്യസഭയെക്കുറിച്ച് അല്‍പമൊന്നറിയാം. രാജ്യസഭ സ്ഥിരം സഭയാണ്. പരമാവധി അംഗസംഖ്യ 250 ആണ്. ഇതില്‍, 12 പേരെ പ്രസിഡന്‍റ് നാമനിര്‍ദേശം ചെയ്യും. സാമൂഹികസേവനം, ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ മേഖലകളിലെ പ്രശസ്തരെയാണ് നാമനിര്‍ദേശം ചെയ്യുന്നത്. ബാക്കി സീറ്റിലേക്ക് സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഇത് ഒരു ഇലക്ടറല്‍ കോളജാണ്.
പാര്‍ലമെന്‍റ് അനുശാസിക്കുന്ന യോഗ്യതകളുള്ള, 30 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും മത്സരിക്കാം. ആറു വര്‍ഷമാണ് പ്രതിനിധികളുടെ കാലാവധി. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷന്‍. കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് എന്ന് ഭരണഘടനയില്‍പറഞ്ഞ സഭ ‘രാജ്യസഭ’ എന്നാക്കിയത് 1954ലാണ്.

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
0 Comments